ഷാ‍ർജയില്‍ വണ്‍സോണ്‍ പ്രവർത്തനം ആരംഭിച്ചു

ഷാ‍ർജയില്‍ വണ്‍സോണ്‍  പ്രവർത്തനം ആരംഭിച്ചു
Published on

വണ്‍സോണ്‍ ഇന്‍റർനാഷണലിന്‍റെ പുതിയ ശാഖ ഷാർജ സഹാറ സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു. ചലച്ചിത്ര താരവും ഇൻഫ്ലുവൻസറും ആർ.ജെയുമായ മിഥുൻ രമേഷും ലക്ഷ്മി മേനോനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വൺ സോൺ ഇൻ്റർനാഷനൽ മാനേജിംഗ് ഡയറക്ടർ ഷിനാസ് ചടങ്ങിൽ സംബന്ധിച്ചു. കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുളള സാധനങ്ങള്‍ നല്‍കാന്‍ സാധിക്കുന്നുവെന്നുളളതാണ് വണ്‍സോണിന്‍റെ ജനപ്രീതിയുടെ അടിത്തറയെന്ന് ഷിനാസ് പറഞ്ഞു.

വിവിധ വിഭാഗങ്ങളില്‍ 8000ത്തിലധികം ഉൽപ്പന്നങ്ങൾ 3.50 ദിർഹമിന് ഇവിടെ ലഭിക്കും. ഖത്തർ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ കൂടി വൺ സോൺ ഇൻറർനാഷനൽ ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുമെന്ന് ഷിനാസ് അറിയിച്ചു. നിലവിൽ ദുബായിലെ അൽഗുറൈർ മാൾ, മദീന മാൾ, അബുദാബി ഡെൽമ മാൾ, അൽവാദ മാൽ, അൽ ഐൻ ബറാറി മാൾ എന്നിവിടങ്ങളിൽ വൺ സോൺ ഷോറൂമുകളുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in