പ്രവാസികള്‍ക്കായി പുതിയ സേവിങ്സ് അക്കൗണ്ട് ‘പ്രോസ്പെര’: നേട്ടങ്ങള്‍ വിശദീകരിച്ച് ഫെഡറല്‍ ബാങ്ക്

പ്രവാസികള്‍ക്കായി പുതിയ സേവിങ്സ് അക്കൗണ്ട് ‘പ്രോസ്പെര’: നേട്ടങ്ങള്‍ വിശദീകരിച്ച് ഫെഡറല്‍ ബാങ്ക്
Published on

പ്രവാസികള്‍ക്കായി പുതിയഎന്‍ആർഇ സേവിങ്സ് അക്കൗണ്ട് പുറത്തിറക്കി ഫെഡറല്‍ ബാങ്ക്.2024 ല്‍ ചുമതലയേറ്റെടുത്ത എം ഡിയും സിഇഒയുമായ കെവിഎസ് മണിയന്‍ ദുബായിലാണ് പ്രഖ്യാപനം നടത്തിയത്. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്‍ററി ഇൻഷുറൻസ് ആനുകൂല്യങ്ങളും എയർപോർട്ട് ലൗഞ്ച് ആക്സസും ഡെബിറ്റ് കാർഡ് സ്പെൻഡിന് റിവാർഡ് പോയിന്‍റുകളും ഉള്‍പ്പടെ നിരവധി ആനുകൂല്യങ്ങളുളള അക്കൗണ്ടാണ് ഇത്.

ഗള്‍ഫ് മേഖല, പ്രത്യേകിച്ചും യുഎഇ ഫെഡറല്‍ ബാങ്കിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ്.കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനായി സൗദി അറേബ്യ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ പ്രവർത്തനം വിപുലീകരിക്കും. മാറുന്ന ജീവിത ശൈലിയ്ക്കും സൗകര്യങ്ങള്‍ക്കും അനുസൃതമായി ഉല്‍പന്നങ്ങളും സേവനങ്ങളും വിപുലപ്പെടുത്തുന്നത് സ്വീകാര്യത വർദ്ധിപ്പിക്കുന്നുവെന്നും ചുമതലയേറ്റെടുത്ത ശേഷം അന്താരാഷ്ട്ര തലത്തില്‍ നടത്തിയ ആദ്യവാർത്താസമ്മേളത്തില്‍ മണിയന്‍ വിശദീകരിച്ചു.

ഫെഡറൽ ബാങ്കിന്‍റെ മൊബൈൽ ബാങ്കിങ് പ്ലാറ്റഫോമായ ഫെഡ്‌മൊബൈൽ വഴി പ്രവാസികൾക്ക് പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്‍റ് സ്‌കീം (പി ഐ എസ്) അക്കൗണ്ട് തുടങ്ങാൻ സൗകര്യമൊരുക്കുന്ന പുതിയ സംവിധാനത്തിന്‍റെ ഉദ്ഘാടനം ഇക്‌ബാൽ മനോജ് നിർവഹിച്ചു. ഈ സൗകര്യമുപയോഗിച്ച് പ്രവാസികൾക്ക് ഓഹരിവിപണിയിൽ നിക്ഷേപം നടത്താനാകും. ബാങ്കിന്‍റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ഡെപ്പോസിറ്റ്സ്, വെൽത് ആൻഡ് ബാൻകാ കൺട്രി ഹെഡുമായ ജോയ് പി വി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ബ്രാഞ്ച് ബാങ്കിങ് ഹെഡുമായ ഇക്ബാൽ മനോജ്, അബുദാബിയിലെ ചീഫ് റെപ്രസന്‍ററ്റീവ് ഓഫീസർ അരവിന്ദ് കാർത്തികേയൻ, ദുബായിലെ ചീഫ് റെപ്രസന്‍ററ്റീവ് ഓഫീസർ ഷെറിൻ കുര്യാക്കോസ് തുടങ്ങിയവരും സംബന്ധിച്ചു

Related Stories

No stories found.
logo
The Cue
www.thecue.in