ലുലു എക്‌സ്‌ചേഞ്ച് യുഎഇയിലെ നൂറാം ശാഖ പ്രവര്‍ത്തനമാരംഭിച്ചു

ലുലു എക്‌സ്‌ചേഞ്ച് യുഎഇയിലെ നൂറാം ശാഖ പ്രവര്‍ത്തനമാരംഭിച്ചു

ലുലു എക്‌സ്‌ചേഞ്ചിന്‍റെ യുഎഇയിലെ നൂറാമത്തെ ശാഖ ദുബായ് അല്‍ വര്‍ഖയിലെ ക്യൂ 1 മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ ഉദ്ഘാടനം ചെയ്തു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, സിഇഒ റിച്ചാര്‍ഡ് വാസന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.ഇതോടെ, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കീഴില്‍ ആഗോള തലത്തില്‍ 314 ശാഖകളായി.

അവശ്യ സാമ്പത്തിക സേവനങ്ങള്‍ക്ക് നല്‍കുന്ന പരിഗണനയാണ് ലുലു എക്‌സ്‌ചേഞ്ചിന്‍റെ ശ്രദ്ധേയമായ വളര്‍ച്ചയെന്നും സുപ്രധാന മുന്നേറ്റമായ യുഎഇയിലെ 100-ാമത്തെ ശാഖ സമൂഹത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഈ ചരിത്ര നേട്ടം ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്ന് പറഞ്ഞ അദീബ് അഹമ്മദ്, തങ്ങള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളിലും മൂല്യാധിഷ്ഠിത സേവനം നല്‍കുന്നതിലുള്ള പ്രതിബദ്ധത വ്യക്തമാക്കുക കൂടിയാണ് ഇതെന്നും വ്യക്തമാക്കി.സമഗ്രതയും ഉപഭോക്തൃ സംതൃപ്തിയുമാണ് ലക്ഷ്യം. യുഎഇയുടെ ഭരണ നേതൃത്വത്തില്‍ നിന്നുള്ള നിരന്തര പിന്തുണ വളര്‍ച്ചാ പ്രയാണത്തില്‍ നിര്‍ണായകമാണെന്നും ഉയര്‍ന്ന നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2009ലാണ് ലുലു എക്‌സ്‌ചേഞ്ച് ആരംഭിച്ചത്. 15 വര്‍ഷമായി യുഎഇയിലെ ഏഴ് എമിറേറ്റുകളിലും സാന്നിധ്യമുണ്ട്. ശ്രദ്ധേയമായ ലുലുവിന്‍റെ നേട്ടത്തെ 2023ലെ ലോക ബാങ്ക് റിപ്പോര്‍ട്ട് സാധൂകരിക്കുന്നു. 860 ബില്യണ്‍ ഡോളറിന് മുകളിലായാണ് ആഗോള പണമിടപാട് നടക്കുന്നത്. പ്രവാസികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന എക്‌സ്‌ചേഞ്ചുകളിലൊന്നായ ലുലു 2023ല്‍ 9.4 ബില്യണ്‍ ഡോളറിന്‍റെ വിനിമയമാണ് നടത്തിയത്. 100ലധികം രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ആഗോള പേ ഔട്ട് നെറ്റ്‌വര്‍ക്ക് ലുലു പ്രയോജനപ്പെടുത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in