ലൈംഗികതയുടെ ശരീരഭാഷ

ലൈംഗികതയുടെ ശരീരഭാഷ
വിവാഹം പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം അല്ലെന്നും, വിവാഹം കഴിഞ്ഞു പോലും പരസ്പരം ബന്ധപ്പെടണമെങ്കിൽ പങ്കാളിയുടെ സമ്മതം മുതൽ പല കാര്യങ്ങളും ബാധകമാണ് എന്നും കരുതുന്ന ഒരാളാണ് ഞാൻ.

ഇഷ്ടമുള്ള രണ്ടു മനുഷ്യർ തമ്മിൽ ലൈംഗിക ബന്ധം പുലർത്താൻ അവർ തമ്മിൽ വിവാഹം കഴിക്കണം എന്നും, വിവാഹം എന്നത് ലൈംഗികബന്ധത്തിനുള്ള ലൈസൻസ് ആണെന്നും മറ്റും കരുതുന്ന ഒരു സമൂഹമാണ് നമ്മുടേത്. മാത്രമല്ല വിവാഹത്തിന് മുൻപോ അതിനു പുറത്തോ ഉള്ള ലൈംഗിക ബന്ധങ്ങളെ നമ്മൾ നമ്മുടെ കപട സദാചാര അളവുകോലുകൾ വച്ച് അളക്കുകയും ചെയ്യുന്നു. മാത്രമല്ല കൗമാരപ്രായത്തിലുള്ള നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഇടപെടാതെ ഒരു മതിൽ അവർക്കിടയിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടെത്. അങ്ങിനെയുള്ള ഒരാളാണ് നിങ്ങളെങ്കിൽ വായന ഇവിടെ നിർത്തുക,നിങ്ങളുടെ വികാരം വ്രണപ്പെടാൻ സാധ്യതയുള്ള കാര്യങ്ങൾ താഴെയുണ്ട്. പക്ഷെ വിവാഹം പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം അല്ലെന്നും, വിവാഹം കഴിഞ്ഞു പോലും പരസ്പരം ബന്ധപ്പെടണമെങ്കിൽ പങ്കാളിയുടെ സമ്മതം മുതൽ പല കാര്യങ്ങളും ബാധകമാണ് എന്നും കരുതുന്ന ഒരാളാണ് ഞാൻ.

ഇഷ്ടമുള്ള പെൺകുട്ടികളെ കുറിച്ച് ലൈംഗിക ഭാവനകൾ മനസിൽ കാണുകയും ആ പെൺകുട്ടിയെ നേരിൽ കാണുമ്പോൾ തൊണ്ട വരണ്ടു പോവുകയും ചെയ്യുന്ന ആൺകുട്ടികളും, ഇഷ്ടപെട്ട ആണ്കുട്ടികളോട് ഇഷ്ടം തുറന്നു പറയുന്നത് മോശമാണെന്നു കരുതുന്ന പെൺകുട്ടികളും ഒക്കെ ധാരാളമായി ഉള്ള ഒരു സമൂഹമാണ് നമ്മുടേത്.

പരസ്പരം ഇഷ്ടമുള്ള രണ്ടു പേർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പരസ്പരം സമ്മതമാണോ എന്ന് എങ്ങിനെയറിയാം എന്ന ചോദ്യം വളരെ ലളിതമായി തോന്നാമെങ്കിലും വലിയ കുഴപ്പം പിടിച്ച ഒന്നാണ്. കാരണം പ്രണയത്തിന്റെ ആദ്യകാലങ്ങളിലും ലൈംഗിക ആകര്ഷണത്തിന്റെ ആദ്യകാലത്തും പലപ്പോഴും വാക്കുകളിലൂടെയല്ല ആശയവിനിമയം നടക്കുന്നത്, ഭാഷയുടെയും വാക്കുകളുടെയും അപ്പുറത്ത് മനുഷ്യൻ ഉപയോഗിക്കുന്ന ആശയ വിനിമയ ഉപാധിയായ ശരീര ഭാഷ വളരെ അധികം വലിയ റോൾ നടത്തുന്ന ഒരു സമയം. നമ്മൾ മറ്റേ പാർട്ടിയുടെ ശരീരഭാഷ തെറ്റായാണ് വായിക്കുന്നതെങ്കിൽ കേരളം പോലെ ഒരു സമൂഹത്തിൽ നാണം കേടാൻ വേറെ ഒന്നും വേണ്ടിവരില്ല. ആദ്യമായി കണ്ട, അതും ഒരു സ്കൂട്ടറിൽ ലിഫ്റ്റ് കൊടുത്ത പരിചയം മാത്രമുള്ള ഒരു സ്ത്രീയുടെ മുലയിൽ പിടിക്കട്ടെ എന്ന് കേരളത്തിലെ ഒരാൺകുട്ടി ചോദിക്കുന്നത്, എതിർലിംഗങ്ങളിലുള്ള ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം അടുത്തിടപഴകുന്നതിലൂടെ സ്വാഭാവികമായി മനസിലാക്കുന്ന ശരീരഭാഷകൾ അറിയാതെ പോകുന്നത് കൊണ്ടാണ്. കൗമാരപ്രായക്കാരായ കുട്ടികളെ അകറ്റിനിർത്തുന്ന ശരിയായ ലൈംഗിക വിദ്യഭ്യാസം നൽകാത്ത നമ്മുടെ സമൂഹമാണ് പ്രതികൂട്ടിൽ നിൽക്കേണ്ടത്.

