ചൈനയില്‍ നിന്നുളള റീട്ടെയ്ല്‍ വ്യാപാരമേഖല പ്രത്യേക പ്രതിനിധി സംഘത്തെ സ്വീകരിച്ച് യൂണിയന്‍ കോപ്

ചൈനയില്‍ നിന്നുളള റീട്ടെയ്ല്‍ വ്യാപാരമേഖല പ്രത്യേക പ്രതിനിധി സംഘത്തെ സ്വീകരിച്ച് യൂണിയന്‍ കോപ്

ചൈനയിലെ റീട്ടെയിൽ വ്യാപാര മേഖലയിലെ പ്രത്യേക പ്രതിനിധി സംഘത്തെ സ്വീകരിച്ച് യൂണിയന്‍ കോപ്. വിവിധ സർക്കാർ, സാമ്പത്തിക, വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുള്ള 30 ഓളം പ്രതിനിധി സംഘമാണ് സന്ദർശനം നടത്തിയത്. ഇരു കക്ഷികളും തമ്മിലുളള വ്യാപാര നിക്ഷേപ സാധ്യതകള്‍ തേടിയാണ് സംഘമെത്തിയത്.

മാനേജിംഗ് ഡയറക്ടർ എഞ്ചിനീയർ അബ്ദുളള മുഹമ്മദ് റാഫി അല്‍ ദലാലും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നിക്കോളാസ് അലനും ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജർ യാക്കൂബ് അൽ ബലൂഷിയും ചേർന്നാണ് പ്രതിനിധി സംഘത്തെ സ്വീകരിച്ചത്. ഉല്‍പന്ന വിതരണ സഹകരണത്തിലെ വിവിധ വഴികളും വാണിജ്യ സാമ്പത്തിക കൈമാറ്റിന്‍റെ സാധ്യതകളും സംഘം ചർച്ച ചെയ്തു.

യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. സഹകരണ മേഖലയിലെ റീട്ടെയ്ല്‍ സംസ്കാരത്തിന്‍റെ വിവിധ വശശങ്ങളും ഹൈഡ്രോപോണിക് കൃഷിയും വർഖയിലെ യൂണിയന്‍ ഫാമിന്‍റെ പരിപാലത്തെ കുറിച്ചുമെല്ലാം സംഘത്തിന് വിശദീകരണം നല്കി.

Related Stories

No stories found.
logo
The Cue
www.thecue.in