ക്ഷേത്രങ്ങള്‍ ഹിന്ദുത്വ ഫാഷിസത്തിന് വേദിയാക്കുമ്പോള്‍ കബളിപ്പിക്കപ്പെടുന്ന വിശ്വാസികളും ഭക്തരും 

ക്ഷേത്രങ്ങള്‍ ഹിന്ദുത്വ ഫാഷിസത്തിന് വേദിയാക്കുമ്പോള്‍ കബളിപ്പിക്കപ്പെടുന്ന വിശ്വാസികളും ഭക്തരും 

Summary

രാജ്യം മുഴുവനും പെൺകുട്ടികളും ഷഹീൻ ബാഗിലെ സ്ത്രീകളെപ്പോലെ ആയിരക്കണക്കിന് സ്ത്രീകളും മതേതര ഇന്ത്യയ്ക്ക് വേണ്ടി മനുഷ്യ സാഹോദര്യത്തിനു വേണ്ടി ഫാഷിസത്തിനെതിരെ കരുത്തോടെ തെരുവിലിറങ്ങുമ്പോൾ സഹിഷ്ണുതയുടെ മികച്ച ഉദാഹരണങ്ങൾ തുടരെത്തുടരെ ഈ രാജ്യത്തിന് കാട്ടിക്കൊടുക്കുന്ന കേരളത്തിൽ നടന്ന ഈ സംഭവം ഏറെ അസ്വസ്ഥമാക്കുന്നതും അപകടകരമായ സൂചനകൾ നിറഞ്ഞതുമാണ്.

പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായി ഒരു ക്ഷേത്രത്തിൽ നടന്ന യോഗവും അതിൽ എതിരഭിപ്രായം പ്രകടിപ്പിച്ച ഒരു സ്ത്രീയോട് സ്ത്രീകൾ തന്നെ പ്രതികരിച്ച രീതിയും വഴി തുറക്കുന്നത് നമ്മൾ ഭയപ്പെടുന്ന, പക്ഷെ ഒരിക്കലും നടക്കില്ല എന്നുകരുതി ആശ്വസിക്കുന്ന പലതും ഇവിടെയും യാഥാർഥ്യമാകുന്നു എന്നതിന്റെ സൂചനകളിലേക്കാണ്.

ക്ഷേത്രങ്ങള്‍ ഹിന്ദുത്വ ഫാഷിസത്തിന് വേദിയാക്കുമ്പോള്‍ കബളിപ്പിക്കപ്പെടുന്ന വിശ്വാസികളും ഭക്തരും 
‘മുത്തൂറ്റ് ഞങ്ങളുടെ കുലത്തൊഴിലിനെ അപമാനിച്ചു’; കാപികോയ്‌ക്കെതിരെ നിയമപോരാട്ടം നടത്തിയ സൈലന്‍ 

ഏതു സാഹചര്യത്തിലായാലും, ന്യുനപക്ഷത്തിന്റേതായാലും ഭൂരിപക്ഷത്തിന്റേതായാലും ഒരുപോലെ അപകടകരവും എതിർക്കപ്പെടേണ്ടതുമാണ് വർഗീയതയും മതതീവ്രവാദവും. ഇന്ന് ഇന്ത്യ എന്നെ ആശയത്തെ ഇല്ലാതാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഹിന്ദുത്വ ഫാഷിസത്തിന്റെ കൃത്യമായ അജണ്ടകളിലൊന്നാണ് രണ്ട്‌ ഭാഗത്തും മതതീവ്രവാദികളെ വളർത്തുക എന്നത്. ഈ അജണ്ട നടപ്പിലാക്കാൻ അവരുപയോഗിക്കുന്ന ശക്തമായ ഒരു ആയുധം ആണ് വർഗീയതയും പാട്രിയാർക്കിയും ചേർന്ന കോക്ടെയിൽ . അതിന്റെ പ്രയോക്താക്കൾ സ്ത്രീകൾ തന്നെ ആകുമ്പോൾ അവർക്കു കാര്യങ്ങൾ കൂടുതൽ എളുപ്പമാകുകയാണ് . അതിന്റെ ഒരുദാഹരണമല്ലേ നമ്മളിന്ന് കണ്ടത്?

രാജ്യം മുഴുവനും പെൺകുട്ടികളും ഷഹീൻ ബാഗിലെ സ്ത്രീകളെപ്പോലെ ആയിരക്കണക്കിന് സ്ത്രീകളും മതേതര ഇന്ത്യയ്ക്ക് വേണ്ടി മനുഷ്യ സാഹോദര്യത്തിനു വേണ്ടി ഫാഷിസത്തിനെതിരെ കരുത്തോടെ തെരുവിലിറങ്ങുമ്പോൾ സഹിഷ്ണുതയുടെ മികച്ച ഉദാഹരണങ്ങൾ തുടരെത്തുടരെ ഈ രാജ്യത്തിന് കാട്ടിക്കൊടുക്കുന്ന കേരളത്തിൽ നടന്ന ഈ സംഭവം ഏറെ അസ്വസ്ഥമാക്കുന്നതും അപകടകരമായ സൂചനകൾ നിറഞ്ഞതുമാണ്.

