‘ജോജു ജോര്‍ജ്ജ് എന്ന സിനിമാക്കാരന്റെ ഹീറോയിസം’, കാര്‍ത്തിക് സുബ്ബരാജിനൊപ്പം കൈകോര്‍ത്ത് ചോലയെത്തുന്നത് 100ലേറെ സ്‌ക്രീനില്‍

‘ജോജു ജോര്‍ജ്ജ് എന്ന സിനിമാക്കാരന്റെ ഹീറോയിസം’, കാര്‍ത്തിക് സുബ്ബരാജിനൊപ്പം കൈകോര്‍ത്ത് ചോലയെത്തുന്നത് 100ലേറെ സ്‌ക്രീനില്‍

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ചോല എന്ന ചിത്രം ഒരു വാണിജ്യസിനിമയുടെ അതേ രീതിയില്‍ നൂറിലേറെ തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ് വെള്ളിയാഴ്ച. ഒരാള്‍പൊക്കം, ഒഴിവുദിവസത്തെ കളി, സെക്‌സി ദുര്‍ഗ, ഉന്മാദിയുടെ മരണം എന്നീ സിനിമകളിലൂടെ രാജ്യാന്തര ചലച്ചിത്രമേളകളില്‍ ചര്‍ച്ചയായ സനല്‍കുമാര്‍ ശശിധരന്റെ അഞ്ചാമത്തെ സിനിമ. തമിഴ് നവനിരയിലെ പ്രധാന സംവിധായകന്‍ കാര്‍്ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബഞ്ച് ആണ് ജോജുവിനൊപ്പം സിനിമയിലെ നിര്‍മ്മാണ പങ്കാളി.

ചോലയെക്കുറിച്ച് സനല്‍കുമാര്‍ ശശിധരന്‍

2001 ല്‍ തുടങ്ങിയ സിനിമാ യാത്രക്ക് 2019 ല്‍ പ്രായപൂര്‍ത്തിയായെന്ന് പറയാം. Kazhcha Film Forum എന്ന എന്റെ ചലച്ചിത്ര സര്‍വകലാശാലയും Niv Mathew എന്ന നിശബ്ദ വിപ്ലവകാരിയുമാണ് എന്നെ പോറ്റി വളര്‍ത്തിയത്. എന്റെ ആദ്യ സിനിമയായ Oraalppokkam നിര്‍മിക്കാന്‍ കാഴ്ചയെ സഹായിച്ച ഓരോരുത്തരെയും നന്ദിപൂര്‍വം ഓര്‍ക്കുന്നു. അന്നുമുതല്‍ ഇന്നുവരെ എല്ലാത്തിനും ഒപ്പം നില്‍ക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളായ Jiju Antony Dileep Daz Cp Dinesh Sujith Koyickal കെ. വി മണികണ്ഠന്‍ Ethiran Kathiravan Prakash Bare Yempee Raj Girish Chandran Sudheer Prem Dileep Viswanathan Jijo Tomy Nishad Kaippally Francis Nazareth Harikishore Surendran Jain Andrews Nivas Selvaraj സംവിദാനന്ദ്, സെക്‌സി ദുര്‍ഗ മുതല്‍ ഒപ്പം കൂടിയ എന്റെ പ്രിയപ്പെട്ട അസോസിയേറ്റ് Chandini Devi അങ്ങനെ എത്രയോ പേര്‍ക്ക് പങ്കുള്ളതാണ് ഈ നിമിഷത്തിന്റെ കണികകള്‍. പക്ഷേ ആഡംഭരപൂര്‍ണമായ ചോലയുടെ തിയേറ്റര്‍ റിലീസിന്റെ കൊടികൂറ പിടിക്കാന്‍ അവകാശമുള്ള ഒരേ ഒരു വ്യക്തിമാത്രമേയുള്ളു അത് Joju George എന്ന അടിയുറച്ച സിനിമാ പ്രേമി മാത്രം.

