ഭാരതീയ വിദ്യാഭവന്‍ ഷാർജയില്‍ സ്കൂള്‍ ആരംഭിച്ചു

Photo: Kamal kassim
Photo: Kamal kassim

ഭാരതീയ വിദ്യാഭവന്‍ ഷാർജയിലെ അല്‍ അസ്രയില്‍ സ്കൂള്‍ ആരംഭിച്ചു. ഷാർജ ഭവൻസ് പേൾ വിസ്ഡം സ്കൂള്‍ പ്രവർത്തനോദ്ഘാടനം തിങ്കളാഴ്ച നടന്നു. ഷാ‍ർജയില്‍ സ്കൂള്‍ ആരംഭിക്കാന്‍ കഴി‍ഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചെയർമാൻ എൻ.കെ രാമചന്ദ്രമേനോൻ പറഞ്ഞു. ഭാരതീയ വിദ്യാഭവന് കീഴില്‍ ദുബായില്‍ ഒരു ക്യാംപസും അബുദബിയില്‍ 3 ക്യാംപസുകളുമുണ്ട്.

ഷാർജ കൂടാതെ ദുബായ്, ഉമ്മുല്‍ഖുവൈന്‍,അജ്മാന്‍ ഉള്‍പ്പെടയുളള മറ്റ് എമിറേറ്റുകളില്‍ നിന്നും കുട്ടികള്‍ക്ക് യാത്രാ സൗകര്യമൊരുക്കുമെന്നും മാനേജ്മെന്‍റ് അറിയിച്ചു. ഷാർജയില്‍ ആഴ്ചയില്‍ നാല് ദിവസമാണ് പഠനം അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വെളളിയാഴ്ച താല്‍പര്യമുളള കുട്ടികള്‍ക്ക് വിനോദ വിജ്ഞാന പരിപാടികള്‍ക്കായി സ്കൂളിലെത്തുന്ന രീതിയിലുളള പാഠ്യപദ്ധതിയാണ് സ്കൂള്‍ മുന്നോട്ടുവയ്ക്കുന്നതെന്നും മാനേജ്മെന്‍റ് വിശദീകരിച്ചു.

വൈസ് ചെയർമാൻ സി.എ.സൂരജ് രാമചന്ദ്രൻ, ഡയറക്ടർ സി.എ.ദിവ്യ രാജേഷ് രാമചന്ദ്രൻ, പ്രിൻസിപ്പൽ ഇന്ദു പണിക്കർ, സ്റ്റാഫ് എന്നിവരടങ്ങുന്ന സ്കൂൾ മാനേജ്‌മെന്‍റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 2023-2024 അധ്യയന വർഷത്തില്‍ പ്രീ കെജി മുതൽ ഗ്രേഡ് 8 വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. 1100 കുട്ടികളെ ഉള്‍ക്കൊളളാന്‍ കഴിയുന്ന ക്യാമ്പസാണിത്. 2006 ല്‍ കുവൈത്തില്‍ പ്രവർത്തനം ആരംഭിച്ച ഭാരതീയ വിദ്യാഭവന്‍റെ മിഡില്‍ ഈസ്റ്റിലെ 9 മത്തെ ക്യാംപസാണിത്. അഡ്മിഷനായി സ്കൂള്‍ വെബ്സൈറ്റ് (www.Bhavans-sharjah.com.) സന്ദർശിക്കാം. 0563334210 എന്ന നമ്പറിലും വിവരങ്ങള്‍ ലഭ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in