മനസ്സിലാക്കിയിടത്തോളം, സ്ത്രീകൾക്കിടയിൽ മതത്തോട് താരതമ്യേന കൂടുതൽ കാണുന്ന ആഭിമുഖ്യം ഒരേ സമയം തന്നെ പാട്രിയാർക്കിയോടുള്ള കീഴടങ്ങലും അതെ സമയം തന്നെ കുടുംബത്തിലെ പാട്രിയാർക്കിക്കു പുറത്തു തങ്ങൾക്കു സ്വാതന്ത്ര്യം ലഭ്യമായ ഒരേ ഒരു ഇടം തേടിയുള്ള അന്വേഷണവുമാണ്. അതെന്തായാലും സ്ത്രീകളുടെ മതവിശ്വാസം ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസം സൂക്ഷ്മമായി, കൃത്യമായി, ആസൂത്രിതമായി ഉപയോഗിക്കുന്ന ഒരായുധമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ക്ഷേത്രങ്ങള്‍ ഹിന്ദുത്വ ഫാഷിസത്തിന് വേദിയാക്കുമ്പോള്‍ കബളിപ്പിക്കപ്പെടുന്ന വിശ്വാസികളും ഭക്തരും 
താഹ ഫസലിന്റെ ഉമ്മ പറയുന്നു;’എന്റെ മോന്‍ മാവോയിസ്റ്റല്ല, അറസ്റ്റോടെ കുടുംബം തകര്‍ന്നു’ 

അതിന്റെ ഭാഗവുമാണ് ഇന്ന് നടന്ന സംഭവത്തിൽ വ്യക്‌തമാകുന്ന സിന്ദൂരവും താലിയും എല്ലാം ചേർന്ന ഉത്തമസ്ത്രീ സങ്കൽപം. അതിനോട് ചേർത്ത് വായിക്കേണ്ടതാണ് താനും ഹിന്ദുവാണെന്ന് പറഞ്ഞ ആ സ്ത്രീയോടുള്ള പ്രതികരണം. ഇവിടെ ഹിന്ദുവായും, സ്ത്രീയായും, ദേശസ്നേഹിയായും ഒക്കെ ജീവിക്കാൻ കഴിയുന്നത് ആർ എസ് എസ് പ്രത്യയശാസ്ത്രത്തിന്റെ ഹിന്ദു, സ്ത്രീ, ദേശസ്നേഹി നിർവചനങ്ങളുടെ പരിധിയിൽ വരുന്നവർക്ക് മാത്രമാണന്നല്ലേ അത് വ്യക്തമാക്കുന്നത്? സിന്ദൂരം സംരക്ഷണ കവചമായി ഉപയോഗിക്കാത്ത, ദൈവവിശ്വാസികളല്ലാത്ത, തുല്യതയിൽ വിശ്വസിക്കുന്ന സ്ത്രീകൾക്ക് ഈ ചിന്താധാരയിൽ എന്താണ് സ്ഥാനം?

അതേപോലെ, വിരുദ്ധമായ ഒരഭിപ്രായത്തെ അല്പം പോലും ഉൾക്കൊള്ളാനാവാത്ത അസഹിഷ്ണുത എത്ര മാത്രം ഈ ചിന്താധാരയിൽ അടങ്ങിയിരിക്കുന്നുവെന്നും അത് സഹിഷ്ണുതയും സാഹോദര്യവും അടങ്ങുന്ന ഹിന്ദുയിസം എന്ന ആശയസംഹിതയ്ക്കു എത്ര വിരുദ്ധമാണെന്നുമല്ലേ വ്യക്‌തമാകുന്നത്?

