'തള്ളിമാറ്റപ്പെട്ടവയുടെ സംഘം ചേരല്‍', കോഴിക്കോട് ലൈഫ് ഓഗസ്റ്റ് 4 മുതല്‍
KozhikodeLIFE2021

'തള്ളിമാറ്റപ്പെട്ടവയുടെ സംഘം ചേരല്‍', കോഴിക്കോട് ലൈഫ് ഓഗസ്റ്റ് 4 മുതല്‍

കോഴിക്കോട് ലൈഫ് ( ലെറ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍) എന്ന ഒരാഴ്ച നീളുന്ന പരിപാടി ക്ലബ്ബ് ഹൗസില്‍ ഓഗസ്റ്റ് നാലു മുതല്‍ പത്തു വരെ നടക്കും. എല്ലാ ദിവസവും ഒരു മണിക്കൂര്‍ ചര്‍ച്ചയും തുടര്‍ന്ന് കവിതാ - കഥാ വായനകളും സംഗീതവും ഉള്‍ക്കൊള്ളിച്ചാണ് പരിപാടി.

കവിതയും കഥയും സംഗീതവും നിറച്ച് ഒരാഴ്ച

'ഞങ്ങള്‍ രണ്ടു പേര്‍ 2020 ഓഗസ്റ്റില്‍ തുടങ്ങിയ ഓണ്‍ലൈന്‍ സംരംഭമാണ് ബൂക്കാര്‍ട്ട് എന്ന പുസ്തക വില്‍പ്പന ശാല. ഒരു വര്‍ഷം കൊണ്ട് ചെറുതെങ്കിലും നല്ലൊരു വായനാ സമുദായം ഞങ്ങളുടെ കസ്റ്റമേഴ്‌സായി വന്നിട്ടുണ്ട്. അവര്‍ക്ക് ഡിസ്‌കൗണ്ടൊന്നും ഞങ്ങള്‍ നല്‍കുന്നില്ല .എന്നാല്‍ ഒരു സാംസ്‌കാരിക ഉല്‍പ്പന്നമെന്ന നിലയ്ക്ക് പുസ്തകത്തെ കേന്ദ്രീകരിച്ച് ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നു. അതിന്റെ ഭാഗമാണ് കോഴിക്കോട് ലൈഫ് എന്ന ഒരാഴ്ച നീളുന്ന ഈ സംഗമം. ഓണ്‍ലൈന്‍ പുസ്തകശാലയായ ബുക്കാര്‍ട്ട് പൂര്‍ണമായും പുതിയ സാമൂഹ്യ മാധ്യമമായ ക്ലബ്ബ് ഹൗസില്‍ വെച്ച് നടത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത '-- ബുക്കാര്‍ട്ട് സ്ഥാപകരായ ഓ.പി.രവീന്ദ്രനും വി.എം.മനോജും പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റി റിസര്‍ച്ച് ഹോസ്റ്റലില്‍ വെച്ച് കൂട്ടുകാരായ രണ്ടു പേരും കൊറോണ സമയത്ത് യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ ആശയമാണ് ബുക്കാര്‍ട്ട്.

Works for communion

'കേരളത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍ ആലോചിച്ച ഒരു ദേശീയ ഫെസ്റ്റിവല്‍ ആണിത്. ' Works for communion ' എന്നതാണ് ഫെസ്റ്റിവലിന്റെ മോട്ടോ. കൂടിച്ചേരലുകള്‍ അഥവാ communion പല താരത്തിലുണ്ടാവാറുണ്ട്. ഇത് സവിശേഷമായ ഒരു കൂടിച്ചേരലാണ്. ബൗദ്ധിക - സാംസ്‌കാരിക -രാഷ്ട്രീയ മുഖ്യധാരയുടെ ഓരങ്ങളില്‍ ദീര്‍ഘകാലമായി പല തരം വര്‍ക്കുകള്‍ ഇവിടെ നടന്നു വരുന്നുണ്ട്. അവ വ്യക്തി തലത്തില്‍ നടക്കുന്ന വര്‍ക്കുകളാണെങ്കിലും അവയ്ക്ക് അതില്‍ കവിഞ്ഞ സംഘ സ്വഭാവം ഉണ്ട്. ഓരങ്ങളില്‍ ജീവിക്കുകയും നിലപാടുകള്‍ കൈക്കൊള്ളുകയും ചെയ്യുമ്പോള്‍ തന്നെ കൂടിച്ചേര്‍ന്ന് ഒരു കൂട്ടായി മാറാനുള്ള ശക്തി അവയ്ക്കുണ്ട്. ഇത്തരം കാഴ്ചപ്പാടുകള്‍ക്കും നില്‍പ്പുകള്‍ക്കും ഒരുമിച്ചു കൂടി ആശയ വിനിമയങ്ങളും സംഭാഷണങ്ങളും നടത്താനുള്ള വേദി എന്ന നിലയ്ക്കാണ് കോഴിക്കോട് ലൈഫ് സങ്കല്പിച്ചിട്ടുള്ളത്. ഓരോ ആള്‍ക്കും സ്വന്തം വര്‍ക്കിനെക്കുറിച്ചും നില്പിനെക്കുറിച്ചും സംസാരിക്കാനും നില്‍പ്പുകള്‍ തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും അറിയാനുമുള്ള ഇടം അവിടെയുണ്ടാവും. മുഖ്യധാരയുമായുള്ള വിമര്‍ശനപരമായ സംവാദത്തിനും അവിടെ അവസരമുണ്ടായിരിക്കും ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ ദിലീപ് രാജ് പറഞ്ഞു.

എല്ലാ ദിവസവും ഒരു മണിക്കൂര്‍ ചര്‍ച്ചയും തുടര്‍ന്ന് കവിതാ - കഥാ വായനകളും സംഗീതവും

എല്ലാ ദിവസവും ഒരു മണിക്കൂര്‍ ചര്‍ച്ചയും തുടര്‍ന്ന് കവിതാ - കഥാ വായനകളും സംഗീതവും ഉണ്ടാവും. വിവിധ സെഷനുകളിലായി അരുന്ധതി സുബ്രമണ്യം ,നിസാര്‍ അഹമ്മദ്, ശശികുമാര്‍ , ജെ. ദേവിക , യമ , രേഖാ രാജ് , അലീന , ഇ.പി.രാജഗോപാലന്‍ , രഞ്ജിനി കൃഷ്ണന്‍, സി.എസ്.മീനാക്ഷി , എസ്.ഹരീഷ് ,സനല്‍ മോഹന്‍ , ആര്‍.രാജശ്രീ , സി.ജെ.ജോര്‍ജ്ജ് ,ജി.ആര്‍.ഇന്ദുഗോപന്‍,സി.എസ്.വെങ്കിടേശ്വരന്‍, പി.എസ് . റഫീഖ് , ഷംഷാദ് ഹുസെയ്ന്‍ , ടി.വി.സജീവ് , കവിതാ ബാലകൃഷ്ണന്‍ , ഷാഹിന കെ. റഫീഖ് , ഒ.ബി.രൂപേഷ് , വിനില്‍ പോള്‍, ദിനേശന്‍ വടക്കിനിയില്‍, ദാമോദര്‍ പ്രസാദ് ,ടി.വി.മധു,ജി.ഉഷാകുമാരി , രേഷ്മ ഭരദ്വാജ്, വിപിന്‍ വിജയ് ,ശ്രീലക്ഷ്മി എസ്.ബി , കെ.മുത്തുലക്ഷ്മി , കെ.ജെ.ഗാസ്പര്‍, പി.കെ.സാജന്‍ , മഹേഷ് മംഗലാട്ട് തുടങ്ങി നാല്പതോളം പേര്‍ പങ്കെടുക്കും. ഹരീഷ് ശിവരാമകൃഷ്ണന്‍ , പുഷ്പവതി , സനിത , വീത് രാഗ് , ഷിന്‍സി ഇ മീത്തല്‍ , ആശാലത , ബാലചന്ദ്രന്‍ ചുള്ളിക്കാട്, എം .ആര്‍.രേണുകുമാര്‍ , എം.ആര്‍ .വിഷ്ണു പ്രസാദ് തുടങ്ങി കവികളും സംഗീതജ്ഞരും ആവിഷ്‌കരണങ്ങള്‍ നടത്തും. ബി. പ്രിയ രഞ്ജൻലാൽ ആണ് പബ്ലിസിറ്റി ഡിസൈൻ

