ചികിത്സാമേഖലയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച് അജ്മാനിലെ ആശുപത്രി

ചികിത്സാമേഖലയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച് അജ്മാനിലെ ആശുപത്രി

Published on

ചികിത്സാമേഖലയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച് തുംബെ യൂണിവേഴ്സിറ്റി അജ്മാനിലെ തുംബെ ആശുപത്രി.2023 മുതല്‍ ഇതുവരെ 90,000 പ്രസവങ്ങളാണ് ആശുപത്രിയില്‍ ഇതുവരെ നടന്നത്. പ്രസവ ശുശ്രൂഷാ പരിചരണത്തിന് യുഎഇയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്വകര്യമേഖലയിലെ കുടുംബ ആശുപത്രിയാണിതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിവിഭാഗത്തില്‍ പ്രതിവർഷം ഏകദേശം 35,000 രോഗികള്‍ക്കാണ് സേവനം നല്‍കുന്നതെന്നും ആശുപത്രി അറിയിച്ചു.

തുംബെ ഗ്രൂപ്പ്  സ്ഥാപക പ്രസിഡന്‍റ്  ഡോ. തുംബൈ മൊയ്തീൻ, തുംബെ ഹെൽത്ത് കെയർ വൈസ് പ്രസിഡൻ്റ് അക്ബർ മൊയ്തീൻ തുംബെ എന്നിവർ  ചടങ്ങിൽ പങ്കെടുത്തു. ആഘോഷത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു. രക്ഷിതാക്കൾക്ക് ആരോഗ്യ പരിശോധനയ്ക്ക് വേണ്ടിയുള്ള വൗച്ചറുകളും സൗജന്യ ഡെൻ്റൽ കൺസൾട്ടേഷനും നൽകി.

logo
The Cue
www.thecue.in