കുവൈത്തിൽ ലുലു ഫ്രഷ് മാർക്കറ്റ് തുറന്നു

കുവൈത്തിൽ ലുലു ഫ്രഷ് മാർക്കറ്റ് തുറന്നു

കുവൈത്തിലെ പുതിയ ലുലു ഫ്രഷ് മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. കുവൈത്ത് രാജകുടുംബാംഗവും അന്തരിച്ച മുൻ അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബറിൻ്റെ മകനുമായ ശൈഖ് ഹമദ് അൽ ജാബർ അൽ അഹമ്മദ് അൽ സബാഹ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

കുവൈത്ത് സിറ്റിയുടെ ഹൃദയഭാഗമായ സഫാത്ത് സ്ക്വയറിൻ്റെയും കുവൈത്ത് ലിബറേഷൻ ടവറിൻ്റെയും സമീപത്തായുള്ള ജൗഹറത്ത് അൽ ഖലീജിലാണ് പുതിയ ലുലു സ്റ്റോർ പ്രവർത്തിക്കുന്നത്. 25,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള സ്റ്റോർ ലുലു ഗ്രൂപ്പിൻ്റെ കുവൈത്തിലെ പതിമൂന്നാമത്തെതുമാണ്.

ഈ വർഷാവസാനത്തോടെ അബ്ബാസിയ, ജാബർ അൽ അഹമ്മ്ദ് സിറ്റി ഉൾപ്പെടെ നാല് പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. കുവൈത്ത് ഭരണാധികാരികൾ നൽകി വരുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നതായും യൂസഫലി കൂട്ടിച്ചേർത്തുലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവാല, ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു കുവൈത്ത് റീജിയണൽ ഡയറക്ടർ ശ്രീജിത്ത് എന്നിവരും സംബന്ധിച്ചു

Related Stories

No stories found.
logo
The Cue
www.thecue.in