അല്‍ഹിന്ദിന്‍റെ പുതിയ ഓഫീസ് ഷ‍ാർജയില്‍ പ്രവർത്തനം ആരംഭിച്ചു

അല്‍ഹിന്ദിന്‍റെ പുതിയ ഓഫീസ് ഷ‍ാർജയില്‍ പ്രവർത്തനം ആരംഭിച്ചു
Published on

അൽഹിന്ദ് ഗ്രൂപ്പിന്‍റെ യു.എഇയിലെ പതിനാറാമത്തെ ഓഫീസ് ഷാർജയിൽ പ്രവർത്തനം ആരംഭിച്ചു. അൽഹിന്ദ് ഫൗണ്ടറും ചെയർമാനുമായ ടി. മുഹമ്മദ് ഹാരിസിന്‍റെ സാന്നിദ്ധ്യത്തിൽ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഷാർജ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. അൽഹിന്ദ് എയർ യാഥാർത്ഥ്യമാകാനുളള ഒരുക്കങ്ങള്‍ക്കിടെയാണ് ഘട്ടത്തിലാണ് ഷാർജയിൽ അൽഹിന്ദ് ഗ്രൂപ്പ് പുതിയ ഓഫീസ് ആരംഭിച്ചത്. ഷാർജയിൽ അൽ ഖാൻ, അൽഹിന്ദ് ടവറിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

33 വർഷമായി സേവനരംഗത്ത് സജീവമാണ് അൽഹിന്ദ് ഗ്രൂപ്പ്. അല്‍ ഹിന്ദ് എയർ പ്രാവർത്തികമാകുന്നതോടെ പ്രവാസികളുടെ യാത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പത്തോളം രാജ്യങ്ങളിലായി 130 ലധികം ബ്രാഞ്ചുകളുണ്ട് അൽഹിന്ദ് ഗ്രൂപ്പിന്.ചടങ്ങിൽ അൽഹിന്ദ് ബിസിനസ് സെൻ്റർ മാനേജിങ് ഡയറക്ടർ നൗഷാദ് ഹസ്സൻ, അൽ നഹ്ദ സെൻ്റർ എം.ഡി. റിസാബ് അബ്ദുല്ല, സ്റ്റാർ വേൾഡ് മാൻപവർ സപ്ലൈ ചെയർമാൻ നിഷാദ് ഹുസൈൻ, ജനറൽ മാനേജർ ഷാജഹാൻ ഇബ്രാഹിം , അറക്കൽ ഗോൾഡ് എം.ഡി. തൻവീർ അറക്കൽ , ടി.എം.ജി. ഗ്രൂപ്പ് ചെയർമാൻ തമീം അബൂബക്കർ എന്നിവർ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in