ചോല ഒരു ത്രില്ലറാണ്. ഒരുപാട് അടിയൊഴുക്കുള്ള ഒരു കാട്ടുചോലതെന്ന. വേണമെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ കരയില്‍ നിന്ന് അതിന്റെ വന്യ സൗന്ദര്യം കണ്ട് ആസ്വദിക്കാം. നീന്തലറിയാമെങ്കില്‍ എടുത്തുചാടി മുങ്ങാംകുഴിയിട്ടു കളിക്കാം. രണ്ടായാലും ചോല നിങ്ങളെ നിരാശപ്പെടുത്തില്ല എന്നുതന്നെ ഞാനുറച്ച് വിശ്വസിക്കുന്നു. ഈ സിനിമ ഇപ്പോള്‍ ഇത്ര വിപുലമായ രീതിയില്‍ തിയേറ്ററില്‍ വരുന്നതിന് ഒരു കാരണമേയുള്ളു അത് ജോജു ജോര്‍ജ്ജ് എന്ന 'ജീവിതത്തിലെ ഹീറോ'യാണ്. ചോലയുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ജോജു എന്നോട് ചോദിച്ചത്.. 'സിനിമ കഴിഞ്ഞോ നമ്മളൊന്നും ചെയ്ത് തീര്‍ത്തതായി തോന്നിയില്ലല്ലോ..' എന്നാണ്.. എഡിറ്റ് ചെയ്ത് ഫസ്റ്റ് കട്ട് കണ്ടപ്പോള്‍ ജോജുവിന്റെ മുഖം വിടരുന്നത് ഞാന്‍ കണ്ടു. ഷൂട്ട് കഴിയുമ്പോള്‍ ഒരു സിനിമ എങ്ങനെവരും എന്ന് തനിക്കുള്ള ധാരണ എഡിറ്റ് കഴിയുമ്പോള്‍ ഇത്രയും മാറ്റിമറിച്ച ഒരു സിനിമ ഇല്ല എന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ജോജു പറഞ്ഞു. 'വന്‍ പൊളിയാണ് സനലേട്ടാ.. ഇത് നമ്മള്‍ തിയേറ്ററില്‍ പൊളിക്കും.. ഇത് ഹിറ്റാവും..' ജോജു അന്നത് പറഞ്ഞപ്പോള്‍ വെറുതെ ആ സമയത്തെ ആവേശത്തിനു പറഞ്ഞതാണെന്ന് കരുതി ഞാന്‍. പിന്നീട് സിനിമ അട്‌മോസ് മിക്‌സിങ്ങിനിടെ ഡീസ്ട്രിബ്യൂഷന്‍ കാര്യങ്ങള്‍ ആലോചിക്കുന്നതിനായി ഒരു പ്രിവ്യൂ കാണുമ്പോള്‍ ജോജുവിനൊപ്പം വലിയ പെരുനാളിന്റെ ഡയറക്ടര്‍ Dimal Dennis ഷോബിസ് സ്റ്റുഡിയോസിന്റെ Suraj Surendran കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമകളുടെ എഡിറ്റര്‍ Vivek Harshan എന്നിവര്‍ കൂടിയുണ്ടായിരുന്നു. (ഡിമലിന്റെ സജഷനായിരുന്നു തമിഴ് റീമേക്കും കാര്‍ത്തിക് സുബരാജിനെ സിനിമ കാണിക്കാനുള്ള നീക്കവും. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ Karthik Subbaraj തന്ന കൈ തമിഴില്‍ അല്ലി എന്ന പേരില്‍ ചോല വരാന്‍ കാരണമായി. ഡിമലിനെയും സുരാജിനെയും വിവേകിനെയും Don Max നെയും സ്റ്റോണ്‍ ബെഞ്ചിലെ Srinivasan Elangovan യുമൊക്കെ പരിചയപ്പെടാന്‍ കഴിഞ്ഞു എന്നതു തന്നെ ചോല എന്ന സിനിമ എനിക്ക് തന്ന ഭാഗ്യമായി ഞാന്‍ കരുതുന്നു)