ഇഷ്ടമുള്ള പെൺകുട്ടികളെ കുറിച്ച് ലൈംഗിക ഭാവനകൾ മനസിൽ കാണുകയും ആ പെൺകുട്ടിയെ നേരിൽ കാണുമ്പോൾ തൊണ്ട വരണ്ടു പോവുകയും ചെയ്യുന്ന ആൺകുട്ടികളും, ഇഷ്ടപെട്ട ആണ്കുട്ടികളോട് ഇഷ്ടം തുറന്നു പറയുന്നത് മോശമാണെന്നു കരുതുന്ന പെൺകുട്ടികളും ഒക്കെ ധാരാളമായി ഉള്ള ഒരു സമൂഹമാണ് നമ്മുടേത്.

പ്രേമിച്ചു ഇഷ്ടപെട്ട ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ ആയാലും , ഇവിടെ നടക്കുന്ന പോലെ ഒരു ബാറിൽ വച്ച് കണ്ടുമുട്ടി അന്ന് ഒരു രാത്രിയിൽ മാത്രം ലൈംഗിക ബന്ധത്തിൽ ഏർപെടുന്നവരായാലൂം താഴെ പറയുന്ന കാര്യങ്ങൾ ബാധകമാണ്.

1. നോട്ടം.

വളരെ നാളുകളായി അറിയുന്നവരായിക്കോട്ടെ, ഒരു മണിക്കൂർ മുൻപ് കണ്ടുമുട്ടിയവർ ആയിക്കോട്ടെ, പരസ്പരം ഇഷ്ടപെടുന്നവർ വളരെ അധികം നേരം കണ്ണുകൾ കൊണ്ട് സംസാരിക്കുന്നവർ ആയിരിക്കും. പരസ്പരം നോട്ടങ്ങൾ കൊണ്ട് ഭാഷയ്ക്ക് അതീതമായ ആശയവിനിമയങ്ങൾ നടത്താൻ കണ്ണുകളേക്കാൾ വലിയ ഒരു അവയവം വേറെയില്ല. ഒരു നോട്ടവും ചിരിയും എല്ലാം ഒരാൾ മറ്റൊരാളോട് നിശബ്ദമായി ലൈംഗിക ആകർഷണം വെളിവാക്കുന്ന ഒന്നാണ്. ഇത് തെറ്റായി മനസിലാക്കാതെയോ, നമ്മളുടെ നോട്ടം ഒഴിവാക്കുകയോ ചെയ്യുന്നവരെ അവരുടെ വഴിക്ക് വിടുകയാണ് നല്ലത്.

2 . ശാരീരിക അകലം.

