ഷോപ്പിങ് മാളുകളിൽ കൂടുതൽ കിയോസ്‌കുകളുമായി ബെയർ

ഷോപ്പിങ് മാളുകളിൽ കൂടുതൽ കിയോസ്‌കുകളുമായി ബെയർ
Published on

ഡിവൈസ് പ്രൊട്ടക്ടർ രംഗത്തെ പ്രമുഖ ജിസിസി കമ്പനിയായ ‘ബെയർ’ അവരുടെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വ്യാപ്തി വർധിപ്പിക്കുന്നു. യുഎഇ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലെ പ്രധാന ഷോപ്പിങ് മാളുകളിലും സിറ്റി സെന്ററുകളിലുമായി 50ൽ അധികം കിയോസ്‌കുകൾ തുറന്നതായി കമ്പനി അധികൃതർ അറിയിച്ചു. ഉപയോക്താക്കൾക്ക് ഉൽപന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും പരിശീലനം സിദ്ധിച്ച ടെക്നീഷ്യൻമാരുടെ സേവനം വേഗത്തിൽ ഉറപ്പാക്കാനുമാണ് ഈ വിപുലീകരണം. മാത്രമല്ല, ബെയർ ഉൽപന്നങ്ങൾക്ക് സൗജന്യ ആജീവനാന്ത വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വിവിധ ഷോപ്പിങ് മാളുകളിലെ പ്രധാന ലൊക്കേഷനുകളിൽ കിയോസ്‌കുകൾ തുറക്കാൻ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നും ഇതുവഴി ദിവസവും ആയിരത്തിലധികം ഉപയോക്താക്കൾക്ക് സേവനം ലഭ്യമാക്കാൻ സാധിക്കുമെന്നും മാതൃസ്ഥാപനമായ‘ആമാൽ’ എക്സിക്യൂട്ടീവ് പാർട്ണർ അൽ ഹരീത്ത് അൽ ഖലീലി പറഞ്ഞു. 13 വർഷത്തിലേറെയായി വിപണിയിലുള്ള ബെയർ ഈ പുതിയ വിപണി വികാസത്തിലൂടെ കൂടുതൽ ശക്തമാവുകയാണ്. സൗജന്യ ആജീവനാന്ത വാറന്റി ബെയർ ഉൽപന്നങ്ങൾക്ക് മാത്രമാണ് ബാധകം. ഉപകരണത്തിന്റെ ഹാർഡ്‌വെയറിന് ഉണ്ടാകുന്ന കേടുപാടുകൾക്ക് കവറേജ് ലഭിക്കില്ല.

Related Stories

No stories found.
logo
The Cue
www.thecue.in