സിവില്‍ സര്‍വീസ് ഫലം; ആദ്യ നൂറില്‍ പത്ത് റാങ്കുകളുമായി ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമി

സിവില്‍ സര്‍വീസ് ഫലം; ആദ്യ നൂറില്‍ പത്ത് റാങ്കുകളുമായി ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമി
Published on

സിവില്‍ സര്‍വീസ് പരീക്ഷാ ഫലത്തില്‍ മികച്ച നേട്ടവുമായി ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമി. ആദ്യ നൂറ് റാങ്കുകളില്‍ 10 എണ്ണവും ഫോര്‍ച്യൂണ്‍ അക്കാദമിയില്‍ നിന്നുള്ളവരാണ് നേടിയത്. ആകെ 70 പേര്‍ റാങ്ക് പട്ടികയില്‍ ഇക്കൊല്ലം ഇടംപിടിച്ചു. ദേശീയ തലത്തില്‍ രണ്ടാം റാങ്ക് നേടിയ ഹര്‍ഷിത ഗോയല്‍, അഞ്ചാം റാങ്ക് നേടിയ ആകാശ ഗാര്‍ഗ്, ഇരുപത്തെട്ടാം റാങ്ക് നേടിയ ഋഷഭ് ചൗധരി തുടങ്ങിയവര്‍ ഫോര്‍ച്യൂണിലാണ് പരിശീലനം നേടിയത്.

45-ാം റാങ്ക് നേടിയ മാളവിക ജി. നായര്‍, 47-ാം റാങ്ക് നേടിയ ജി.പി.നന്ദന, 54-ാം റാങ്കിന് ഉടമയായ സോണറ്റ് ജോസ്, 95-ാം റാങ്ക് നേടിയ ദേവിക പ്രിയദര്‍ശിനി എന്നിവരടക്കമുള്ള മലയാളികളും ഇവിടെ നിന്ന് പരിശീലനം നേടിയവരാണ്. കഴിഞ്ഞ വര്‍ഷം 60 പേര്‍ റാങ്ക് പട്ടികയിലുണ്ടായിരുന്നു. പതിനൊന്ന് വര്‍ഷമായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കി വരുന്ന ഫോര്‍ച്യൂണില്‍ നിന്ന് 440ല്‍ അധികം പേര്‍ സിവില്‍ സര്‍വീസില്‍ എത്തിയിട്ടുണ്ട്. പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനം നടന്നു വരികയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in