ഈ സംഭവം ബിജെപി- ആർ എസ് എസ് പ്രത്യയശാസ്ത്രം ഹിന്ദു മതത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് തെറ്റിദ്ധരിക്കുന്ന, തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന, ഒരു വലിയ വിഭാഗം ആളുകൾക്കുള്ള ഒരു തിരിച്ചറിയാലാകണം.. ഹിന്ദുത്വ എന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം സർവ്വമതസാഹോദര്യം പഠിപ്പിക്കുന്ന ഹിന്ദു മതത്തിനു എത്ര മാത്രം വിരുദ്ധമാണെന്നു മതേതരവാദികളും നിഷ്കളങ്കമായി മതവിശ്വാസം പിന്തുടരുന്നവരുമായ സാധാരണ മതവിശ്വാസികൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സാധാരണക്കാരുടെ മതവിശ്വാസവും ക്ഷേത്രങ്ങളുമെല്ലാം ഹിന്ദുത്വ ഫാഷിസം തങ്ങളുടെ വർഗീയ അജണ്ട നടപ്പിലാക്കാനുള്ള ഇടങ്ങളായി സമർത്ഥമായി ഉപയോഗിക്കുമ്പോൾ കബളിപ്പിക്കപ്പെടുന്നത് സാധാരണ വിശ്വാസികളും ഭക്തരും തന്നെയാണ്; അതിലുൾപ്പെടുന്ന ഒരു വലിയൊരു വിഭാഗം സ്ത്രീകളും.

ഫാഷിസത്തെക്കുറിച്ചു ആധികാരികമായി പഠിച്ച പല ചിന്തകരുടെയും അഭിപ്രായത്തിൽ ഫാഷിസത്തിന്റെ ആധാരശിലകളിൽ ഒന്നാണ് പാട്രിയാർക്കി അഥവാ പിതൃദായകക്രമം. അങ്ങനെയായിരിക്കുമ്പോൾത്തന്നെ താല്പര്യമുണർത്തുന്ന ഒന്നാണ് ഫാഷിസം സ്ത്രീകളെ എങ്ങനെ അതിന്റെ അജണ്ട നടപ്പിലാക്കാനായി ഉപയോഗിക്കുന്നു എന്നതും. ഒരു സുഹൃത്ത് പരാമർശിച്ച Hitler’s Furies: German Women in the Nazi Killing FieldsBook by Wendy Lower എന്ന പുസ്തകത്തിൽ നാസിസത്തിന്റെ ക്രുരരായ ഉപകരണങ്ങളായി സ്ത്രീകൾ മാറി എന്നതിനെക്കുറിച്ചും വസ്തുതാപരമായി പറയുന്നുണ്ട്.

“കൊല്ലാനും മടിക്കില്ല” എന്ന് പറയുന്ന ഒരു കൂട്ടം സ്ത്രീകളെ സൃഷ്ടിക്കാൻ ഹിന്ദുത്വ ഫാഷിസത്തിന് പറ്റുന്നുണ്ടെങ്കിൽ ഇതിവിടെയും ഉണ്ടാകാം..ഉണ്ടായിക്കൊണ്ടിരുന്നു..അതിനെതിരെ നിതാന്തമായ ജാഗരൂകത ആവശ്യമാണ്; പ്രത്യേകിച്ചും മതവിശ്വാസികളായ സ്ത്രീകൾക്കിടയിൽ..

മതത്തിന്റെ സ്വാഭാവികമായ ഉപോല്പന്നം മതേതരത്വം തന്നെയാകണം. മതവിശ്വാസികളാകുമ്പോൾ തന്നെ മതേതരവാദികളായി നിലനിൽക്കാനാവണം..മതത്തിൽ വിശ്വസിക്കാത്തവരോട്, വ്യത്യസ്ത മതങ്ങളിൽപെട്ടവരോട് സഹിഷ്ണുത കാട്ടാനാകണം.

ഇന്ത്യയിലെ ന്യുനപക്ഷങ്ങളെ CAA-NRC യിലൂടെ എങ്ങനെ വർഗീയതയുടെ കെണിയിൽ വീഴ്ത്താൻ ഹിന്ദുത്വ ഫാഷിസം ശ്രമിക്കുകയാണ് അതെ കെണിയിൽ ഭൂരിപക്ഷ സമുദായത്തെയും അവർ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വ ഫാഷിസം ഒരുപോലെ ഭൂരിപക്ഷത്തിനും ന്യുനപക്ഷത്തിനും രണ്ടു വിഭാഗത്തിലും പെടുന്ന സ്ത്രീകൾക്കും സ്ത്രീകൾക്കും ദളിതർക്കും ആദിവാസികൾക്കും ഒക്കെ എതിരാണ്..ഇന്ത്യക്കെതിരാണ്..ഇന്ത്യൻ സംസ്കാരത്തിലും ചരിത്രത്തിനുമെതിരാണ്...ഇത് എത്രയും വേഗം തിരിച്ചറിഞ്ഞു രക്ഷ പെട്ടാൽ, മതത്തെ ദേശീയതയുടെയും രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും ആധാരമാകാതിരുന്നാൽ, നമുക്കെല്ലാവർക്കും ജീവിക്കാൻ നമ്മുടെ ഇന്ത്യ ഉണ്ടാകും...അല്ലെങ്കിൽ ...

Related Stories

No stories found.
logo
The Cue
www.thecue.in