'എംപവര്‍ മാര്‍ട്ട് ദിര്‍ഹം 100' ബിസ്മി ഹോള്‍സെയില്‍ മെഗാ ഫെസ്റ്റ്

PM Haris, Founder and Managing Director of Bismi Wholesale
PM Haris, Founder and Managing Director of Bismi Wholesale

'ഓണ്‍ എ മിനി മാര്‍ട്ട് ഫോര്‍ ജസ്റ്റ് 100 ദിര്‍ഹം' എന്ന ആശയത്തില്‍ വേറിട്ട കാമ്പയിനുമായി ബിസ്മി ഹോള്‍സെയില്‍ ഗ്രൂപ്. വെറും 100 ദിര്‍ഹമിന് സാധനങ്ങള്‍ വാങ്ങുന്നയാള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ സധിക്കുന്ന വിധത്തില്‍ മുഴുവന്‍ സാധനങ്ങളും സംഭരിച്ച് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമായ ഒരു മിനി മാര്‍ട്ട് നേടാനുള്ള അവസരമാണ് യുഎഇയില്‍ ഹോള്‍സെയില്‍ രംഗത്തും കോംബിനേഷന്‍ സ്‌റ്റോര്‍ രംഗത്തും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന എഫ്എംസിജി കമ്പനിയായ ബിസ്മി ഹോള്‍സെയില്‍ ഗ്രൂപ് ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ പേരിലേക്ക് എത്തുകയെന്നുളളതാണ് ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിസ്മി അധികൃതർ പറഞ്ഞു. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ പ്രവർത്തനം വിപുലീകരിക്കും.ചെറുകിട സംരംഭം ആരംഭിക്കുന്നവരെ പിന്തുണയ്ക്കുകയാണ് ക്യാംപെയിനിലൂടെയെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ ഹാരിസ് പറഞ്ഞു.ഇത്തരത്തില്‍ വ്യത്യസ്തമായൊരു കാമ്പയിന്‍ നടത്താന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ട്. യുഎഇയുടെ സംരംഭക മനോഭാവത്തിന് കൂടുതല്‍ പ്രോത്സാഹനമേകുക എന്നതാണ് ഈ കാമ്പയിന്‍ കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിരതയോടും സജീവമായ ഇടപഴകലോടും കൂടി എല്ലാവര്‍ക്കും സേവനം നല്‍കുന്ന ഈ മേഖലയിലെ ആദ്യ പങ്കാളിത്ത സാമ്പത്തിക മോഡലായി ഇത് ഉയര്‍ന്നു വന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

'ഓണ്‍ എ മിനി മാര്‍ട്ട് ഫോര്‍ ജസ്റ്റ് 100 ദിര്‍ഹം' എന്ന ആശയത്തിലുള്ള ബിസ്മി മെഗാ ഫെസ്റ്റ് കാമ്പയിന്‍ 2024 ജനുവരി 15 മുതലാണ് ആരംഭിച്ചത്. മാര്‍ച്ച് 14 വരെ നീണ്ടുനില്ക്കുന്ന ഓഫര്‍ കാലയളവില്‍ യുഎഇയിലെ ഏതെങ്കിലുമൊരു ബിസ്മി കോംബിനേഷന്‍ ഔട്‌ലെറ്റില്‍ നിന്നും മിനിമം 100 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി, ഒരു വര്‍ഷത്തെ വാടക ഒഴിവാക്കി, കച്ചവടത്തിന് സജ്ജമാക്കിയ ഒരു മിനി മാര്‍ട്ട് നേടാനുള്ള അവസരമാണ് ലഭിക്കുക. മിനി മാര്‍ട്ട് കൂടാതെ, 2 സിട്രോണ്‍ സി 4 കാറുകള്‍, സ്വര്‍ണ നാണയങ്ങള്‍, ഐഫോണ്‍ 15, ടിവി സെറ്റുകള്‍, ടാബ്‌ലറ്റുകള്‍ തുടങ്ങി മറ്റനവധി സമ്മാനങ്ങളും നേടാന്‍ അവസരമുണ്ട്. 100 ദിര്‍ഹമിനോ, അതിലധികമോ തുകക്കുള്ള ഓരോ പര്‍ചേസിനും ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പിന്‍റെ ഭാഗമാവാം. എന്‍ട്രികള്‍ക്ക് പരിധികളില്ല. യോഗ്യമായ ഓരോ പര്‍ചേസും സമ്മാനം നേടാന്‍ പുതിയ അവസരമാണ്. യുഎഇയിലെ ഏതെങ്കിലും ബിസ്മി ഗ്രൂപ് ഔട്‌ലെറ്റില്‍ നിന്നും മിനിമം 300 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുന്ന ഗ്രോസറി/റെസ്‌റ്റോറന്‍റ് ഉടമകള്‍, മറ്റു ബിസിനസുകള്‍ ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ള ബി2ബി കസ്റ്റമേഴ്‌സിനും ഈ കാമ്പയിന്‍റെ ഭാഗമായ നറുക്കെടുപ്പില്‍ അവസരം ലഭിക്കുന്നതാണ്. മിനി മാർട്ടിന്‍റെ ലൈസന്‍സ്, ഇന്‍റീരിയർ ഡിസൈന്‍, സാധനങ്ങള്‍ തുടങ്ങിയവ സൗജന്യമായി നല്‍കും. ബിസിനസ് അക്കൗണ്ടിംഗ്, ലോജിസ്റ്റിക്‌സ്, സപ്‌ളൈ ചെയിന്‍, കസ്റ്റമര്‍ സര്‍വീസ് തുടങ്ങിയ ഉള്‍ക്കൊള്ളുന്ന മൂന്നു മാസത്തെ പരിശീലനവും നല്‍കും.

Related Stories

No stories found.
logo
The Cue
www.thecue.in