
ലോകത്തെ ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് ഒപ്പം നില്‍ക്കാന്‍ ദുബായില്‍ മറ്റൊരു പദ്ധതികൂടി വരുന്നു. 102 നിലകളില്‍ ഒരുങ്ങുന്ന ബെയ്സ് 102, ഡാന്യൂബാണ് വിഭാവനം ചെയ്യുന്നത്. ദുബായിലെ മറീന 101, പ്രിൻസസ് ടവർ തുടങ്ങിയ കെട്ടിടങ്ങള്‍ക്കൊപ്പം ഉയരമുളളതാകും ബെയ്സ് 102 എന്ന് ഡാന്യൂബ് അവകാശപ്പെട്ടു. ചുരുങ്ങിയ ചെലവില്‍ ആഡംബര ജീവിതം പ്രദാനം ചെയ്യുകയാണ് ഡാന്യൂബിന്‍റെ ഓയാസീസെന്നും നിർമ്മാതാക്കള്‍ പറഞ്ഞു. സിലിക്കണ്‍ ഓയീസിസിലാണ് ഓയാസീസ് വരുന്നത്.
ദുബായ് ബിസിനസ് ബേയിലാണ് ബെയ്സ് 102 വരുന്നത്. 102 നിലകളുളള കെട്ടിടം ഡാന്യൂബ് പ്രോപ്പർട്ടീസിന്‍റെ ഏറ്റവും വലിയ പദ്ധതിയാണ്.സ്റ്റുഡിയോ, 1 മുതല്‍ നാലുവരെ ബിഎച്ച്കെ ഉള്‍പ്പടെയുളള1300 അള്‍ട്രാ ലക്ഷ്വറി യൂണിറ്റുകളാണിതിലുണ്ടാവുകയെന്ന് ഡാന്യൂബ് പ്രോപ്പർട്ടീസിന്‍റെ സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സജാൻ പറഞ്ഞു.ബേയ്‌സ്102യുടെ ഏറ്റവും പുതിയ സവിശേഷതകളിൽ ഒന്ന് സ്കൈ ടാക്സികൾക്കായുള്ള ഹെലിപാഡ് ഉണ്ടെന്നുളളതാണ്. കൂടാതെ ആരോഗ്യ ക്ലബ്, ബിസിനസ് സെന്‍റർ ഉള്‍പ്പടെയുളള സൗകര്യങ്ങളും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് സിലിക്കണ്‍ ഓയാസീസിലാണ് ഓയാസീസ് വരുന്നത്. രണ്ട് ടവറുകളിലായി 900 ലധികം ആഡംബര യൂണിറ്റുകളുണ്ടെന്ന് ഡാന്യൂബ് അറിയിച്ചു. ദുബായ് മെട്രോയുടെ വരാനിരിക്കുന്ന ബ്ലൂ ലൈൻ ദുബായ് സിലിക്കൺ ഒസീസിനെ മറ്റു പ്രധാന കമ്യൂണിറ്റികളുമായി ബന്ധിപ്പിക്കുന്നതിനാൽ താമസക്കാർക്ക് എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ കഴിയും. 36 മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിസ്വാന്‍ സാജന്‍ പറഞ്ഞു.
,