'ഓന് എൻ്റെ ഇമ്മിഞ്ഞ കുടിച്ച് പൂതി കെട്ടിട്ട്ണ്ടാവില്ല മാമൈദി ജിന്നേ'

'ഓന് എൻ്റെ ഇമ്മിഞ്ഞ കുടിച്ച് പൂതി കെട്ടിട്ട്ണ്ടാവില്ല മാമൈദി ജിന്നേ'
Summary

യു.എ.ഖാദറിനെക്കുറിച്ച് എഴുത്തുകാരന്‍ ഡോ.മുഹമ്മദ് റാഫി എന്‍.വി എഴുതുന്നു

ഖാദർക്കയെ ന്യുജൻ പയ്യനാക്കാൻ ഉറച്ച് തീരുമാനിച്ച ദിവസം ഞാൻ മൂപ്പരുടെ ഫോൺ വാങ്ങി അതിൽ ഗൂഗിൾ ഹാൻ്റ് റൈറ്റിങ്ങ് ഇൻ പുട് ഇൻസ്റ്റാൾ ചെയ്തു. മലയാളമെഴുത്ത് പരിശീലിപ്പിക്കാൻ വേണ്ടി രാത്രി എനിക്ക് മെസേജ് അയക്കണം എന്നു പറഞ്ഞു.

ഖാദർക്കായുടെ 80 പിന്നിട്ട് അകാല കൗമാരം ബാധിച്ച ചൂണ്ടൻ വിരൽ ചെറിയ വിറയോടെ മെസേജ് അയച്ചു തുടങ്ങി.

സിനിമ പിടിക്കാൻ തൃക്കോട്ടൂരിലൂടെ എത്ര ദിവസങ്ങളാണ് ആ മനുഷ്യൻ ഞങ്ങളുടെ കൂടെ യാത്ര ചെയ്തത് !

അഭിമുഖം തന്നത്.

ഏതാണ്ട് പതിനെട്ട് മണിക്കൂർ റഷസ്!

അതിൽ നിന്നാണ് ഒന്നര മണിക്കൂർ മാ മൈദിയുടെ മകൻ ഉണ്ടാക്കിയത്! ഭയങ്കര ഫ്രഷായിരുന്നു ഖാദർക്കാ ! നല്ല വൃത്തിയും വെടിപ്പുമുള്ള ശരീരവും മനസ്സും.

അദ്ദേഹം എഴുത്തിലേക്ക് വഴുതി വീണത് ഒരു തരം ഒളിച്ചോട്ടത്തിൻ്റെ ഭാഗമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

ബാപ്പ ബർമയിൽ നിന്നും നാട്ടിലേക്ക് ഖാദർക്കായെയും കൊണ്ട് വരുമ്പോൾ ഖാദർക്കാക്ക് രണ്ടോ മൂന്നോ വയസ്സ്. ഉമ്മ മാമൈദി യെ അവിടെ നഷ്ടപ്പെടുന്നു - !

തൃക്കോട്ടൂർ (അങ്ങിനെ ഒരു ദേശം ഇന്നില്ല, അന്നും ഉണ്ടായിരിക്കില്ല. അത് ഖാദർക്കായുടെ അനുഭൂതി ഭാവനാ ജീവിത ദേശമാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം) ദേശത്തെ വീട്ടിൽ ചരുമുറിയിൽ കിടന്ന ഉമ്മയില്ലാത്ത കുഞ്ഞ്!

ഖാദർക്കയോട് ആ മുറിയിൽ ഷൂട്ട് നടക്കുമ്പോൾ ഞാൻ ചോദിച്ചു. 'ഖാദർക്ക എൻ്റെ വീട്ടിലും ഇങ്ങിനെ ഒരു മുറിയുണ്ട്, ഞാനതിൽ പ്രി ഡിഗ്രിക്ക് പഠിക്കുമ്പോൾ സെക്കൻ്റ് ഷോ കാണാൻ ജ്യോതി ടാക്കീസിൽ പോവാൻ വേണ്ടിയാണ് ആദ്യം കിടന്നത് ! ങ്ങക്ക് അത്ര ചെറുപ്പത്തിൽ ആഡ കെടക്കാൻ പേടി ണ്ടായില്ല!

" പേടി ഒക്കെ ഉണ്ടായിരുന്നു. അടുത്ത് തന്നെ സർപ്പക്കാവാണ്. ഈടുന്ന് നോക്യാ കാണാം. ഞാൻ ഒരു തരത്തിൽ ഇവിടത്തെ അതിഥിയായിരുന്നല്ലോ. ഉമ്മയില്ല. ബാപ്പ പിന്നെ കല്യാണം കഴിച്ച ആളല്ലെ ഉള്ളിൽ.അവർ എനിക്ക് പ്രത്യേകം പരിഗണനയും സ്നേഹവും തന്നിരുന്നു. എന്നാലും ...

അവിടെ പിന്നെ ചോദ്യമില്ല.

ഞാൻ പറഞ്ഞു തുടങ്ങിയ കാര്യത്തിലേക്ക് വീണ്ടും വരാം. ഖാദർക്കാ നടത്തിയത് ഒരു തരം ഒളിച്ചോട്ടം തന്നെ ആയിരുന്നു. മൂപ്പർ ചെറിയ ക്ളാസിൽ പഠിക്കുമ്പോൾ തന്നെ ചപ്പിയ ബർമീസ് മുഖത്തിൻ്റെ പേരിൽ ഒരു പാട് കളിയാക്കപ്പെട്ടതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മല്ലൂസ് നായർ മുഖമല്ലല്ലോ ഖാദർക്കാക്ക്! ആ അർത്ഥത്തിൽ മൂപ്പർ സ്കൂളിൽ നിന്നും നിരന്തരം കളിയാക്കപ്പെട്ടതിനെപ്പറ്റി!

മൂപ്പർക്ക് കൂട്ട് കൂടാൻ തടസ്സമായി

ഈ ഒരു കോംപ്ളക്സ് വലിയ ഒരു കാരണം തന്നെയായിരുന്നു.

മൂപ്പർക്ക് കേരളീയ മുഖലോകത്ത് നിന്ന് ഒളിച്ചോട്ടം അനിവാര്യമായിരുന്നു.


യു.എ ഖാദറിനൊപ്പം 'മാമൈദിയുടെ മകന്‍' ചിത്രീകരണത്തില്‍ മുഹമ്മദ് റാഫി
യു.എ ഖാദറിനൊപ്പം 'മാമൈദിയുടെ മകന്‍' ചിത്രീകരണത്തില്‍ മുഹമ്മദ് റാഫി
'ഓന് എൻ്റെ ഇമ്മിഞ്ഞ കുടിച്ച് പൂതി കെട്ടിട്ട്ണ്ടാവില്ല മാമൈദി ജിന്നേ'
'പന്തലായനിയിലേക്കൊരു യാത്ര കഥ എത്രതവണ ഞാന്‍ വായിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല'

ഖാദർക്കാ ഒരു പെൺകുട്ടിയെപ്പറ്റി പറഞ്ഞതോർക്കുന്നു.

മൂപ്പർ ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ എഴുതിയ കഥ സ്കൂളിൽ കൊണ്ട് വന്ന പെൺകുട്ടിയെപ്പറ്റി!

ഖാദർക്കാ കുറച്ച് ആഴ്ചകൾ മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ കഥയെപ്പറ്റി കഴിഞ്ഞ രണ്ട് ആഴ്ച്ച മുമ്പും ഞങ്ങൾ തർക്കിച്ചു.

അതിലെ പെൺകുട്ടിയുടെ അമ്മയെയാണോ പെൺകുട്ടിയെ ആണോ യുവാവായ കുമാരാ നിങ്ങൾ കെട്ടിപ്പിടിച്ചത്?

ഖാദർ ക്കാ ചിരിയോ ചിരി!

എന്തൊരു വൃത്തിയും വെടിപ്പുമായിരുന്നു ഖാദർക്കാക്ക് !

എൻ്റെ മൂത്ത മകൻ ആദി അവൻ നടുവണ്ണൂർ സർക്കാർ സ്കൂളിൽ രണ്ടിൽ പഠിക്കുമ്പോൾ അവൻ്റെ കൂടെ പഠിച്ച തമിഴ് നാട്ടുകാരനായ ഒരു അവിനാശിനെ കുറിച്ച് എന്നോട് അന്ന് പറഞ്ഞത് ഞാനിന്നുമോർക്കുന്നു.

നാലിലെത്തിയപ്പോൾ അവനോട് ഞാൻ ചോദിച്ചു. അവിനാശിനെ പ്പറ്റി ഒന്നും പിന്നെ ഒന്നും പറഞ്ഞ് കേട്ടില്ല. " ഓൻ മൂന്നിലെത്തിയപ്പം തന്നെ പഠിപ്പ് നിർത്തി ഇപ്പ . എല്ലാരും കളിയാക്കി കളിയാക്കി ഓനെ ഓടിച്ചു.

ഞാൻ മാമൈദി ജിന്നിനോട് കഥ പറയുന്നു.

എടീ മാമൈദി ജിന്നേ നിൻ്റെ കുഞ്ഞ് പഠിപ്പൊന്നും നിർത്തിയില്ല.

ഓനിപ്പം നെന്നെ തേടി വന്ന് ക്ക് ണ്ട് ഓന് എൻ്റെ ഇമ്മിഞ്ഞ കുടിച്ച് പൂതി കെട്ടിട്ട്ണ്ടാവില്ല.

ഞ്ഞി കൊറച്ച് കൊടുത്ത് താലോലം പാട് ലാ ഇലാഹ ഇല്ലള്ള പാട്

യു.എ ഖാദറിനെക്കുറിച്ചുള്ള 'മാമൈദിയുടെ മകന്‍' എന്ന ഡോക്യുമെന്ററിയുടെ രചയിതാവും സംവിധായകനും കൂടിയാണ് ഡോ.എന്‍.വി മുഹമ്മദ് റാഫി

'ഓന് എൻ്റെ ഇമ്മിഞ്ഞ കുടിച്ച് പൂതി കെട്ടിട്ട്ണ്ടാവില്ല മാമൈദി ജിന്നേ'
'പന്തലായനിയിലേക്കൊരു യാത്ര കഥ എത്രതവണ ഞാന്‍ വായിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല'
'ഓന് എൻ്റെ ഇമ്മിഞ്ഞ കുടിച്ച് പൂതി കെട്ടിട്ട്ണ്ടാവില്ല മാമൈദി ജിന്നേ'
യു.എ ഖാദറിന് വിട, തൃക്കോട്ടൂരിന്റെ പെരുമക്കൊപ്പം നടത്തിയ എഴുത്തുകാരന്‍

Related Stories

No stories found.
logo
The Cue
www.thecue.in