ഷാനവാസ് എന്ന കലാകാരന്റെ ജീവിതം ഓര്‍മ്മകളില്‍ ഇവിടെ തുടങ്ങുന്നു

ഷാനവാസ് എന്ന കലാകാരന്റെ ജീവിതം ഓര്‍മ്മകളില്‍ ഇവിടെ തുടങ്ങുന്നു

‘ കരി ’ ആദ്യമായി കണ്ടത് ഏറണാകുളത്തെ സ്പെഷ്യല്‍ സ്ക്രീനിങ്ങില്‍ ആണ്. പടം കഴിഞ്ഞ് നേരെ ചെന്ന് സംവിധായകന് കൈ കൊടുത്തു. ഷാനവാസ് എന്ന സംവിധായകനെ അന്നാണ് പരിചയപ്പെടുന്നത്. പിറ്റേന്ന് ഞാന്‍ facebook ല്‍ ‘ കരി ’ യെ കുറിച്ച് ആര്‍ത്തിയോടെ എഴുതി. അന്ന് വൈകിട്ട് അദ്ദേഹം എന്നെ വിളിച്ചിട്ട് “ കരിയെ കുറിച്ച് ഞാന്‍ വായിച്ചതില്‍ ഏറ്റവും പ്രിയപ്പെട്ടതാണ് ഈ ആര്‍ട്ടിക്കിള്‍ ” എന്ന് പറഞ്ഞു. അതെന്നെ കൂടുതല്‍ ഉന്മേഷത്തില്‍ ആക്കിയിരുന്നു. കാരണം ആ വര്‍ഷം ഞാന്‍ കണ്ട സിനിമകളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മൂന്നു ചിത്രങ്ങളിലൊന്ന് ‘ കരി ’ ആയിരുന്നു. പക്ഷെ ഫെസ്റ്റിവലും അവാര്‍ഡ് കമ്മിറ്റിയും മെയിന്‍ സ്ട്രീം മീഡിയാസുമൊന്നും ചിത്രത്തെ വേണ്ട വിധം പരിഗണിക്കാത്തത്, ഷാനവാസിന്റെ ആ കോളോടെ എനിക്കും എനിക്കും എന്തെങ്കിലും ചെയ്യണം എന്ന ചിന്തയുണ്ടാക്കി. അങ്ങനെയാണ് പിന്നീട് കക്ഷിയുടെ നാട്ടില്‍ പോയി ഞങ്ങളുടെ ഒരു making pattern ല്‍ ‘ കരി ’ യുടെ രണ്ട് പ്രൊമോ ട്രയിലറുകള്‍ തയ്യാറാക്കിയത്. സിനിമാ പാരഡൈസോ ക്ലബ്ബിന്റെ ഒരു വാര്‍ഷികത്തിന് ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയായത് കൊണ്ട് തന്നെ ‘ കരി ’ പ്രദര്‍ശിപ്പിക്കാനായി സജ്ജസ്റ്റും ചെയ്തിരുന്നു. ആ പ്രദര്‍ശനവും വലിയ അഭിപ്രായങ്ങളായിരുന്നു നേടിയത്.

ഷാനവാസ് എന്ന കലാകാരന്റെ ജീവിതം ഓര്‍മ്മകളില്‍ ഇവിടെ തുടങ്ങുന്നു
ഷാനവാസ് എന്ന എഡിറ്റര്‍

കൂടുതല്‍ അറിയുമ്പോള്‍ ‘ കരി ’ യല്ല അതിനപ്പുറം പലതും ചെയ്യാനുള്ള കലാകാരനാണ് ഷാനവാസെന്ന് മനസ്സിലായിരുന്നു. അയാളുടെ ഷോര്‍ട്ട് ഫിലിമുകളുടെ വിഷയങ്ങളും അങ്ങനെ തന്നെയായിരുന്നു. ‘ 90 cm ’ ഷോര്‍ട്ട് ഫിലിം ഒക്കെ സരസമായ ഷാനവാസിന്റെ സര്‍ക്കാസത്തിനു ഉദാഹരണമാണ്. ഒരിക്കല്‍ പ്രേമം റിലീസ് ആയ ശേഷം ഞങ്ങള്‍ ഒരു തട്ടുകടയില്‍ വെച്ച് കണ്ടപ്പോള്‍ അത് പോലുള്ള സിനിമ ചെയ്യാനുള്ള താല്‍പ്പര്യവും excited ആയി ഷാനവാസ് പങ്കു വെച്ചിരുന്നു. പിന്നീട് ‘ സൂഫിയും സുജാതയും ’ തയ്യാറാവുന്ന സമയത്ത് സിനിമയിലെ ചില ദൃശ്യങ്ങള്‍ പങ്കു വെച്ച് അദ്ദേഹം പുതിയ പദ്ധതികളെ കുറിച്ച് കുറെ സംസാരിച്ചു.

പ്രണയം തന്നെയായിരുന്നു പുതിയ സിനിമയുടെയും വിഷയം. പക്ഷെ രാഷ്ട്രീയം അവിടെയും വ്യക്തമായിരുന്നു. അട്ടപ്പാടിയില്‍ കാട്ടില്‍ തന്റേതായ സ്പേസ് ഉണ്ടാക്കി ചുറ്റുപാടും ആര്‍ട്ട് ചെയ്ത് മനോഹരമാക്കി പുതിയ സിനിമയ്ക്ക് വേണ്ടി വലിയൊരു തയ്യാറെടുപ്പില്‍ ആയിരുന്നു ഷാനവാസ്. മുഖ്യധാരയിലെ ആദ്യ സിനിമയുടെ കാല്‍വെപ്പിനും ഉണ്ടായ അനുഭവങ്ങള്‍ക്കും ശേഷം തന്റെ തനത് ശൈലിയില്‍ മികച്ച സിനിമ ഒരുക്കാനുള്ള ആ തയ്യാറെടുപ്പ് ആണ് പാതി വഴിയില്‍ ആയത്. വ്യക്തിപരമായി ഇഷ്ടം കൂടുതല്‍ അദ്ദേഹത്തിന്റെ നാടന്‍ സംഭാഷണങ്ങള്‍ ആയിരുന്നു. കരിയില്‍ ‘ കറുപ്പിന്റെ അഴകിനെ’ കുറിച്ച് പറയുന്ന കാച്ചിക്കുറുക്കിയ സംഭാഷണമെല്ലാം ഉദാഹരമാണ്. മോഹന്‍ രാഘവന്‍ ഒക്കെ പോയപ്പോള്‍ ഉണ്ടായ നഷ്ടത്തിന്റെ അമ്പരപ്പ് വീണ്ടും ഇവിടെ രംഗബോധമില്ലാതെ തുടരുന്നു...

ഷാനവാസ് എന്ന കലാകാരന്റെ ജീവിതം ഓര്‍മ്മകളില്‍ ഇവിടെ തുടങ്ങുന്നു.

ഷാനവാസ് എന്ന കലാകാരന്റെ ജീവിതം ഓര്‍മ്മകളില്‍ ഇവിടെ തുടങ്ങുന്നു
സിനിമയില്‍ സൂഫി ബാക്കിവെച്ചത്

Related Stories

No stories found.
logo
The Cue
www.thecue.in