'തിരക്കുളള തിയേറ്ററിൽ ആരാധകർക്കൊപ്പമിരുന്ന് സിനിമ കാണുമോ?', വിജയിയെ വെല്ലുവിളിച്ച് മാധ്യമപ്രവർത്തകൻ

'തിരക്കുളള തിയേറ്ററിൽ ആരാധകർക്കൊപ്പമിരുന്ന് സിനിമ കാണുമോ?', വിജയിയെ വെല്ലുവിളിച്ച് മാധ്യമപ്രവർത്തകൻ

തിയറ്ററുകളിൽ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന തമിഴ്‌നാട് സർക്കാരിന്റെ പുതിയ ഉത്തരവിന് പിന്നാലെ നടൻ വിജയിയെ വെല്ലുവിളിച്ച് മാധ്യമപ്രവർത്തകൻ. ഫ്രണ്ട്‌ലൈനിലെ അസോസിയേറ്റ് എഡിറ്ററായ രാധാകൃഷ്ണനാണ് ട്വിറ്ററിലൂടെ വിജയിയെ വെല്ലുവിളിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കണമെന്ന ആവശ്യവുമായി വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു സർക്കാർ ഉത്തരവ്.

'വിജയ്‌യുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. ഇനി നൂറ് ശതമാനം ആളുള്ള തീയറ്ററിൽ ആരാധകർക്കൊപ്പം സിനിമ കാണുമോ എന്ന് വിജയിയോട് ചോദിക്കാം. നിങ്ങൾ പോകുമോ വിജയ്?', രാധാകൃഷ്ണൻ ചോദിക്കുന്നു. ട്വീറ്റിന് മറുപടിയായി രണ്ട് തരം അഭിപ്രായങ്ങളാണ് ഉയരുന്നത്. മൂന്ന് മണിക്കൂർ നേരം ആളുകൾ അടുത്ത് ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഈ തീരുമാനം ശരിയായില്ലെന്നുമാണ് ചിലരുടെ അഭിപ്രായം. ഇത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നും ഇവർ പറയുന്നു. അതേസമയം തമിഴ് നാട്ടിലെ രാഷ്ട്രീയ പരിപാടികളിലെല്ലാം തന്നെ 100 ശതമാനം ആളുകൾ പങ്കെടുക്കുന്നതായാണ് വിവരം. സിനിമ മേഖലയെ മാത്രം എന്തിനാണ് വിമർശിക്കുന്നതെന്നാണ് ഒരു വിഭാ​ഗം ആരാധകരുടെ ചോദ്യം.

'തിരക്കുളള തിയേറ്ററിൽ ആരാധകർക്കൊപ്പമിരുന്ന് സിനിമ കാണുമോ?', വിജയിയെ വെല്ലുവിളിച്ച് മാധ്യമപ്രവർത്തകൻ
തിയറ്ററുകളില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം; നിയന്ത്രണം എടുത്ത് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍

തിയറ്ററുകളില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം; നിയന്ത്രണം എടുത്ത് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍ജനുവരി 11 മുതലാണ് തിയറ്ററുകളിൽ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് സർക്കാർ ഉത്തരവായിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ നഷ്ടത്തിലായ സിനിമാ വ്യവസായത്തിന് 'മാസ്റ്റർ' റിലീസ് ഉണർവേകുമെന്നാണ് തിയറ്റർ ഉടമകളുടെ പ്രതികരണം. 'മാസ്റ്റർ' പൊങ്കൽ റിലീസ് ആയാണ് എത്തുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയിലാകെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ‘വിജയ് ദി മാസ്റ്റർ’ എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്.

Related Stories

The Cue
www.thecue.in