ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കി ലുലു, ദുബായ് നാദ് അൽ ഹമറിൽ 260ആമത്തെ ലുലു സ്റ്റോർ തുറന്നു

ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കി ലുലു, ദുബായ് നാദ് അൽ ഹമറിൽ 260ആമത്തെ ലുലു സ്റ്റോർ തുറന്നു
Published on

2025ലെ ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചയും നിക്ഷേപകർക്കായി 867 കോടി രൂപയുടെ വമ്പൻ ലാഭവിഹിത പ്രഖ്യാപനത്തിനും പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി ലുലു. ദുബായ് നാദ് അൽ ഹമറിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്നു. ജിസിസിയിലെ 260ആമത്തേതും യുഎഇയിലെ 112ആമത്തേയും സ്റ്റോറാണ് ദുബായ് നാദ് അൽ ഹമറിലേത്. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ യുടെ സാന്നിദ്ധ്യത്തിൽ ദുബായ് ഔഖാഫ് ഗവൺമെന്റ് പാർട്ണർഷിപ്പിസ് അഡ്വൈസർ നാസർ താനി അൽ മദ്രൂസി, ഔഖാഫ് കൊമേഴ്സ്യൽ ബിസിനസ് ഡവലപ്പ്മെന്‍റ് പ്രതിനിധി ഗാലിബ് ബിൻ ഖർബാഷ് എന്നിവർ ചേർന്ന് ലുലു എക്സ്പ്രസിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു.

22,000 സ്ക്വയർ ഫീറ്റിലുള്ളതാണ് ലുലു എക്സ്പ്രസ്. മികച്ച ഇ കൊമേഴ്സ് സേവനവും ലുലു എക്സ്പ്രസിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറ്കടർ സലിം എം.എ പറഞ്ഞു. കൂടുതൽ സ്റ്റോറുകൾ യുഎഇയിൽ ഉടൻ തുറക്കുമെന്നും അദേഹം വ്യക്തമാക്കി. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൾ മജീദ്, ബയിങ്ങ് ഡയറക്ടർ മുജീബ് റഹ്മാൻ, ഗ്ലോബൽ മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, ദുബായ് ആൻഡ് നോർത്തേണൺ എമിറേറ്റ്സ് റീജിയണൽ ഡയറക്ടർ ജയിംസ് കെ വർഗീസ്, ദുബായ് റീജിയൺ ഡയറക്‌ടർ തമ്പാൻ കെ.പി തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.

Related Stories

No stories found.
logo
The Cue
www.thecue.in