മാനുഷിക ജീവകാരുണ്യപരിപാടികള്‍ക്കായി 25 ദശലക്ഷം ദി‍ർഹം മൂല്യമുളള കെട്ടിട യൂണിറ്റുകള്‍ നല്‍കി ഡാന്യൂബ്

മാനുഷിക ജീവകാരുണ്യപരിപാടികള്‍ക്കായി 25 ദശലക്ഷം ദി‍ർഹം മൂല്യമുളള കെട്ടിട യൂണിറ്റുകള്‍ നല്‍കി ഡാന്യൂബ്
Published on

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ്സ് നടത്തുന്ന മാനുഷിക ജീവകാരുണ്യപരിപാടികള്‍ക്കായി 25 ദശലക്ഷം ദി‍ർഹം മൂല്യമുളള കെട്ടിട യൂണിറ്റുകള്‍ നല്‍കി ഡാന്യൂബ്. ഇതു സംബന്ധിച്ച കരാറില്‍ ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്വാന്‍ സാജനും എംബിആർജിഐ സിഇഒ ഡോ അബ്ദുള്‍ കരീം സുല്‍ത്താന്‍ അല്‍ ഒലാമയും ഒപ്പുവച്ചു.

സാമൂഹികഏകീകരണത്തിനായി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് നടത്തുന്ന പദ്ധതികള്‍ക്കും പരിപാടികള്‍ക്കും പിന്തുണ നല്‍കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്വാന്‍ സാജന്‍ പറഞ്ഞു. 2022-ൽ ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിലായി 102 ദശലക്ഷം ആളുകള്‍ക്ക് സഹായമേകാന്‍ എംബിആർജിഐയ്ക്ക് കഴിഞ്ഞുവെന്ന് സിഇഒ ഡോ അബ്ദുള്‍ കരീം സുല്‍ത്താന്‍ അല്‍ ഒലാമ അഭിപ്രായപ്പെട്ടു.

മാനൂഷിക ജീവകാരുണ്യ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി അഞ്ച് വർഷത്തിനുളളില്‍ 25 ദശലക്ഷം ദി‍ർഹം മൂല്യമുളള കെട്ടിട യൂണിറ്റുകള്‍ നല്‍കാനാണ് കരാർ. എംബിആർജിഐയുടെനീക്കങ്ങള്‍ക്ക് ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നല്‍കുന്ന ഇത്തരത്തിലുളള ആദ്യ സംഭാവനയാണ് ഇത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശപ്രകാരമാണ് എംബിആർജിഐയുടെ പ്രവർത്തനം.

Related Stories

No stories found.
logo
The Cue
www.thecue.in