
ട്രിപ്പ് അഡൈ്വസര്‍ ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡില്‍ ചാണ്ടീസ് ഗ്രൂപ്പിന്റെ ഹോട്ടലുകള്‍ക്ക് അംഗീകാരം. തുടര്‍ച്ചയായി നാലാം തവണയാണ് ഗ്രൂപ്പ് ആഗോളതലത്തിലുള്ള ഈ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരാകുന്നത്. മൂന്നാര്‍ ടോപ്പ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ചാണ്ടീസ് ഡ്രിസില്‍ ഡ്രോപ്‌സ്, മൂന്നാര്‍ ചിത്തിരപുരത്തെ ചാണ്ടീസ് വിന്‍ഡി വുഡ്‌സ് എന്നിവയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്.
ലക്ഷ്വറി ഹോട്ടലുകളുടെ വിഭാഗത്തില്‍ വിന്‍ഡി വുഡ്‌സ് ആഗോള തലത്തില്‍ മൂന്നാമതെത്തി. ഏഷ്യന്‍, ഇന്ത്യന്‍ വിഭാഗങ്ങളില്‍ വിന്‍ഡി വുഡ്‌സിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഏറ്റവും മികച്ച സ്‌മോള്‍ ആന്‍ഡ് ബുട്ടീക് ഹോട്ടല്‍ വിഭാഗത്തില്‍ ചാണ്ടീസ് ഡ്രിസില്‍ ഡ്രോപ്‌സ് ആഗോള തലത്തിലും ഏഷ്യന്‍ വിഭാഗത്തിലും രണ്ടാം സ്ഥാനം നേടി. ഇന്ത്യന്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് ഹോട്ടലിന് ലഭിച്ചത്.
ട്രാവല്‍-ടൂറിസം രംഗത്തെ ലോകത്തെ തന്നെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാണ് ട്രിപ്പ് അഡൈ്വസര്‍. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയ്ക്ക് ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡുകള്‍ തീരുമാനിക്കുന്നത്.