സിനിമ ഒരു ചെറിയ സ്‌ക്രീനില്‍ കണ്ടിറങ്ങിയ ഉടന്‍ ഡിമലും വിവേകും ഉറപ്പിച്ചു പറഞ്ഞു ഈ സിനിമ തിയേറ്ററില്‍ വരണം. വലിയ രീതിയില്‍ വരണം. 'നമ്മള്‍ പൊളിക്കും!' ജോജു പറഞ്ഞു. ജോജുവിന് സിനിമയിലും സിനിമയെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളിലുമുള്ള വിശ്വാസമാണ്. ആ 'നമ്മള്‍ പൊളിക്കും' എന്ന് ഏതാണ്ട് ഒരുവര്‍ഷം മുന്‍പ് പറഞ്ഞ വാക്ക് ഇന്ന് ജോജു ചെയ്ത് കാണിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ ഹീറോയിസമാണ്. സുഖലോലുപതക്കായി തലങ്ങും വിലങ്ങും പണം വാരിയെറിയാന്‍ മടിക്കാത്ത, എന്നാല്‍ ഒരു നല്ല സിനിമയ്ക്കായി ഒരു രൂപ പോലും മുടക്കാന്‍ നൂറുതവണ ആലോചിക്കുന്ന ഒരുപാട് 'യഥാര്‍ത്ഥ സിനിമാ സ്‌നേഹികളെ' കണ്ടിട്ടുള്ള എനിക്ക് ഇതു വിളിച്ചു പറയാന്‍ യാതൊരു മടിയുമില്ല. ഇത് ജോജു ജോര്‍ജ്ജ് എന്ന സിനിമാക്കാരന്റെ ഹീറോയിസം തന്നെ!

‘ജോജു ജോര്‍ജ്ജ് എന്ന സിനിമാക്കാരന്റെ ഹീറോയിസം’, കാര്‍ത്തിക് സുബ്ബരാജിനൊപ്പം കൈകോര്‍ത്ത് ചോലയെത്തുന്നത് 100ലേറെ സ്‌ക്രീനില്‍
Shane Nigam Interview : എല്ലാം മിനിഞ്ഞാന്ന് പരിഹരിച്ചെന്ന് പറഞ്ഞതാണ്  

പൊറിഞ്ചുവിന് ശേഷം വീണ്ടും ജോജു

ആള്‍ക്കൂട്ടത്തില്‍ മിന്നിമായുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് മലയാളത്തിലെ മുന്‍നിര നായകനായി ഉയര്‍ന്ന ജോജു ജോര്‍ജ്ജിന്റെ നായകനെന്ന നിലയ്ക്കുള്ള ഗംഭീര വരവായിരുന്നു പൊറിഞ്ചു മറിയം ജോസ്. ജോസഫിന് ശേഷമുള്ള ജോജുവിന്റെ സൂപ്പര്‍ഹിറ്റ്. 2019ല്‍ ജോസഫിന് പിന്നാലെ ജോജു നായകനായി തിയറ്ററിലെത്തുന്ന സിനിമയുമാണ് ചോല. നടനെന്ന നിലയില്‍ ജോജുവിന്റെ സാഹസികതയും സമര്‍പ്പണവും ചോലയില്‍ കാണാമെന്നാണ് സനല്‍കുമാര്‍ ശശിധരന്റെ ഉറപ്പ്.

നിമിഷാ സജയന്റെ ജാനു

നിമിഷാ സജയന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത സിനിമയാണ് ചോല. ജോജു ജോര്‍ജ്ജ് അഭിനയിക്കുന്നത് കണ്ട് ഞെട്ടിയെന്നാണ് നിമിഷാ സജയന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞത്. ഏറെ സങ്കീര്‍ണതയുള്ള ജാനുവെന്ന കഥാപാത്രത്തെയാണ് നിമിഷാ സജയന്‍ അവതരിപ്പിക്കുന്നത്. നിമിഷയ്‌ക്കൊപ്പം അഖില്‍ വിശ്വനാഥ് എന്ന നവാഗതനും പ്രധാന റോളില്‍ ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in