Blogs

കോവിഡ് 19 - അടുത്ത ഘട്ടത്തിന് തയ്യാറെടുക്കുക

കോവിഡ്-19 നിയന്ത്രണത്തില്‍ ഇതു വരെ കേരളം മാതൃകാപരമായ പ്രവര്‍ത്തനം തന്നെയാണ് നടത്തിയിട്ടുള്ളത്. പക്ഷെ ഒരു ആഗോള പാന്‍ഡമിക്കില്‍ നമ്മുടെ നിയന്ത്രണത്തിലായിരിക്കണമെന്നില്ല കാര്യങ്ങളുടെ പോക്ക്. ഇപ്പോള്‍ നാം പ്രധാനമായും പ്രവര്‍ത്തിക്കുന്നത് രോഗബാധിതര്‍ വിദേശത്തു നിന്നു വരുന്നവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണെന്ന അനുമാനത്തില്‍ നിന്നുകൊണ്ടാണ്. സംശയമുള്ളവരെ മുഴുവന്‍ ടെസ്റ്റു ചെയ്യാത്ത സാഹചര്യത്തില്‍ ഇത് ശരിയായിക്കോളണമെന്നില്ല. ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ കേരളത്തെപ്പോലെ ഊര്‍ജ്ജിതമായ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. അവിടെ നിന്ന് വരുന്നവരെ നാം പരിഗണനപ്പട്ടികയില്‍ കാര്യമായി ഉള്‍പ്പെടുത്തിയിട്ടുമില്ല.

Also Read: മുഖാവരണത്തിന് അമിത വില: മിന്നല്‍ പരിശോധന; 16 കടകള്‍ക്കെതിരെ നടപടി

ചുരുക്കത്തില്‍, സാധാരണ പനികളും മറ്റുമായി തെറ്റിദ്ധരിക്കപ്പെട്ട കോവിഡ് കേസുകള്‍ ഇപ്പോള്‍ തന്നെ നമ്മുടെ ഇടയില്‍ സ്ഥലം പിടിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട്. അങ്ങിനെയെങ്കില്‍ നാം എത്ര തന്നെ പ്രയത്‌നിച്ചാലും അടുത്ത 2-3 ആഴ്ച്ചകള്‍ക്കുള്ളില്‍ ധാരാളം കേസുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാവാമെന്നത് പ്രതീക്ഷിച്ചേ പറ്റൂ. അത്തരമൊരു സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങള്‍ ഉടന്‍ തുടങ്ങണം.

രോഗം ബാധിച്ചവരില്‍ 80-90 % പേര്‍ക്ക് ഒരു സാധാരണ ജലദോഷപ്പനി പോലെയേ അനുഭവപ്പെടുകയുള്ളൂ. അത്തരക്കാര്‍ വീട്ടില്‍ ഇരിക്കുക തന്നെയാണ് വേണ്ടത്. 20 ശതമാനം പേര്‍ക്കേ മെഡിക്കല്‍ പരിശോധന വേണ്ടി വരികയുള്ളൂ. 5 ശതമാനത്തോളം പേര്‍ക്ക് തീവ്ര പരിചരണം (ICU) വേണ്ടി വരും.ഇവരില്‍ അധിക ഭാഗവും പ്രായം കൂടുതല്‍ ഉള്ളവരോ അല്ലെങ്കില്‍ ശാസകോശ / ഹ്രദയ രോഗങ്ങള്‍ ഉള്ളവരോ ആയിരിക്കും. ഒരു ജില്ലയില്‍ 10000 പേര്‍ക്ക് ഒരേ സമയം രോഗം പിടി പെട്ടാല്‍ 500 പേര്‍ക്കെങ്കിലും തീവ്ര പരിചരണം നല്‍കേണ്ടി വരും. ഇതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക ദുഷ്‌കരമാണ്.