ക്ലബ് ഹൗസില്‍ ആഗസ്റ്റ് നാലു മുതല്‍ എല്ലാ ദിവസവും താഴെ പറയുന്ന സെഷനുകള്‍ ഉണ്ടാവും :

August 4

ബുധനാഴ്ച 6.30 pm

ഉദ്ഘാടനം

സ്വാഗതം : ഒ.പി.രവീന്ദ്രന്‍

ഫെസ്റ്റിവലിന് ഒരാമുഖം : ദിലീപ് രാജ്

ഫെസ്റ്റിവല്‍ ഉദ്ഘാടനം : യമ

മുഖ്യ പ്രഭാഷണം : രേഖാരാജ്

Readings സെഷനുകളുടെ ഉദ്ഘാടനം : അലീന

നന്ദി : മനോജ് വി.എം

കൂടിയിരിപ്പ് 1

ചിന്തയിലെ പെണ്‍നില്‍പ്പുകള്‍

( സി.എസ്. മീനാക്ഷി , ജെ. ദേവിക , ഷംഷാദ് ഹുസെയ്ന്‍ , കവിതാ ബാലകൃഷ്ണന്‍ എന്നിവരുടെ കൃതികളെ മുന്‍നിര്‍ത്തി )

ചര്‍ച്ച : ആര്‍.രാജശ്രീ ,ടി.വി.സജീവ് ,സി.ജെ.ജോര്‍ജ്ജ്, ഇ.പി.രാജഗോപാലന്‍ , ശ്രീലക്ഷ്മി എസ് .ബി , രേഷ്മ ഭരദ്വാജ്

പ്രതികരണങ്ങള്‍ : സി.എസ്. മീനാക്ഷി , ജെ. ദേവിക , ഷംഷാദ് ഹുസെയ്ന്‍ , കവിതാ ബാലകൃഷ്ണന്‍

8 pm

Singing as Reading: Interpreting Musical Texts

- ഹരീഷ് ശിവരാമകൃഷ്ണന്‍

കൂടെ : പുഷ്പവതി , വീത് രാഗ്

August 5

വ്യാഴാഴ്ച 6.30 pm

കൂടിയിരിപ്പ് 2

തിരക്കഥയ്ക്കു പിന്നിലെ തീരാക്കഥകള്‍

( മലയാളത്തിലെ സമീപകാല അവലംബിത തിരക്കഥകളെ മുന്‍നിര്‍ത്തി )

തുടക്കം : ഷാഹിന കെ റഫീഖ്

തുടര്‍ന്ന് : എസ്.ഹരീഷ് , ജി.ആര്‍.ഇന്ദുഗോപന്‍, പി.എസ് . റഫീഖ്

7..30 pm

പാട്ട് , വായന

August 6

വെള്ളിയാഴ്ച 6.30 pm

ദിലീപ് രാജ്, ഫെസ്റ്റിവൽ ഡയറക്റ്റർ
ദിലീപ് രാജ്, ഫെസ്റ്റിവൽ ഡയറക്റ്റർ

കൂടിയിരിപ്പ് 3

'Unarchived': പുതുനിര്‍മ്മിതിയാവുന്ന വീണ്ടെടുപ്പ്

( പ്രസക്തി ബുക്‌സ് പ്രസിദ്ധീകരിച്ച പി. സനല്‍ മോഹന്റെ

'കീഴാളപക്ഷചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും'

എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി )

തുടക്കം : ദിനേശന്‍ വടക്കിനിയില്‍

തുടര്‍ന്ന് : ഒ.ബി.രൂപേഷ് , വിനില്‍ പോള്‍

പ്രതികരണം : സനല്‍ മോഹന്‍

7..30 pm

പാട്ട് , വായന

August 7

ശനിയാഴ്ച 6.30 pm

കൂടിയിരിപ്പ് 4

കൊലയുടെ കൊറിയോഗ്രാഫി : ചിന്തയിലെ ജമ്പ് കട്ടുകള്‍

( ഉരു - പ്രസക്തി പ്രസിദ്ധീകരിച്ച വി. സനിലിന്റെ ' കൊലയുടെ കൊറിയോഗ്രാഫി'

എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി )

തുടക്കം : ദാമോദര്‍ പ്രസാദ്

തുടര്‍ന്ന് : ടി.വി.മധു,ജി.ഉഷാകുമാരി , വിപിന്‍ വിജയ്

7..30 pm

പാട്ട് , വായന

August 8

ഞായറാഴ്ച 6.30 pm

കൂടിയിരിപ്പ് 5

മലയാളത്തിന്റെ ഇംഗ്ലീഷ് ബാധ : അറിവുണ്ടാക്കുന്നതിലും കൈമാറുന്നതിലും

( കേരള സൊസൈറ്റി ഫോര്‍ ലിംഗ്വിസ്റ്റിക്‌സ് റിസര്‍ച്ചും ബെര്‍ക്മാന്‍സ് പ്രസ്സും ചേര്‍ന്ന് പ്രസിദ്ധീകരിച്ച സി.ജെ.ജോര്‍ജ്ജിന്റെ ' ഇംഗ്ലീഷാവിഷ്ടമായ മലയാളം ' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി )

തുടക്കം : നിസാര്‍ അഹമ്മദ് , കെ.മുത്തുലക്ഷ്മി , കെ.ജെ.ഗാസ്പര്‍

പ്രതികരണം : സി.ജെ.ജോര്‍ജ്ജ്

7..30 pm

പാട്ട് , വായന

August 9

തിങ്കളാഴ്ച 6.30 pm

കൂടിയിരിപ്പ് 6

സാമൂഹികത :

Rethinking social-media through social-media

തുടക്കം : പി.കെ.സാജന്‍

തുടര്‍ന്ന് :ജെ.ദേവിക , ശശികുമാര്‍ , സി.എസ്.വെങ്കിടേശ്വരന്‍

7..30 pm

പാട്ട് , വായന

കേരളത്തിന്റെ സവിശേഷ പശ്ചാത്തലത്തിൽ ആലോചിച്ച ഒരു ദേശീയ ഫെസ്റ്റിവൽ ആണിത്. " Works for communion " എന്നതാണ് ഫെസ്റ്റിവലിന്റെ മോട്ടോ. കൂടിച്ചേരലുകൾ അഥവാ communion പല താരത്തിലുണ്ടാവാറുണ്ട്. ഇത് സവിശേഷമായ ഒരു കൂടിച്ചേരലാണ്.

ദിലീപ് രാജ്, ഫെസ്റ്റിവൽ ഡയറക്റ്റർ

Arundhathi Subramaniam
Arundhathi SubramaniamPC: Rohit Chawla

August 10

ചൊവ്വാഴ്ച 6.30 pm

കൂടിയിരിപ്പ് 7

Ascetic Longing

Arundhathi Subramaniam

in conversation with Ranjini Krishnan

7..30 pm

പാട്ട് , വായന

Related Stories

No stories found.
The Cue
www.thecue.in