സുഡാനിക്ക് ശേഷം ഹലാല്‍ ലവ് സ്റ്റോറി, സക്കരിയ ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് അബു 

 സുഡാനിക്ക് ശേഷം ഹലാല്‍ ലവ് സ്റ്റോറി, സക്കരിയ ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് അബു 

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഹലാല്‍ ലവ് സ്റ്റോറിയുമായി സംവിധായകന്‍ സക്കരിയ. ജോജു ജോര്‍ജും ഇന്ദ്രജിത്തും ഗ്രെസ് ആന്റണിയും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഒ പി എം എന്ന ബാനറിന് പിന്നാലെ പപ്പായ ഫിലിംസ് എന്ന പുതിയ ബാനറില്‍ ആണ് ആഷിഖ് അബു ജെസ്‌ന ഹാഷിം, ഹര്‍ഷാദ് അലി എന്നിവരുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നത്.

Our Next ❤️

Posted by Zakariya Mohammed on Saturday, October 12, 2019

അജയ് മേനോന്‍ ക്യാമറയും ബിജിബാലും ഷഹബാസ് അമനും ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. മാര്‍ച്ച് 2020 റിലീസ് ആണ് ഹലാല്‍ ലവ് സ്റ്റോറി. ദേശീയ, സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ നേടിയ സുഡാനി ഫ്രം നൈജീരിയ നിരവധി അന്താരാഷ്ട്ര മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു.

Related Stories

The Cue
www.thecue.in