അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് റോള ഷോറൂം ചലച്ചിത്ര താരം ഹന്‍സിക മോട്‌വാനി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് റോള ഷോറൂം ചലച്ചിത്ര താരം ഹന്‍സിക മോട്‌വാനി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും
Published on

അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷാര്‍ജ റോള സ്‌ക്വയറില്‍ ഏറ്റവും പുതിയ ഷോറൂം ഫെബ്രുവരി 18 ഞായറാഴ്ച തുറക്കും. ബോളിവുഡ് നടി ഹന്‍സിക മോട്‌വാനിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ബ്രാന്‍ഡിന്‍റെ വിപുലീകരണ യാത്രയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ഉദ്ഘാടന ചടങ്ങിലെ ഹന്‍സികയുടെ സാന്നിധ്യം ഏറെ അഭിമാനത്തോടെ കാണുന്നുവെന്ന് അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഗ്രൂപ് അധികൃതര്‍ അറിയിച്ചു.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഗായികയും അവതാരകയുമായ സയനോര ഫിലിപ്പിന്‍റെ പരിപാടിയുമുണ്ടാകും. യുഎഇയിലെ ബ്രാന്‍ഡിന്‍റെ വിപുലീകരണത്തിന്‍റെ ഭാഗമായാണ് പുതിയ ഉദ്യമം. പുതിയ ഷോറൂമിന്‍റെ ഉദ്ഘാടന ചടങ്ങില്‍ അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്‍റെ ഏറ്റവും പുതിയ ജ്വല്ലറി ശേഖരവും പുറത്തിറക്കും. അടുത്തുതന്നെ ഷാര്‍ജ സഫാരി മാളിലും പുതിയ ഷോറൂം തുറക്കുമെന്ന് അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in