‘ദീപിക ആള് വേറെയാണ്, സിനിമ ബഹിഷ്‌കരിക്കാന്‍ നില്‍ക്കണ്ട മിത്രങ്ങളേ പണി പാളും’

‘ദീപിക ആള് വേറെയാണ്, സിനിമ ബഹിഷ്‌കരിക്കാന്‍ നില്‍ക്കണ്ട മിത്രങ്ങളേ പണി പാളും’

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ മുഖംമൂടി ആക്രമണത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധമുയര്‍ന്നപ്പോള്‍ കാമ്പസിലേക്ക് ഐക്യദാര്‍ഡ്യവുമായി എത്തിയിരുന്നു ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണ്‍. കനയ്യ കുമാറിനും അയ്ഷി ഘോഷിനുമൊപ്പം ദീപിക ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലെത്തിയതിനെതിരെ സംഘപരിവാര്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ദീപികയുടെ വരാനിരിക്കുന്ന ചിത്രമായ ചപാക്ക് ഉള്‍പ്പെടെ സിനിമകള്‍ ബഹിഷ്‌കരിക്കാനാണ് ആഹ്വാനം. ഇതേക്കുറിച്ച് സന്ദീപ് ദാസ് എഴുതിയത്.

ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ 'ചപാക്' ഏതാനും ദിവസങ്ങള്‍ക്കകം റീലീസാകും. ആസിഡ് ആക്രമണം നേരിട്ട ലക്ഷ്മി അഗര്‍വാളിന്റെ കഥയാണത്. ജനപ്രീതി വളരെയേറെയുള്ള ഒരു അതിജീവനഗാഥ. ലക്ഷ്മി എന്ന പെണ്‍കുട്ടി അത്രയേറെ ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്.

'ചപാക് ' എന്തായാലും സാമ്പത്തികവിജയം നേടും.പ്രമേയത്തിന്റെ പ്രത്യേകത മൂലം ആ ചിത്രം ഒട്ടേറെ പുരസ്‌കാരങ്ങളും വാരിക്കൂട്ടും. നായികയുടെ പ്രകടനം ഉറപ്പായിട്ടും പ്രശംസിക്കപ്പെടും. സ്വപ്നതുല്യമായ നാളുകളാണ് ദീപികയ്ക്ക് വരാനിരിക്കുന്നത്. അതില്‍ അഭിരമിച്ച് ജീവിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ അവര്‍ക്ക്..

പക്ഷേ ദീപിക ചിന്തിച്ചത് മറ്റൊരു രീതിയിലാണ്.ഇന്ത്യയിലെ ഫാസിസ്റ്റുകളെ വിറളിപിടിപ്പിച്ചുകൊണ്ട് അവര്‍ തെരുവിലിറങ്ങി.ബോളിവുഡിലെ പല പ്രമുഖരും ഇതുവരെ ശബ്ദിച്ചിട്ടുപോലുമില്ല. സൂപ്പര്‍ താരങ്ങള്‍ വരെ ഫാസിസ്റ്റുകളുടെ പാദസേവ ചെയ്യുന്നതില്‍ വ്യാപൃതരാണ്. ചിലര്‍ അവാര്‍ഡുകള്‍ക്ക് വേണ്ടി ക്രിമിനലുകളെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. അവര്‍ക്കിടയില്‍ നിന്നാണ് ഒരു ദീപിക ഉദയം ചെയ്തത്. ബാഡ്മിന്റണിലൂടെ ഇന്ത്യയെ വാനോളമുയര്‍ത്തിയ പ്രകാശ് പദുക്കോണിന്റെ മകള്‍ പ്രകാശം ചൊരിയുക തന്നെയാണ്. പതിവുപോലെ ദീപികയുടെ സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം എത്തിയിട്ടുണ്ട്.ഇതിനുമുമ്പ് ഇവര്‍ ബഹിഷ്‌കരിച്ചത് 'പദ്മാവത് ' എന്ന സിനിമയാണ്. ആ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ് കൊയ്തത് ! ചപാക്കും ഇവര്‍ ബ്ലോക്ബസ്റ്ററാക്കുമെന്ന് തോന്നുന്നു !

‘പദ്മാവത് ‘ റിലീസായ സമയത്ത് ദീപികയുടെ ശിരസ്സ് ഛേദിക്കണമെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ആ ഹീനകൃത്യം നടപ്പിലാക്കുന്നവര്‍ക്ക് കോടികള്‍ പാരിതോഷികം പ്രഖ്യാപിച്ച ആളുകളുണ്ട്.ദീപികയുടെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരുണ്ട്. ഇത്രയൊക്കെ ചെയ്തിട്ട് ദീപിക തോറ്റുപോയോ?

'പദ്മാവത് ' റിലീസായ സമയത്ത് ദീപികയുടെ ശിരസ്സ് ഛേദിക്കണമെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ആ ഹീനകൃത്യം നടപ്പിലാക്കുന്നവര്‍ക്ക് കോടികള്‍ പാരിതോഷികം പ്രഖ്യാപിച്ച ആളുകളുണ്ട്.ദീപികയുടെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരുണ്ട്. ഇത്രയൊക്കെ ചെയ്തിട്ട് ദീപിക തോറ്റുപോയോ? അവരെ നിശബ്ദയാക്കാന്‍ സാധിച്ചുവോ ഈ ഗുണ്ടകള്‍ക്ക്?. രാജ്യം ഉറ്റുനോക്കുന്ന ഘട്ടത്തില്‍ ദീപിക ശ്രദ്ധേയമായ ഇടപെടല്‍ നടത്തി. ആളുകള്‍ അനീതിയ്‌ക്കെതിരെ പ്രതികരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് തുറന്നുപറഞ്ഞു.

ഈ തീരുമാനത്തിന്റെ പേരില്‍ പല സഹപ്രവര്‍ത്തകരും ദീപികയുമായി ഇടഞ്ഞിട്ടുണ്ടാവും. കുറേ പ്രൊജക്റ്റുകളില്‍ നിന്ന് ദീപികയെ തഴഞ്ഞേക്കാം. മര്‍ദ്ദിച്ചും കൊന്നുതള്ളിയും ഇരുമ്പഴികള്‍ക്കുള്ളില്‍ പൂട്ടിയും വിജയം വരിക്കാന്‍ ദാഹിച്ചുനില്ക്കുന്ന ഫാസിസ്റ്റുകള്‍ ദീപികയുടെ രക്തത്തിനുവേണ്ടി ഉറഞ്ഞുതുള്ളിയേക്കാം. അവരെ രാജ്യദ്രോഹിയാക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടാവും. ദീപികയുടെ സിനിമകളിലെ ഗ്ലാമര്‍ വേഷങ്ങള്‍ ഉയര്‍ത്തിക്കാട്ടി കപടസദാചാരം വിളമ്പുന്നവരെയും പ്രതീക്ഷിക്കാം. ഇതൊന്നും ദീപികയെ പിന്തിരിപ്പിച്ചില്ല. വെറുതെ സിനിമ ബഹിഷ്‌കരിക്കാനൊന്നും നില്‍ക്കണ്ട മിത്രങ്ങളേ. പണി പാളും. ഇത് ആളു വേറെയാണ്

Related Stories

No stories found.
logo
The Cue
www.thecue.in