ആരാണ് കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തുന്നത്?

ആരാണ് കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തുന്നത്?

2021ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഏകസീറ്റ് കൂടി പിടിച്ചെടുത്താണ് എല്‍ഡിഎഫ് തുടര്‍ഭരണം തിളക്കമുറ്റതാക്കിയത്. കാലങ്ങളായി കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുമെന്ന് പതിറ്റാണ്ടുകളായുള്ള ബിജെപിയുടെ ആഗ്രഹം സാധ്യമാകുന്നത് 2016ലാണ്. നേമത്ത്. രൂപീകരിക്കപ്പെട്ട 1950 മുതല്‍ ഇടതും വലതും മാറി വന്ന മണ്ഡലമാണ് നേമം. ഇക്കുറി തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപിയുടെ ഏക അക്കൗണ്ടും പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ബിജെപിയെ വളര്‍ത്തുന്നതും വളക്കൂറുണ്ടാകുന്നതും കോണ്‍ഗ്രസാണെന്ന് സിപിഐഎമ്മും, സിപിഎമ്മിനെ തണലിലാണ് താമര വിരിയുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കാറുണ്ട്. എന്താണ് ഇതിലെ വസ്തുത. ആരാണ് കേരളത്തില്‍ ബിജെപിയെ വളര്‍ത്തിയതും വളര്‍ത്തുന്നത്. ആരാണ് ബിജെപിയെ തളര്‍ത്തുന്നത്.

2011 -ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്‍ അധികാരം ഒഴിയുമ്പോള്‍ 6.06 % മാത്രമായിരുന്നു ബിജെപിയുടെ വോട്ട് ഷെയര്‍. എന്നാല്‍ പിന്നീട് വന്ന ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ആ സ്ഥിതി മാറി.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായത് 14.96 % വോട്ടുകളുടെ മുന്നേറ്റമാണ്. 2011ല്‍ നിന്ന് 2016 ആയപ്പോഴേക്കും ബിജെപി 8.9%. വോട്ടുകള്‍ വര്‍ധിപ്പിച്ചു. ഇരട്ടിയിലേറെയെന്ന് പറയാം. അവര്‍ക്ക് നിയമസഭയിലേക്ക് എന്‍ട്രി വരെ സാധ്യമായി.

ഉമ്മന്‍ ചാണ്ടി അധികാരം ഒഴിഞ്ഞ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായത് 14.96 % വോട്ടുകളുടെ മുന്നേറ്റമാണ്. 2011ല്‍ നിന്ന് 2016 ആയപ്പോഴേക്കും ബിജെപി 8.9%. വോട്ടുകള്‍ വര്‍ധിപ്പിച്ചു. ഇരട്ടിയിലേറെയെന്ന് പറയാം. അവര്‍ക്ക് നിയമസഭയിലേക്ക് എന്‍ട്രി വരെ സാധ്യമായി.

കേരള ചരിത്രത്തില്‍ ആദ്യത്തെ ബിജെപി എം.എല്‍.എ ആയി ഒ.രാജഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടു. 2006-ല്‍ കോണ്‍ഗ്രസ്സിലെ എന്‍.ശക്തന്‍ 60,884 വോട്ടുകള്‍ നേടി 10,750 ഭൂരിപക്ഷത്തോടെ സിപിഐഎം സ്ഥാനാര്‍ഥി വെങ്ങാനൂര്‍ ഭാസ്‌കരനെ തോല്‍പ്പിച്ച നേമം മണ്ഡലത്തില്‍ പിന്നീട് വന്ന തെരഞ്ഞെടുപ്പുകളില്‍ ഒക്കെ കോണ്‍ഗ്രസ്സ് മൂന്നാം സ്ഥാനത്തേക്ക് പോവുകയാണ് ചെയ്തത്. അതായത് 2011 ല്‍ ബിജെപി അവിടെ രണ്ടാം സ്ഥാനത്തും 2016 സിപിഐഎം രണ്ടാം സ്ഥാനത്തും. നേമത്ത് ആരുടെ തണലിലും കരലാളനയിലുമാണ് ബിജെപി വളര്‍ന്നതെന്ന് മനസ്സിലാക്കാന്‍ കാര്യമായി തലപുകക്കേണ്ട കാര്യമില്ല.

ഒടുവില്‍ 2021 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നില്‍ നിന്ന് പൂജ്യത്തിലെത്തി തകര്‍ന്നടിഞ്ഞ അവസ്ഥയിലെത്തിച്ചു. നിയമസഭയില്‍ ഉണ്ടായിരുന്ന ഏക പ്രാതിനിധ്യം വരെ ഇല്ലാതാക്കി.

2016ല്‍ യുഡിഎഫ് സ്ഥാനാത്ഥി ആയി മത്സരിച്ച സുരേന്ദ്രന്‍ പിള്ള നേമത്ത് പരാജയപ്പെട്ട കഥ ഇനിയും വിവരിക്കേണ്ടല്ലോ, അന്ന് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് കിട്ടിയ ഷാളുകളുടെ എണ്ണത്തിന്റെ പകുതി പോലും വോട്ടായി മാറിയില്ലെന്നത് യാഥാര്‍ഥ്യം. ആകെ കിട്ടിയത് 13,860 വോട്ട്.

