ജയലളിതയായി കങ്കണാ റണൗട്ട്, ആനിമേറ്റഡ് അമ്മയെന്ന് ടീസറിന് ട്രോള്‍

ജയലളിതയായി കങ്കണാ റണൗട്ട്, ആനിമേറ്റഡ് അമ്മയെന്ന് ടീസറിന് ട്രോള്‍

ജയലളിതയായി കങ്കണാ റണൗട്ട്, ആനിമേറ്റഡ് അമ്മയെന്ന് ടീസറിന് ട്രോള്‍
‘എന്താണ് ഈ സേഫ് സോണ്‍ ആക്ടര്‍ എന്ന് മനസിലായിട്ടില്ല’, നിവിന്‍ പോളി അഭിമുഖം 
‘ഞാന്‍ എന്റെ ജീവിതം സിനിമയാക്കുന്നത് ചിന്തിക്കുകയായിരുന്നു. ജയലളിതയുടെ ജീവിതത്തിന് എന്റേതുമായി ചില സാമ്യങ്ങളുണ്ട്.’

തമിഴ് നാട് മുന്‍മുഖ്യമന്ത്രിയും അഭിനേത്രിയുമായ ജയലളിതയുടെ ജീവചരിത്ര സിനിമകളൊരുക്കാനുള്ള മത്സരമാണ് കോളിവുഡില്‍. ബോളിവുഡിലെ മികച്ച അഭിനേത്രിമാരിലൊരാളായ കങ്കണാ റണൗട്ട് ജയലളിതയാകുന്ന തലൈവിയാണ് ഇക്കൂട്ടത്തിലൊന്ന്. എ എല്‍ വിജയ് സംവിധാനം ചെയ്ത തലൈവിയുടെ ടീസര്‍ പുറത്തുവന്നു. ജയലളിതയുടെ സിനിമാ കാലവും മുഖ്യമന്ത്രിയായുള്ള കാലവും ചിത്രീകരിച്ച ടീസറാണ് പൂറത്തുവന്നിരിക്കുന്നത്. തമിഴിലും ഹിന്ദിയിലുമായി പുറത്തുവരുന്ന സിനിമയില്‍ അരവിന്ദ് സ്വാമിയാണ് എംജിആര്‍.

സിനിമയുടെ ടീസര്‍ നേരിടുന്ന പ്രധാന വിമര്‍ശനം കങ്കണയെ ജയലളിതയുടെ രൂപസാമ്യത്തിലെത്തിക്കാന്‍ വേണ്ടി നടത്തിയ മേക്കപ്പിനെ ചൊല്ലിയാണ്. പ്രോസ്തറ്റിക് മേക്കപ്പില്‍ കങ്കണ ജയലളിതയായപ്പോള്‍ ആനിമേറ്റഡ് സിനിമയെന്ന് തോന്നുന്നുവെന്നാണ് ടീസറിനുള്ള കമന്റുകള്‍. കങ്കണയുടെ കടുത്ത ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്. കങ്കണയെ പോലൊരു നടി പ്രോസ്തറ്റിക് മേക്കപ്പില്‍ ഇത്തരമൊരു റോള്‍ ചെയ്യരുതെന്നാണ് ഒരു കമന്റ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തലൈവിയെക്കുറിച്ച് കങ്കണ റണൗട്ട് പറഞ്ഞത്

ഞാന്‍ എന്റെ ജീവിതം സിനിമയാക്കുന്നത് ചിന്തിക്കുകയായിരുന്നു. ജയലളിതയുടെ ജീവിതത്തിന് എന്റേതുമായി ചില സാമ്യങ്ങളുണ്ട്. അത് പക്ഷേ എന്നേക്കാള്‍ വലിയ വിജയം നേടിയ ആളുടെ കഥയാണ്. എന്റെ ജീവിതം സിനിമയാക്കണോ, ജയലളിതയുടെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കണമോ എന്ന ഓപ്ഷന് മുന്നില്‍ ഞാന്‍ ജയയുടേത് തെരഞ്ഞെടുത്തു. പ്രാദേശിക ഭാഷാ സിനിമകളില്‍ അഭിനയിക്കണം എന്ന ആഗ്രഹം കൂടെ ഇതിനൊപ്പമുണ്ട്.

പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന അയണ്‍ ലേഡി എന്ന ജയലളിതയുടെ ജീവചരിത്ര സിനിമയില്‍ നിത്യാ മേനനാണ് ജയയാകുന്നത്. ഭാരതിരാജയും, ലിംഗുസ്വാമിയും ജയലളിതയുടെ ബയോപിക് ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ജയലളിതയായി വിദ്യാ ബാലന്‍, നയന്‍ താര എന്നിവരുടെ പേരുകള്‍ നേരത്തെ കേട്ടിരുന്നുവെങ്കിലും ഇവരുടെ പ്രൊജക്ടുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പുരുഷകേന്ദ്രീകൃത ലോകത്ത് ജയലളിത എങ്ങനെ ഇത്ര വലിയ നേട്ടങ്ങളുണ്ടാക്കി എന്ന് മുന്‍നിര്‍ത്തിയാണ് സിനിമയെന്ന് എ എല്‍ വിജയ് പറയുന്നു.

രമ്യാ കൃഷ്ണന്‍ ജയലളിതയാകുന്ന വെബ് സീരീസും വരുന്നുണ്ട്. ഇന്ദ്രജിത്ത് എംജിആര്‍ ആകുന്ന സീരിസ് ഗൗതം വാസുദേവ മേനോന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മദിരാസി പട്ടണം, ദൈവത്തിരുമകന്‍,തലൈവ, ശൈവം എന്നീ സിനിമകളൊരുക്കിയ സംവിധായകനാണ് എ എല്‍ വിജയ്.

Related Stories

No stories found.
logo
The Cue
www.thecue.in