Also Read: കോവിഡ് 19: ജാഗ്രത പോരാ ഇനി അതീവജാഗ്രത വേണം

ഒരേ സമയം 100000 പേര്‍ക്കാണ് രോഗമെങ്കില്‍ 5000 തീവ്രപരിചരണം വേണ്ട രോഗികള്‍ എന്ന അസാദ്ധ്യമായ സ്ഥിതിയായിരിക്കും നമുക്ക് മുന്നില്‍. സര്‍ക്കാര്‍, സഹകരണ, സ്വകാര്യ മേഖലകള്‍ എല്ലാം ചേര്‍ന്ന് ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ വിഷമസന്ധി തരണം ചെയ്യാന്‍ കഴിയൂ. എല്ലാ മേഖലകളിലും ഉള്ള വിദഗ്ദ്ധരെ ആസൂത്രണത്തില്‍ അടക്കം പങ്കാളികളാക്കണം.

ഈ സാഹചര്യത്തില്‍ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങള്‍

1. നിലവിലുള്ള നിര്‍ദേശങ്ങള്‍ തുടരണം. ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം വിദേശത്തു നിന്ന് എത്തുന്ന എല്ലാവരും 14 ദിവസം സ്വന്തം വീട്ടില്‍ ക്വാരന്റൈന്‍ പാലിക്കുമെന്ന് ഉറപ്പു വരുത്തണം.

2. തീവ്രരോഗം വരാന്‍ സാദ്ധ്യതയുള്ളവരെ സംരക്ഷിക്കുക. 60 വയസ്സിനു മുകളിലുള്ളവര്‍, ശാസകോശ ഹ്രദയ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരെ രോഗസാധ്യതയുള്ളവരില്‍ നിന്ന് മാറ്റി നിര്‍ത്തുക. അത്തരക്കായി ഒരു ൃല്‌ലൃലെ ൂൗമൃമിശേില ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണം. അത്തരക്കാരെ സംരക്ഷിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ (ഏൗശറലഹശില)െ രൂപികരിച്ച് അത് എല്ലാ വീടുകളിലും എത്തിക്കുക.

3. സ്വകാര്യ ആശുപത്രികള്‍ അടക്കം എല്ലാ ആശുപത്രികളിലും കോവിഡ് രോഗികള്‍ക്കായി ശീെഹമശേീി വാര്‍ഡുകള്‍ തയ്യാറാക്കുക. എല്ലാ താലൂക്ക് / ജില്ലാ ആശുപത്രികളിലും ഇത്തരം എത്ര ബെഡ്ഡുകള്‍ ലഭ്യമാണെന്ന് പരസ്യപ്പെടുത്തണം.

4. കോവിഡ് രോഗികള്‍ക്കായി പരമാവധി വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഉള്ള തീവ്ര പരിചരണ യൂണിറ്റുകള്‍ കഴിയുന്നത്ര സര്‍ക്കാര്‍ / സ്വകാര്യ ആശുപത്രികളില്‍ തരപ്പെടുത്തുക

5. കോവിഡ് രോഗികള്‍ക്കായി പ്രത്യേക ആംബുലന്‍സ് സംവിധാനങ്ങള്‍ ഒരുക്കുക.

6. സ്വകാര്യ ലാബുകളിലടക്കം പരമാവധി കേന്ദ്രങ്ങളില്‍ രോഗനിര്‍ണയത്തിനായുള്ള ജഇഞ ടെസ്റ്റിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക.

7. വീടുകളില്‍ തന്നെയുള്ള രോഗികള്‍ക്ക് ആധികാരികമായ ഡിജിറ്റല്‍/ടെലി കണ്‍സള്‍ട്ടേഷനുള്ള സംവിധാനങ്ങള്‍ ഒരുക്കുക

8. മാസ്‌ക്കുകള്‍ക്കും മറ്റുമുള്ള ദൗര്‍ലഭ്യം പരിഹരിക്കാന്‍ കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുക

Also Read: ‘ഈ ആരോഗ്യമന്ത്രി നമുക്ക് അഭിമാനമാണ്’

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പത്തോളജി വിഭാഗം റിട്ടയര്‍ഡ് പ്രൊഫസര്‍ ഡോ, കെ പി അരവിന്ദന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓണ്‍ലൈന്‍ സയന്‍സ് പോര്‍ട്ടലായ ലൂക്കയില്‍ എഴുതിയത്

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം