ജാക്കി ചാനെയും കടത്തി വെട്ടി അക്ഷയ് കുമാര്‍ ; പ്രതിഫലത്തില്‍ ഫോര്‍ബ്‌സ് പട്ടികയില്‍ നാലാമത്

ജാക്കി ചാനെയും കടത്തി വെട്ടി അക്ഷയ് കുമാര്‍ ; പ്രതിഫലത്തില്‍ ഫോര്‍ബ്‌സ് പട്ടികയില്‍ നാലാമത്

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന അഭിനേതാക്കളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഈ വര്‍ഷത്തെ ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏകതാരമാണ് അക്ഷയ് കുമാര്‍.

സൂപ്പര്‍താരം ജാക്കി ചാനെയും കടത്തിവെട്ടിയാണ് അക്ഷയ് കുമാര്‍ നാലാമതെത്തിയിരിക്കുന്നത്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ജാക്കി ചാന്‍. 2018 ജൂണ്‍ 1 മുതല്‍ 2019 ജൂണ്‍ 1 വരെ അക്ഷയ് കുമാര്‍ സ്വന്തമാക്കിയത് 65 മില്യണ്‍ ഡോളറാണ്. 58 മില്ല്യണ്‍ ഡോളറാണ് ജാക്കി ചാന്‍ നേടിയ പ്രതിഫലം.

'ദ റോക്ക്' ഡ്വെയിന്‍ ജോണ്‍സണാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 89.4 മില്ല്യണ്‍ ഡോളറാണ് താരം പോയ വര്‍ഷം നേടിയ പ്രതിഫലം. 'തോര്‍' ആയെത്തുന്ന ക്രിസ് ഹെംസ്വോര്‍ത്ത്, 'അയണ്‍മാന്‍' റോബര്‍ട്ട് ഡൗണി ജൂനിയര്‍, എന്നിവരാണ് അക്ഷയ് കുമാറിന് മുന്നിലുള്ള മറ്റു രണ്ട് പേര്‍.

ഡ്വെയിന്‍ ജോണ്‍സണ്‍ (89.4 മില്ല്യണ്‍ ഡോളര്‍ )

ക്രിസ് ഹെംസ്വോര്‍ത്ത് (76.4 മില്ല്യണ്‍ ഡോളര്‍ )

റോബര്‍ട്ട് ഡൗണി ജൂനിയര്‍ ( 66 മില്ല്യണ്‍ ഡോളര്‍ )

അക്ഷയ് കുമാര്‍ ( 65 മില്ല്യണ്‍ ഡോളര്‍ )

ബ്രാഡ്‌ലി കൂപ്പര്‍ ( 57 മില്ല്യണ്‍ ഡോളര്‍ )

ആദം സാന്‍ഡലര്‍ (57 മില്ല്യണ്‍ ഡോളര്‍ )

ക്രിസ് ഇവാന്‍സ് ( 43.5 മില്ല്യണ്‍ ഡോളര്‍ )

പോള്‍ റുഡ് (41 മില്ല്യണ്‍ ഡോളര്‍ )

വില്‍ സ്മിത്ത് (35 മില്ല്യണ്‍ ഡോളര്‍ )

പട്ടികയില്‍ അഞ്ചു പേര്‍ മാര്‍വല്‍ ചിത്രങ്ങളിലെ താരങ്ങളണെന്നതും ശ്രദ്ധേയമാണ്. അക്ഷയ് കുമാര്‍ പ്രഥാന കഥാപാത്രമായെത്തിയ മിഷന്‍ മംഗള്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in