ബിജെപിക്ക് വളരാന്‍ മണ്ണ് പാകമാക്കിക്കൊടുക്കുന്നതില്‍ കോണ്‍ഗ്രസിന് വലിയ പങ്കുണ്ട്. അതെങ്ങനെയെന്ന് വെച്ചാല്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ ഉള്ളപ്പോള്‍ അനാവശ്യമായി ബിജെപിക്ക് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. ഉമ്മന്‍ചാണ്ടി ഭരണകാലത്ത് നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലാണ് മല്‍സരമെന്ന് വരെ ഉമ്മന്‍ ചാണ്ടി പറഞ്ഞുകളഞ്ഞു. ഇതാണ് ബിജെപിക്ക് കോണ്‍ഗ്രസ് നല്‍കിയിരുന്ന, തുടര്‍ന്നും നല്‍കാനിരിക്കുന്ന സ്‌പേസ്. ബിജെപിയെ സമ്പൂര്‍ണമായി മുഖ്യധാരാ രാഷ്ട്രീയ സംവാദങ്ങളില്‍ നിന്നും അവഗണിക്കുകയോ അല്ലങ്കില്‍ മറുപടി പറയേണ്ടതിന് മാത്രം മറുപടി പറയുകയോ ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കാറുള്ളത്. അത് ബിജെപിക്ക് രാഷ്ട്രീയ മൈലേജ് കിട്ടാന്‍ ഉള്ള സാധ്യതകളെയും ഇല്ലാതാക്കിയിട്ടുണ്ട്.

2016ല്‍ അധികാരത്തില്‍ വന്ന പിണറായിയുടെ കാലം ബിജെപി യുടെ വളര്‍ച്ച പിടിച്ചു കെട്ടിയെന്ന് തന്നെയാണ് വിശ്വാസം. അതായത് അവര്‍ക്ക് വളരാന്‍ ഉള്ള 'സ്‌കോപ്പ'് ഇടതുപക്ഷം കൊടുത്തില്ല. ഒടുവില്‍ 2021 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നില്‍ നിന്ന് പൂജ്യത്തിലെത്തി തകര്‍ന്നടിഞ്ഞ അവസ്ഥയിലെത്തിച്ചു. നിയമസഭയില്‍ ഉണ്ടായിരുന്ന ഏക പ്രാതിനിധ്യം വരെ ഇല്ലാതാക്കി. ഇത്തവണ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് കിട്ടിയ വോട്ട് ഷെയര്‍ 11.35 % മാത്രം. അതായത് 2016 ല്‍ - 30.2 ലക്ഷം വോട്ട് കിട്ടിയിടത്തുനിന്ന് 2021 ആയപ്പോഴേക്കും 25.9 ലക്ഷം വോട്ടിലേക്ക്. അഞ്ച് വര്‍ഷം കൊണ്ട് 4.3 ലക്ഷം വോട്ടിന്റെ കുറവ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 90 മണ്ഡലങ്ങളില്‍ ബിജെപിക്ക് കൃത്യമായി വോട്ട് കുറഞ്ഞു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

പിണറായി പറഞ്ഞത് പോലെ ആ അക്കൗണ്ട് അങ്ങ് ക്ലോസ് ചെയ്തു. ഇനി പറയൂ ആരാണ് ഇവിടെ ബിജെപിയെ വളര്‍ത്തുന്നത് ? കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചാല്‍ കോണ്‍ഗ്രസ് ആയി തുടരും എന്നൊരു ഉറപ്പില്ലാത്ത സ്ഥിതിയാണ് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും കണ്ടുവരുന്നത്.

പിണറായി പറഞ്ഞത് പോലെ ആ അക്കൗണ്ട് അങ്ങ് ക്ലോസ് ചെയ്തു. ഇനി പറയൂ ആരാണ് ഇവിടെ ബിജെപിയെ വളര്‍ത്തുന്നത് ? കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചാല്‍ കോണ്‍ഗ്രസ് ആയി തുടരും എന്നൊരു ഉറപ്പില്ലാത്ത സ്ഥിതിയാണ് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും കണ്ടുവരുന്നത്. കോണ്‍ഗ്രസ്സ് വിട്ട് ബിജെപി ആയ കോണ്‍ഗ്രസ് വക്താവ് ടോം വടക്കനും , തോറ്റാല്‍ ബിജെപിയിലേക്ക് പോകുമെന്ന് പറയാനൊരുമ്പെടുന്ന കെ.സുധാകരനെപോലെയുള്ള മുതിര്‍ന്ന നേതാക്കളും ഉള്ള ഇന്ത്യയിലെ ദേശീയ പ്രസ്ഥാനം അവര്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതി ഇനിയെങ്കിലും മനസ്സിലാക്കണം. തൊട്ടടുത്ത് പോണ്ടിച്ചേരിയിലെ അവസ്ഥ ഓര്‍മ്മ കേരളത്തിലെ കോണ്‍ഗ്രസ് ഓര്‍ക്കുന്നതും നന്ന്.

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും ബിജെപി- കോണ്‍ഗ്രസ്സ് രഹസ്യ കൂട്ടുകെട്ടില്‍ ഇടതുപക്ഷത്തിനെ പരാജയപ്പെടുത്താന്‍ എവിടെയൊക്കെ ശ്രമിച്ചു; അതില്‍ എവിടെയൊക്കെ വിജയിച്ചു. കണക്കുകള്‍ ഉത്തരം പറയും ! അപ്പോള്‍ ബിജെപി വളരുന്നത് കോണ്‍ഗ്രസ് ചീഞ്ഞു വളമാകുമ്പോള്‍ ആണ് - ഓര്‍മ്മ ഉണ്ടായിരിക്കട്ടെ !

No stories found.
The Cue
www.thecue.in