പരസ്പരം ഇഷ്ടമുള്ളവർ നമ്മളോട് കൂടുതൽ അടുത്ത് പെരുമാറുന്നവർ ആയിരിക്കും. കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളിൽ അതെത്രമാത്രം പ്രായോഗികമാണോ എന്നെനിക്കറിയില്ല, പക്ഷെ പൊതുവെ പരസ്പരം ഇഷ്ടമുള്ള, ലൈംഗിക ആകർഷണമുള്ളവർ നമ്മളുമായി ശാരീരീക അടുപ്പ കാണിക്കും. ഒരു പക്ഷെ കൈയിൽ അറിയാത്ത മട്ടിൽ തൊടുന്നതിലൂടെയോ, കുസൃതിയോടെ കവിളിൽ തട്ടുന്നതിലൂടെയോ ഒക്കെ അവർ ഇഷ്ടം വ്യക്തമാക്കാൻ ശ്രമിക്കും. വളരെ അടുത്ത സുഹൃത്തുക്കളും ഇതുപോലെ ചെയ്യും എന്നതുകൊണ്ട് സൂക്ഷിച്ചു മാത്രം ശാരീരിക അടുപ്പത്തെ വ്യാഖ്യാനിക്കുക.

3. സംസാരം.

നമ്മളോട് അടുപ്പമുള്ളവർ, നമ്മൾ പറയുന്നത് കൂടുതൽ കൗതുകത്തോടെയും ശ്രദ്ധയോടെയും കേൾക്കാൻ തയ്യറാകും. നമ്മളെ പറയുന്ന തമാശകൾ ആകട്ടെ മറുഭാഗത്തു നിന്ന് വലിയ പ്രതികരണം ഉണ്ടാകും. ഇഷ്ടമില്ലാത്തവർ ഇതുപോലെ പ്രതികരിക്കില്ല, നോർമൽ ആയ പ്രതികരണം ആയിരിക്കും ഉണ്ടാവുക.

4. പഞ്ചാരയടി

ഇതെന്താണെന്നു പ്രത്യേകിച്ച് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പരസ്പരം ഇഷ്ടമുള്ളവർക്ക് സൂര്യന് താഴെയുള്ള ഏതു കാര്യത്തെക്കുറിച്ചും മണിക്കൂറുകളോളം സംസാരിച്ചിരിക്കാനും , ദൂരെയാണെങ്കിൽ ഫോണിൽ ചാറ്റ് ചെയ്യാനും കഴിയും. പരസ്പരമുള്ള ഇഷ്ടവും താല്പര്യവുമാണ് ഇത് കാണിക്കുന്നത്. നമ്മുടെ ചാറ്റിനോ, പഞ്ചാര അടിക്കാനുള്ള ശ്രമത്തിനോ മറുഭാഗത്തും നിന്ന് പോസിറ്റീവ് ആയ പ്രതികരണം അല്ല ഉണ്ടാവുന്നതെങ്കിൽ ,പിന്നീട് അവരെ ശല്യം ചെയ്യാൻ നിൽക്കരുത്. പ്രത്യേകിച്ച് സോഷ്യൽ മിഡിയയിൽ പച്ച ബൾബ് കാണുന്ന പെൺ ഐഡികളിൽ ചാറ്റ് ചെയ്യുന്ന ആണുങ്ങളുടെ കാര്യത്തിൽ

5. സമ്മതം.

ഇനി മേല്പറഞ്ഞ എല്ലാം ഒത്തുവന്നിട്ടു നിങ്ങൾ നിങ്ങളുടേതായ രീതിയിൽ ഇഷ്ടം പ്രകടിപ്പിച്ച് കഴിഞ്ഞ് നിങ്ങൾ മേല്പറഞ്ഞ സിഗ്‌നലുകൾ തെറ്റായിട്ടാണ് വായിച്ചതെങ്കിൽ , മറുപാർട്ടി വളരെ ശക്തമായി നോ പറയുകയോ, ശരീരഭാഷ കൊണ്ട് അത് പ്രകടിപ്പിക്കുകയോ ചെയ്യും. ഒരു ഖേദപ്രകടനം കൊണ്ട് അവസാനിപ്പിക്കേണ്ട , അല്ലെങ്കിൽ നിങ്ങൾ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണ് എന്ന് പറയാനുള്ള അവസരമാണിത്. പക്ഷെ പലപ്പോഴും സംഭവിക്കുന്നത് പ്രത്യേകിച്ച് നമ്മുടെ നാട്ടിൽപെൺകുട്ടികൾ നോ പറയുന്നത് ആൺകുട്ടികളുടെ അവരുടെ ഈഗോയെ മുറിവേൽപ്പിക്കുകയും, ചില സിനിമകളിലും മറ്റും കാണുന്ന പോലെ മറുപാർട്ടിയെ ബലം പ്രയോഗിച്ച് അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ വശത്താക്കാൻ നോക്കുകയും ചെയ്യും. ഇത് സംസ്കാരശൂന്യമായ പ്രവർത്തിയാണ്.

