ഫാഷന്‍ ടിവിയുമായി കൂടുതല്‍ സഹകരണം പ്രഖ്യാപിച്ച് ഡാന്യൂബ്
ഫാഷന്‍ ടിവിയുമായി കൂടുതല്‍ സഹകരണം പ്രഖ്യാപിച്ച് ഡാന്യൂബ്.ഭംഗിയും സുഖസൗകര്യങ്ങളും സംയോജിക്കുന്ന പുതിയ ഫർണിച്ചർ ശേഖരങ്ങള്‍ പുറത്തിറക്കി. ഡിസൈനർ മാരായ എം വി അല്‍ മസ്രി, ഇ എല്‍ ഏംഗേ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അല്‍ ബർശഷയിലെ ഡാന്യൂബ് ഷോറൂമില്‍ ഫാഷന്‍ ഷോയും അരങ്ങേറി. ഡാന്യൂബ് ഗ്രൂപ്പ് ഡയറക്ടർ ആദെല്‍ സാജന്‍, ഫാഷന്‍ ടി വി സിഇഒ മാക്സിമില്ലിയന്‍ എഡെല്‍വെയ്സ്, ഡാന്യൂബ് ഹോം ഡയറക്ടർ സയീദ് ഹബീബ് തുടങ്ങിയവർ സംബന്ധിച്ചു.
പുതിയ ശേഖരം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആദെല്‍ സാജന്‍ പറഞ്ഞു. ഫാഷൻ ടിവിയുമായുള്ള പങ്കാളിത്തം നവീകരണത്തിനും മികവിനുമുള്ള പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഫാഷൻ ടിവി ശേഖരം ഉപയോഗിച്ച്, ഫാഷൻ ഓരോ വീടുകളിലേക്കും കൊണ്ടുവരാൻ ലക്ഷ്യമിടുന്നുവെന്ന് ഡാന്യൂബ് ഹോം ഡയറക്ടർ സയ്യിദ് ഹബീബ് പറഞ്ഞു. ഡാന്യൂബ് ഹോമിന്‍റെ ഫാഷൻ ടിവി ശേഖരം ഇപ്പോൾ അൽ ബാർഷ ഷോറൂമിൽ ലഭ്യമാണ്,