

യുഎഇയില്‍ ദുബായിലും ഷാർജയിലും ഒരേ ദിവസം പ്രവർത്തനം ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്. ദുബായ് ലുലു ഹൈപ്പർമാർക്കറ്റ് അൽ ബർഷയിലും ഷാർജയിലെ ലുലു ഹൈപ്പർമാർക്കറ്റ് മുവൈലയിലുമാണ് പ്രവർത്തനമാരംഭിച്ചത്. ലുലു മുവൈലെയിലെ ഭീമ ജ്വല്ലേഴ്‌സ് ഷോറൂം ഭീമ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ, ഫോർച്യൂൺ ഹോട്ടൽസ്, ദുബായ് ചെയർമാൻ പ്രവീൺ കുമാർ ഷെട്ടി ഉദ്ഘാടനം ചെയ്തു.
ലുലു അൽ ബർഷയിലെ ഭീമ ജ്വല്ലേഴ്‌സ് ഷോറൂം ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ്ഡയറക്ടർ സലീം എം.എ. ഉദ്ഘാടനം ചെയ്തു. ഭീമ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർമാരായ അഭിഷേക് ബിന്ദുമാധവ്, ഗായത്രി സുഹാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വ്യത്യസ്ത ശൈലികൾക്കും അവസരങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് പുതിയ ഭീമ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നതെന്നു ഭീമ ജ്വല്ലേഴ്‌സ് മാനേജ്‌മെന്‍റ് അറിയിച്ചു.