BINGE WATCH : ഫിഞ്ചര്‍ ടച്ചോടെ ‘മൈന്‍ഡ്ഹണ്ടര്‍’ 

1964 ആഗസ്റ്റ് 27ന് അമേരിക്കയിലെ മൊന്റാനയില്‍ 15 വയസുള്ള എഡ് കെമ്പര്‍ എന്ന കൗമാരക്കാരനും മുത്തശ്ശിയുമായി വീട്ടില്‍ വെച്ച് ചെറിയ വാക്കു തര്‍ക്കമുണ്ടാകുന്നു, ആ ദേഷ്യത്തിന് കെമ്പര്‍ തന്റെ മുറിയിലേക്ക് പോയി മുത്തശന്‍ സമ്മാനിച്ച തോക്കെടുത്തുകൊണ്ട് വന്ന് മുത്തശ്ശിയെ വെടിവെച്ച് കൊല്ലുന്നു, പിന്നീട് പുറത്തു പോയിരുന്ന മുത്തശന്‍ വീട്ടിലേക്ക് തിരിച്ചെത്തുമ്പോഴേക്കും കെമ്പര്‍ വീടിന് പുറത്ത് വന്ന് കാത്തു നില്‍ക്കുന്നു, മുത്തശനെയും വെടിവെച്ചുകൊല്ലുന്നു, എന്നിട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ അമ്മയെ ഫോണ്‍ വിളിക്കുന്നു, അമ്മ പൊലീസിനെ വിളിക്കാനാണ് ഉപദേശിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യുമ്പോള്‍, 'മുത്തശിയെ കൊല്ലുമ്പോള്‍ എന്താണ് ഫീല്‍ ചെയ്യുക എന്നറിയണമായിരുന്നു'വെന്നാണ് ആ 15കാരന്‍ പറയുന്നത്. പിന്നീട് എട്ട് പേരെ കൂടി കൊലപ്പെടുത്തിയ എഡ് കെമ്പര്‍ അമേരിക്കയുടെ ചരിത്രത്തില്‍ മറക്കാനാകാത്ത സീരിയല്‍ കില്ലര്‍മാരിലൊരാളാണ്.

പൊലീസിനെ കുഴക്കിയ സാധാരണജനങ്ങളെ ഭയപ്പെടുത്തിയ പൈശാചികമായ കൊലപാതകങ്ങള്‍, അവ നടത്തിയ കെമ്പറെപ്പോലുള്ള സീരിയല്‍ കില്ലര്‍മാര്‍, അവരുടെ പാറ്റേര്‍ണുകള്‍, തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന, സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറാണ് നെറ്റ്ഫ്‌ലിക്‌സിന്റെ മൈന്‍ഡ്ഹണ്ടര്‍.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in