ലൂയിസ് ഫിലിപ്പ് ബ്രാന്‍ഡിന്‍റെ ദുബായിലെ ആദ്യ ഔട്ട്ലെറ്റ് ദേര സിറ്റി സെന്‍ററില്‍ തുറന്നു. കല്ല്യാണ്‍ സില്‍ക്ക്സുമായി സഹകരിച്ചാണ് പുതിയ സംരംഭം. മിഡില്‍ ഈസ്റ്റിലുടനീളം ഔട്ട്ലെറ്റുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആദിത്യ ബിർള ഫാഷന്‍ ആന്‍റ് റീടെയ്ല്‍ ലിമിറ്റഡ് പ്രസിഡന്‍റ് ജേക്കബ് ജോണ്‍ പറഞ്ഞു.ലൂയിസ് ഫിലിപ്പുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമനും പ്രതികരിച്ചു.കല്ല്യാണ്‍ സില്‍ക്ക്സ് മാനേജിംഗ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമനും ചടങ്ങില്‍ പങ്കെടുത്തു.
ഫോർമൽ, കാഷ്വൽ വസ്ത്രങ്ങളുടെവൈവിധ്യവും സമഗ്രവുമായ ശേഖരം, ഷർട്ടുകൾ, ടീ-ഷർട്ടുകൾ, ട്രൗസറുകൾ, സ്യൂട്ടുകൾ, ബ്ലേസറുകൾ, ആക്‌സസറികളും ഷോറൂമില്‍ ലഭ്യമാകും. ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്‍റെ ഐക്കണിക് പ്രീമിയം ഫാഷൻ ബ്രാൻഡാണ്ലൂയിസ് ഫിലിപ്പ്.ആദിത്യ ബിർള ഗ്രൂപ്പിന്‍റെ ഭാഗമാണ് ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ്.