ദുബായ് ഔട്ട് ലെറ്റ് മാളില്‍ 'ഫാർമസി ഫോർ ലെസ്' ആരംഭിച്ചു

ദുബായ് ഔട്ട് ലെറ്റ് മാളില്‍ 'ഫാർമസി ഫോർ ലെസ്' ആരംഭിച്ചു
Published on

ഫാർമസി ഫോർ ലെസ് ദുബായ് ഔട്ട്ലെറ്റ് മാളില്‍ പ്രവർത്തനം തുടങ്ങി. വ‍ർഷം മുഴുവനും വിലക്കുറവ് നല്‍കുന്നതാണ് ഫാർമസി ഫോർ ലെസിന്‍റെ പ്രത്യേകതയെന്ന് ലൈഫ് ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ നാസർ പറഞ്ഞു. യുഎഇയിലെ തന്നെ ഇത്തരത്തിലുളള ആദ്യ ഫാർമസിയാണിത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ യുഎഇയിലെല്ലായിടത്തും 25 ശതമാനം വിലക്കുറവ് നല്‍കാന്‍ കഴിയുന്ന ഫാർമസികള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അബ്ദുള്‍ നാസർ പറഞ്ഞു.

8,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ഔട്ട്ലെറ്റ് മാളിലെ ഫാർമസി. ഉദ്ഘാടന ചടങ്ങിൽ പൊതുമേഖലയിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും പ്രമുഖർ സംബന്ധിച്ചു. അത്യന്താപേക്ഷിതമായ ആരോഗ്യ, ആരോഗ്യ ഉൽപന്നങ്ങൾ സാമ്പത്തിക പരിമിതികളുള്ളവർക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നുവെന്ന് ലൈഫ് ഹെൽത്ത്‌കെയർ ഗ്രൂപ്പിൻ്റെ സിഇഒ ജോബിലാൽ എം വാവച്ചൻ പറഞ്ഞു. സ്റ്റോറിൻ്റെ മെമ്പർഷിപ്പ് പ്രോഗ്രാം യുഎഇയിലെല്ലായിടത്തുമുള്ള 3,000 മുതൽ 4,000 വരെ ചെറുകിട ഫാർമസികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.മരുന്നുകൾ, വിറ്റാമിനുകൾ, സപ്ലിമെൻ്റുകൾ, ചർമസംരക്ഷണം, സൗന്ദര്യം, കായിക പോഷണം, അമ്മയ്ക്കും കുഞ്ഞിനും പരിചരണം എന്നിവയുൾപ്പെടെയുള്ള ആരോഗ്യ ഉൽപന്നങ്ങള്‍ ലഭ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in