ബ്ലൂ ഓഷ്യൻ കോർപറേഷന് രാജ്യാന്തര പുരസ്കാരം
യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടിങ് ആൻഡ് ട്രെയിനിങ് സ്ഥാപനമായ ബ്ലൂ ഓഷ്യൻ കോർപറേഷന് എ എസ് സി എം ന്‍റെ 2024 എക്സെല്ലെൻസ് പുരസ്‌കാരം.സെപ്റ്റംബർ 11ന്, ടെക്സസിൽ വെച്ച് എ എസ് സി എം കണക്ട് എന്ന പേരിൽ നടന്ന ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ സപ്ലൈ ചെയിൻ അസോസിയേഷനാണ് എ എസ് സി എം.
സപ്ലൈ ചെയിൻ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും സ്ഥാപനങ്ങൾക്കുമിടയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചു എന്നതിന്‍റെ തെളിവാണ് ഈ അംഗീകാരമെന്ന് ബ്ലൂ ഓഷ്യൻ കോർപറേഷൻ ഗ്രൂപ്പ് സി ഇ ഒ ഡോ സത്യമേനോൻ പറഞ്ഞു. പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ സപ്ലൈ ചെയിൻ മേഖലയുടെ പ്രാധാന്യത്തെ പരിചയപ്പെടുത്തുന്നതിനോടൊപ്പം സമാനതകളില്ലാത്ത സേവനങ്ങൾ നൽകിക്കൊണ്ട് മറ്റു സ്ഥാപനങ്ങളെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയും വിജയം കൈവരിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബ്ലൂ ഓഷ്യൻ കോർപറേഷൻ എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബ്ലൂ ഓഷ്യൻ കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗവുമായ സൗരവ് ഗാംഗുലി പറഞ്ഞു.
നൂതന ആശയങ്ങൾ, മികച്ച സമ്പ്രദായങ്ങൾ എന്നിവയുടെ ഫലപ്രദവും നിലവിലുള്ളതുമായ ഉപയോഗത്തിലൂടെ സപ്ലൈ ചെയിൻ മേഖലയിലേക്ക് മികച്ച സംഭാവനകൾ നൽകുന്ന സ്ഥാപനങ്ങളെ അംഗീകരിക്കുന്ന നേട്ടം കൈവരിച്ചതോടെ മുൻ കാലങ്ങളിൽ ബോയിങ്, ബജാജ് ഇലക്ട്രിക്കൽസ്, ഹ്യുലെറ്റ് പക്കാർഡ്, ബി എ എസ് എഫ്, ജി ഇ തുടങ്ങിയ സ്ഥാപനങ്ങളടങ്ങിയ പുരസ്‌കാര പട്ടികയിലാണ് ബ്ലൂ ഓഷ്യൻ കോർപറേഷനും ഇടം നേടിയിരിക്കുന്നത്.യുകെക്ക് പുറമെ യു എ ഇ, ഇന്ത്യ, സൗദി അറേബ്യ തുടങ്ങി 16ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ബ്ലൂ ഓഷ്യൻ കോർപറേഷൻ കഴിഞ്ഞ 26 വർഷത്തിലേറെയായി ഒന്നരലക്ഷത്തിലേറെ വ്യക്തികൾക്കും ആയിരത്തിലേറെ കോർപറേറ്റ് സ്ഥാപനങ്ങൾക്കും മികച്ച രീതിയിലുള്ള ട്രെയിനിങ്, കൺസൽടിങ് സേവനങ്ങൾ ലഭ്യമാക്കി വരുന്നു.