
യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളില്‍ ഓസ്ട്രേലിയ ഫെസ്റ്റിവല്‍ ആരംഭിച്ചു. ഓസ്‌ട്രേലിയൻ എംബസിയുടെ വാണിജ്യ വിഭാഗമായ ഓസ്‌ട്രേഡുമായി സഹകരിച്ച്, യുഎഇ വിപണിയിൽ ഓസ്‌ട്രേലിയൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംബർ 20 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്
അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലുലു ഗ്രൂപ്പിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എംഎ അഷ്‌റഫ് അലി , ലുലു ഗ്രൂപ്പിലെ മറ്റ് പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ യുഎഇയിലെ ഓസ്‌ട്രേലിയ ഡെപ്യൂട്ടി അംബാസഡർ വാറൻ കിംഗ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ഓസ്ട്രേലിയയില്‍ നിന്നുളള കൂടുതല്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയെന്നുളളതാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് എം എ അഷ്റഫ് അലി പറഞ്ഞു. സുസ്ഥിര ആഗോള ഭക്ഷ്യ വിതരണ ശൃംഖലയെ പിന്തുണയ്ക്കാൻ ഓസ്‌ട്രേലിയ പ്രതിജ്ഞാബദ്ധമാണെന്ന് വാറൻ കിംഗ് അഭിപ്രായപ്പെട്ടു.