'പുത്തൻ ലുക്കിൽ മമ്മൂട്ടി' ; കെൻസ TMTയുടെ 550 SD ഗ്രേഡിന്റെ പുതിയ പരസ്യം ലോഞ്ച് ചെയ്തു
മമ്മൂട്ടി പുത്തൻ ലുക്കിൽ എത്തുന്ന കെൻസ TMTയുടെ 550 SD ഗ്രേഡിന്റെ പരസ്യം ലോഞ്ച് ചെയ്തു. സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ആണ് മമ്മൂട്ടി നായകനായി എത്തിയിരിക്കുന്ന ഈ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസ്റ്ററോയിഡ് മീഡിയ ആണ് പരസ്യ ചിത്രം റിലീസിങ്ങിന് ഒരുക്കിയിട്ടുള്ളത്. മികച്ചതിൽ മികച്ചത് എന്ന ക്യാപ്ഷനോടൊപ്പം ഫെൻസിങ് എന്ന സ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആണ് പരസ്യം നിർമിച്ചിരിക്കുന്നത്.
മമ്മൂക്ക തന്നെയാണ് ഈ പരസ്യത്തിനായുള്ള ത്രെഡ് തന്നത്. ഒരു സ്റ്റീൽ ഫിനിഷ് അല്ലെങ്കിൽ ഒരു മെറ്റൽ ഫിനിഷ് ഉള്ള സ്‌പോർട് കൊണ്ടുവരുക എന്ന് മമ്മൂക്ക തന്നെയാണ് പറഞ്ഞതെന്ന് കെൻസ TMT സി ഇ ഓ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷഹദ് മൊയ്‌ദീൻ. ഞങ്ങളുടെ ബ്രാൻഡ് കെൻസ TMT ഒരുപാട് ടെക്നോളോജിക്കൽ അഡ്വാൻസ്‌മെന്റും ഒരുപാട് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു ബ്രാൻഡാണ്. മമ്മൂക്ക തന്നെയായിരുന്നു ഈ പരസ്യത്തിന്റെ പ്രചോദനമെന്നും ഷഹദ് മൊയ്‌ദീൻ കൂട്ടിച്ചേർത്തു.
ന്യൂസ്‌പേപ്പർ ബോയ് ഫിലിമ്സിന്റെ ബാനറിൽ രഞ്ജിത് നായർ ആണ് പരസ്യം നിർമിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന പരസ്യത്തിന്റെ സ്ക്രിപ്റ്റും കോൺസെപ്റ്റും ഒരുക്കിയത് സത്യപ്രകാശ് ആണ്. കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ് ഫോട്ടോഗ്രാഫി : ഷാനി ഷാക്കി സംഗീതം: നിരഞ്ജ് സുരേഷ്