റമദാനൊരുങ്ങി യുഎഇ, വിലക്കിഴിവ് പ്രഖ്യാപിച്ച് ലുലു

 റമദാനൊരുങ്ങി യുഎഇ, വിലക്കിഴിവ് പ്രഖ്യാപിച്ച് ലുലു
Published on

റമദാന്‍ ആരംഭിക്കാനിരിക്കെ യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളില്‍ വിവിധ തരത്തിലുളള 5500 ലേറെ ഉല്‍പന്നങ്ങള്‍ക്ക് 65 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചു. വിലസ്ഥിരത ഉറപ്പാക്കാന്‍ 300 ലേറെ അവശ്യഉല്‍പന്നങ്ങള്‍ക്ക് പ്രൈസ് ലോക്ക് സംവിധാനവും പ്രഖ്യാപിച്ചിട്ടുണ്ട്.റമദാന്‍ ആരോഗ്യകരമാക്കാന്‍ ഹെല്‍ത്തി റമദാന്‍ ക്യാംപെയിനുമുണ്ടാകും ഇതിന്‍റെ ഭാഗമായി ഷുഗർ ഫ്രീ ഉല്‍പന്നങ്ങള്‍ അടക്കമുളള ഭക്ഷണവിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.

മികച്ച ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ലുലുവിന്‍റെ ഡിസ്കൗണ്ട് സ്റ്റോറുകളായ ലോട്ടിലും ആകർഷകമായ റമദാൻ ഓഫറുകളാണ് ഉള്ളത്. നിരവധി ഉത്പന്നങ്ങൾക്ക് 19 ദിർഹത്തിൽ താഴെ മാത്രമാണ് വില. ഉപഭോക്താകൾക്ക് റമദാൻ ഷോപ്പിങ്ങ് ഏറ്റവും സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സംവിധാനങ്ങളുമായി കൂടി സഹകരിച്ച് വിപുലമായ സൗകര്യങ്ങളാണ് ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുള്ളതെന്നും ഏറ്റവും മികച്ച ഓഫറുകളാണ് ഇത്തവണത്തേത് എന്നും ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല വ്യക്തമാക്കി. റമദാന്‍ കിറ്റുകള്‍ ഒരേ വിലയിലാണ് നല്‍കുന്നതെന്ന് ഗ്ലോബല്‍ ഡയറക്ടർ സലിം എം എ പറഞ്ഞു.

റമദാൻ കോംമ്പോ ബോക്സുകൾ, മലബാറി സ്നാക്സ്, അറബിക് ഗ്രില്ല്ഡ് വിഭവങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട് ഹാപ്പിനെസ് ലോയൽറ്റി അംഗങ്ങൾക്ക് സ്പെഷ്യൽ റിവാർഡ് പോയിന്‍റുകളും ഉറപ്പാക്കിയിട്ടുണ്ട്. എമിറേറ്റ്സ് റെഡ് ക്രെസന്റുമായി സഹകരിച്ച് ചാരിറ്റി ഗിഫ്റ്റ് കാർഡ് സേവനം അടക്കം ലുലുവിൽ ലഭ്യമാക്കിയിട്ടുണ്ട്.വാർത്താസമ്മേളനത്തില്‍ ഗ്ലോബല്‍ റീടെയ്ല്‍ ഡയറക്ടർ ഷാബു അബ്ദുള്‍ മജീദ്, മാർക്കറ്റിങ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ വി നന്ദകുമാർ, ഡയറക്ടർ മുജീബ് റഹ്മാന്‍, പി ആർ ഹെഡ് ഇയാദ് മുഹമ്മദ്, റീടെയ്ല്‍ ഓപ്പറേഷന്‍സ് മാനേജർ പീറ്റർ മാർടിന്‍ എന്നിവർ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in