ഇ - റീഡറില്‍ പുലിയാര്, ഏത് വാങ്ങാം? 

ഇ - റീഡറില്‍ പുലിയാര്, ഏത് വാങ്ങാം? 

ഏത് ഇ-റീഡർ വാങ്ങണം, ഏതാണ് നല്ലത്, മലയാളം സപ്പോർട്ട്, അങ്ങനെ ഒരു പറ്റം ചോദ്യങ്ങൾ കാലങ്ങളായി കേൾക്കുന്നു. പുസ്തകത്തോളം വരുമോ ഒരു ഇ-റീഡറുകൾ, ആ മണം / ആ സുഖം കിട്ടുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം എന്റെ പക്കൽ ഇല്ല. അല്ലാത്തതിന്‌:

ആമസോൺ ഇറക്കുന്ന കിന്റലാണ് ഈ ഗാഡ്ജറ്റ് വിഭാഗത്തിലെ പുലി. Kindle, Kindle Paperwhite, Kindle Oasis, Kindle Fire എന്നിവയാണ് ആമസോൺ ഇറക്കുന്ന മോഡലുകൾ. അതിൽ Kindle Fire ഒരു ആന്‍ഡ്രോയിഡ് ടാബ് മാത്രമാണ്. അവരുടെ ആപ്പുകൾ ഉണ്ടെന്ന് മാത്രം. ആ ആപ്പുകൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. അതിനു വേണ്ടി വാങ്ങണമെന്നില്ല. മറ്റ് മൂന്ന് മോഡലുകളും E-Ink Display ഉള്ളവയാണ്. വായിക്കാൻ സൗകര്യമാണ്. ഗ്ലെയർ അടിക്കില്ല. കണ്ണിന്‌ സ്‌ട്രെയിന്‍ ഇല്ല. ബാറ്ററി ആഴ്ചകളോളം നിൽക്കും എന്നതാണ് ഇ-ഇങ്കിന്റെ പ്രത്യേകത. ഈ മൂന്ന്‌ മോഡലിന്റേയും പുതിയ വേർഷനിൽ ബാക്ക് ലൈറ്റ് ഉണ്ട്. (പണ്ട് ബേസിക്ക് കിന്റലിൽ ഇല്ലായിരുന്നു). സ്റ്റോറേജ് കപ്പാസിറ്റിയും സ്ക്രീൻസൈസും തുടങ്ങിയവാണ് പ്രധാന വ്യത്യാസം.

ഇ - റീഡറില്‍ പുലിയാര്, ഏത് വാങ്ങാം? 
റെഡ്മി കെ 20 പ്രൊ ഗെയിം പാഡ് : മൊബൈല്‍ ഗെയിമര്‍മാര്‍ക്ക് ബോണസുമായി ഷവോമി 

Kindle Basic പത്താം ജനറേഷൻ മോഡൽ 6 ഇഞ്ച് സ്ക്രീനും 4ജിബി മെമ്മറിയുമാണ് നൽകുന്നത്. 7,999 രൂപയാണ് വില. [https://amzn.to/2Yw2Eno] Kindle Paperwhite പത്താം ജനറേഷനിൽ എത്തുമ്പോൾ 12,999 രൂപക്ക് 8 ജിബി റാമും നല്ല ഡിസൈനും 300ppi HD ഡിസ്പ്ലെയും നൽകുന്നു. സംഗതി വാട്ടർ പ്രൂഫാണ്. [https://amzn.to/2YuI96v] 32 ജിബി മെമ്മറിയും 4ജി സിം സ്ലോട്ടുമുള്ള Paperwhiteനു 17,999 രൂപയാണ് വില. Kindle Oasis റിച്ച് മോഡ് ആണ്. 7 ഇഞ്ച് സ്ക്രീനും കിടിലൻ ഡിസൈനും കൂടുതൽ ബാറ്ററിയും, പിടിക്കാൻ സൗകര്യവും, സൈഡ് ബട്ടണും അങ്ങനെ പോഷ് ഫെസിലിറ്റികൾ നൽകുമ്പോൾ വില 19,999ത്തിലെത്തുന്നു. [https://amzn.to/2GDByk9, പുതിയ മോഡൽ ഓഗസ്റ്റ് പകുതിയിൽ റിലീസ് ആവും. ഇപ്പോൾ വേറ്റിങ്ങ് ലിസ്റ്റ് ആണ്] 32ജിബി + 4ജി സിമ്മിനു 26,999വും. (ഉഗ്രനാണ്. ഗൾഫിലെ അമ്മാവനിട്ട് പണികൊടുക്കാൻ ആണെങ്കിൽ ഒയാസിസ് ആവശ്യപ്പെടാം. സ്വന്തം കാശിന്‌ നല്ലത്‌ പേപ്പർവൈറ്റാണ്.) പേപ്പർ വൈറ്റിലും ഒയാസിസിലും ബ്ലൂടൂത്ത് ഇന്റഗ്രേഷൻ ഉണ്ട്. അതായത് ആമസോൺ ഓഡിബിൾ വഴി ഓഡിയോ ബുക്ക് കിന്റൽ വഴി കേൾക്കാം. പക്ഷെ ഓഡിബിൾ ഇന്ത്യ തത്കാലം ഇത് സപ്പോർട്ട് ചെയ്യുന്നില്ല. (ഡിവൈസും സപ്പോർട്ട് ചെയ്യില്ല എന്നാണ് ആമസോൺ ഇന്ത്യ വെബ്സൈറ്റ് പറയുന്നത്. പക്ഷെ ഇങ്ങനെ ഒരു ഫീച്ചർ ഉണ്ട്.)*

