കാണണം ഈ സെക്‌സ് എജ്യുക്കേഷന്‍ | BINGE WATCH Ep-7 | THE CUE

ഫെബ്രുവരി 14ന് മഹാരാഷ്ട്രയിലെ അമരാവതി മഹിളാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിദ്യാര്‍ഥിനികളെക്കൊണ്ട് അധികൃതര്‍ ഒരു പ്രതിജ്ഞ ചൊല്ലിക്കുകയുണ്ടായി. പ്രണയദിനത്തില്‍ ഒരു പ്രണയവിരുദ്ധ പ്രതിജ്ഞ. പ്രണയിക്കുകയോ പ്രണയിച്ചു വിവാഹം കഴിക്കുകയില്ലെന്നും മാതാപിതാക്കളെ പൂര്‍ണമായി വിശ്വസിക്കുമെന്നും വിദ്യാര്‍ഥിനികള്‍ കൈ നീട്ടിപ്പിടിച്ച് ചൊല്ലുന്ന വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. പ്രണയം കുറ്റമാണെന്ന് പറഞ്ഞു പഠിപ്പിക്കുന്ന കാലത്ത് സെക്സിന്റെ അവസ്ഥ എന്തായിരിക്കും. പറയാന്‍ മടിക്കുന്ന ഒരു പാപമായി സെക്സ് മാറിക്കൊണ്ടിരിക്കുന്ന കാലത്ത് കാണേണ്ട സീരീസുകളിലൊന്നാണ് നെറ്റ്ഫ്ലിക്സിന്റെ സെക്സ് എജ്യുക്കേഷന്‍

Related Stories

The Cue
www.thecue.in