വാണിജ്യമൊബൈല്‍ ഡെന്‍റല്‍ ക്ലിനിക്ക് 800 ടീത്തിന് ഊദ് മേത്ത ദുബായ് ഇന്ത്യന്‍ ഹൈസ്കൂളില്‍ തുടക്കം. ഊദ് മേത്ത ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അധ്യാപകരുടെയും വിശിഷ്ടവ്യക്തികളുടെയും ആരോഗ്യരംഗത്തെ പ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍, ഇന്ത്യന്‍ ഹൈസ്കൂള്‍ ഗ്രൂപ്പ് ഓഫ് സിഇഒ പുനീത് എം കെ വാസു മൊബൈല്‍ ഡെന്‍റല്‍ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു.
ഇത്തരത്തിലൊരു ഉദ്യമത്തെ പിന്തുണയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പുനീത് എം കെ വാസു പറഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് മൊബൈല്‍ ഡെന്‍റല്‍ ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നതെന്ന് 800 ടീത്ത് മൊബൈൽ ഡെന്‍റല്‍ ക്ലിനിക്കിന്‍റെ ഡയറക്ടറും മലബാർ ഡെന്‍റൽ ക്ലിനിക്കിന്‍റെ സിഇഒയുമായ ഡോ. എം.എ. ബാബു പറഞ്ഞു.ദുബായിലുടനീളമുള്ള ഹോട്ടലുകൾ, സ്കൂളുകൾ, കോർപ്പറേറ്റ് ഓഫീസുകൾ, കമ്മ്യൂണിറ്റികൾ എന്നിവയ്ക്ക് 800 ടീത്തിന്‍റെ സേവനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
800 ടീത്ത് ഒരു തുടക്കം മാത്രമാണ്,സേവന മികവും, പ്രവേശനക്ഷമതയും സംയോജിപ്പിച്ച് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൂടുതല്‍ ഫലപ്രദമായ ദന്തപരിചരണം നല്‍കുകയെന്നുളളതാണ് ലക്ഷ്യമിടുന്നതെന്ന് 800 ടീത്തിന്‍റെ ചെയർമാനും അൽ ദഹ്ലാൻ ഗ്രൂപ്പിന്‍റെ ബോർഡ് അംഗവുമായ ലുവായ് സമീർ അൽദഹ്ലാൻ, പറഞ്ഞു.