ഇ - റീഡറില്‍ പുലിയാര്, ഏത് വാങ്ങാം? 
ഡ്യുവല്‍ ഫ്രണ്ട് സ്പീക്കറുകളുമായി ലെനോവോ ടാബ് വി 7 വിപണിയില്‍, സവിശേഷതകള്‍ ഏറെ 

ഇനി വായന. ആമസോണിൽ നിന്ന് പുസ്തകം വാങ്ങാം. ഏതാണ്ട് പേപ്പർ ബുക്കിന്റെ വില തന്നെ വരും. അല്ലെങ്കിൽ പ്രൈം മെമ്പർ Prime Reading വഴി ആണെങ്കിൽ ചില പുസ്തകം സൗജന്യമായി ലഭിക്കും. അല്ലെങ്കിൽ മാസം 169 രൂപ അടച്ച് വരിക്കാരനായാൽ Kindle Unlimited വഴി ലക്ഷക്കണക്കിന്‌ ബുക്കുകൾ* വായിക്കാം. (ആദ്യം Kindle Unlimited ബുക്ക് ലിസ്റ്റ് നോക്കി, 1 മാസം ഫ്രീ എടുത്ത ശേഷം മാത്രം വാങ്ങുക.) ഇത് പോരെങ്കിൽ libgenൽ നിന്നും കണ്ണിൽ കണ്ട ടെലിഗ്രാം ഗ്രൂപ്പിൽ നിന്നും കിട്ടുന്ന .MOBI .AZW ഫയലുകൾ യുഎസ്ബി വഴി അയച്ച് പുസ്തകം പൈറേറ്റ് ചെയ്ത് വായിക്കാം. അഥവാ ബുക്കുകൾ .EPUB ആണെങ്കിൽ Callibre [https://calibre-ebook.com/] എന്ന ഇ-ബുക്ക് മാനേജർ വച്ച് കൺവേർട്ടി അപ്ലോഡാം. അത് പോലെ നെറ്റിലെ ആർട്ടിക്കിളുകൾ നേരിട്ട് കിന്റലിലേക്ക് അയച്ച് വായിക്കാം, അതിന്‌ അവർ തന്നെ ബ്രൗസർ എക്സ്ന്റെഷൻ ഇറക്കിയിട്ടുണ്ട്. [https://www.amazon.com/gp/sendtokindle]

ഇ - റീഡറില്‍ പുലിയാര്, ഏത് വാങ്ങാം? 
എയ്‌സൂസ് റോഗ് ഫോണ്‍ 2 എത്തുന്നു : പ്രീ ഓര്‍ഡറുകള്‍ ക്ഷണിച്ച് ചൈനീസ് വിപണി   

മലയാളം ബുക്കുകൾ ഇ-ബുക്ക് രൂപത്തിൽ കുറവാണ്. ഡിസി ചിലത് ഇറക്കുന്നുണ്ട്. പിന്നെ ചില സ്വയം പ്രസാധകരും ഉണ്ട്. എന്നാലും അത്ര കൂടുതൽ ഇല്ല. പഴയ പോലെ ഫോണ്ട് മാറ്റി കളിക്കലൊന്നും ഇപ്പോൾ നടക്കുന്നില്ലെന്നാണ് കേട്ടത്. പക്ഷെ മലയാളം വലിയ തെറ്റില്ലാതെ സപ്പോർട്ട് ചെയ്യുന്നുണ്ട് കിന്റൽ.ആമസോൺ കിന്റൽ വാങ്ങില്ലെന്ന് ശഠിക്കുന്നവർക്കുള്ള നല്ല ആൾട്ടർനേറ്റിവ് ഇപ്പോഴും Rakuten Kobo [https://www.kobo.com/in/en] തന്നെയാണ്. Aura, Clara, H2O, Forma എന്നിങ്ങനെ നാലു മോഡലുകൾ അവർക്കുമുണ്ട്. മേൽ പറഞ്ഞ ഫീച്ചറുകളും അവർക്ക് അവരുടെ സ്വന്തമായ ബുക്ക് മാർക്കറ്റും ഉണ്ട്. വിലയും ഏതാണ്ട് സമാനമാണ്. കിന്റലിന്റെ ബേസിക്ക് മോഡലിനു തുല്യമായി കോബൊ ക്ലാരയും, പേപ്പർ വൈറ്റിനു തുല്യമായി ഓറയും (വാട്ടർ പ്രൂഫുള്ള വർഷൻ ഓറ H20) അത് പോലെ കിന്റൽ ഒയാസിസിനു തുല്യമായി ഫോർമയും ഇറക്കുന്നു. ആമസോൺ പോലെ കോബോ കമ്പനിക്ക് അവരുടെ സ്വന്തം മാർക്കറ്റ് പ്ലേസുണ്ട്. അവിടെ നിന്നും പുസ്തകം വാങ്ങാം. മറ്റു പുസ്തകങ്ങൾ EPUB PDF TXT എന്നീ ഫോർമാറ്റിൽ ആണെങ്കിൽ കോബൊ സപ്പോർട്ട് ചെയ്യും (ഇവിടേയും പുസ്തക ഫോർമാറ്റ് മാറ്റാനായി കാലിബ്രെ എന്ന സോഫ്റ്റ് വെയറിനെ ആശ്രയിക്കാം)

Related Stories

No stories found.
logo
The Cue
www.thecue.in