ജനങ്ങളെ കാണുമ്പോള്‍ നമ്മള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് മന്ത്രിമാരോട് പറയുന്ന മുഖ്യമന്ത്രി, പുതിയ ടീസറുമായി മമ്മൂട്ടി

ജനങ്ങളെ കാണുമ്പോള്‍ നമ്മള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് മന്ത്രിമാരോട് പറയുന്ന മുഖ്യമന്ത്രി, പുതിയ ടീസറുമായി മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്‍ പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയുടെ തീം ഉള്‍ക്കൊള്ളിച്ച പുതിയ ടീസര്‍ പുറത്തുവന്നു. ജനങ്ങള്‍ക്ക് ഗുണമില്ലാത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള നിയമനിര്‍മ്മാണത്തിന് ശ്രമിക്കുന്ന മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനെയാണ് വണ്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ.

ടീസറിലെ ഡയലോഗ്

'നമ്മള്‍ താമസിക്കുന്ന വീട്, സഞ്ചരിക്കുന്ന വാഹനം, ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍. ഇതെല്ലാം തരുന്നത് അവരാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ നമ്മളെ ഭരിക്കേണ്ടത്. നമ്മളെ കാണുമ്പോള്‍ അവരല്ല, അവരെ കാണുമ്പോള്‍ നമ്മളാണ് സര്‍ എണീറ്റ് നില്‍ക്കേണ്ടത്.'

ജോജു ജോര്‍ജ്ജ്, മുരളി ഗോപി, നിമിഷ സജയന്‍, മധു, അലന്‍സിയര്‍, ബിനു പപ്പു, രഞ്ജിത് ബാലകൃഷ്ണന്‍, ബാലചന്ദ്രമേനോന്‍, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, തോമസ് മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മറ്റൊരു രാഷ്ട്രീയനേതാവുമായും സാമ്യമുണ്ടാകരുതെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിന്റെ ലുക്ക് കണ്ടെത്തിയത് മമ്മൂട്ടിയായിരുന്നുവെന്നും സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറഞ്ഞിരുന്നു.

No stories found.
The Cue
www.thecue.in