6. മേല്പറഞ്ഞ എല്ലാ സ്റ്റെപ്പും കഴിഞ്ഞു മാത്രമാണ് ശരീര സ്പര്ശനം. പരസ്പരം കൈ പിടിക്കുകയും, തോൾ മസ്സാജ് ചെയ്തു കൊടുക്കുകയും എല്ലാം കഴിഞ്ഞാണ് ഒരു ഉമ്മ ലഭിക്കാനുള്ള സാധ്യത ആരായേണ്ടത്. ഉമ്മ തന്നെ ഒരു peck (ശരിയായ മലയാളം അർഥം എനിക്കറിയില്ല, ചുണ്ട് കൊണ്ട് ജസ്റ്റ് ഉമ്മ വച്ച് പോകുന്നത്) ആണെങ്കിൽ ശരീര ബന്ധത്തിന് മറ്റെയാൾ തയ്യാറായിട്ടില്ല എന്നാണ് അർഥം. ഫ്രഞ്ച് കിസ്സ് നടന്നു കഴിഞ്ഞാൽ ആണ് ശാരീരിക ബന്ധത്തിന് രണ്ടുപേർ തയ്യാറായി എന്ന് നമുക്ക് തീർച്ചയക്കാൻ കഴിയുക.

ശരീര ബന്ധത്തിൽ ഏർപെടുന്നതിനു തന്നെ ഇതുപോലെ പല പടികളുണ്ട്, അതിനെകുറിച്ച് വേറെ ഒരു ദിവസം എഴുതാം. നമ്മുടെ നാട്ടിൽ പലർക്കും ലൈംഗിക ബന്ധത്തിന്റെ എബിസിഡി അറിയില്ല എന്നതാണ് വാസ്തവം. ആണും പെണ്ണും വെറുതെ കെട്ടിപിടിച്ചു കിടന്നാൽ കുട്ടികൾ ഉണ്ടാകും എന്നത് മുതൽ, സ്ത്രീകളുടെ മൂത്രനാളിയിൽ ലിംഗം കയറ്റിയാണ് ബന്ധപ്പെടുന്നത് എന്ന് കരുതിയിരുന്ന കൂട്ടുകാർ വരെയുണ്ട്.

വിവാഹം കഴിഞ്ഞ രണ്ടു പേര് തമ്മിലും മേല്പറഞ്ഞ എല്ലാ കാര്യങ്ങളും (സമ്മതം ഉൾപ്പെടെ) കഴിഞ്ഞു വേണം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ എന്നതുകൊണ്ടാണ്, വിവാഹം കഴിഞ്ഞവർ ആദ്യരാത്രിയിൽ തന്നെ പണി പറ്റിക്കരുത് എന്ന് പറയുന്നത്, ഒരു പക്ഷെ വിവാഹത്തിന് മുൻപ് തന്നെ പങ്കാളികൾ തമ്മിൽ മാനസിക അടുപ്പം ഉണ്ടാകാൻ പല വഴിയുള്ള ഇക്കാലത്ത് മേല്പറഞ്ഞത് ശരിയാകണം എന്നില്ല, പക്ഷെ അങ്ങിനെ അല്ലാത്തവർക്ക്

ലൈംഗിക കാര്യത്തിൽ അല്ലാതെ തന്നെ, വളരെ ചെറുപ്പം മുതൽ നമ്മൾ ശരീര ഭാഷ ഉപയോഗിക്കുന്നുണ്ട്. ശരീര ഭാഷ ഒരു ഗവേഷണ മേഖലയാണ്. പലപ്പോഴും നമ്മൾ മറ്റുള്ളവരോട് ഇടപഴകി സ്വാഭാവികമായി മനസിലാക്കി എടുക്കേണ്ട ഒരു കാര്യം. പക്ഷെ കൗമാരപ്രായമുള്ള കുട്ടികൾ നമ്മുടെ നാട്ടിൽ പരസ്പരം ഇടപഴകാത്തത് കൊണ്ട് അവർക്ക് ഇത്തരം കാര്യങ്ങൾ അറിയാതെ വരുന്നു എന്നത് നമ്മൾ ഗൗരവമായി കാണേണ്ട ഒരു പ്രശ്‌നമാണ്.

Ref : Sexual Body Talk : Susan Quilliam

Related Stories

The Cue
www.thecue.in