‘ഇത്തരം ആഭാസ ഷോകള്‍ക്കും,വ്യത്തികെട്ട സീരിയലുകള്‍ക്കും സെന്‍സര്‍ഷിപ്പ് വേണ്ടേ?’, ബിഗ് ബോസ്സ് കൊറോണയേക്കാള്‍ മാരക മെന്ന്  എം എ നിഷാദ്

‘ഇത്തരം ആഭാസ ഷോകള്‍ക്കും,വ്യത്തികെട്ട സീരിയലുകള്‍ക്കും സെന്‍സര്‍ഷിപ്പ് വേണ്ടേ?’, ബിഗ് ബോസ്സ് കൊറോണയേക്കാള്‍ മാരക മെന്ന് എം എ നിഷാദ്

ബിഗ്ഗ് ബോസ്സ് മലയാളം റിയാലിറ്റി ഷോയെ വിമര്‍ശിച്ച് സംവിധായകനും നിര്‍മ്മാതാവുമായ എം എ നിഷാദ്. അമ്പത് ലക്ഷത്തിന്റ്‌റെ ഫ്‌ളാറ്റ് സ്വന്തമാക്കാന്‍ എന്ത് തോന്ന്യാസവും ചെയ്യാനുളള ലൈസന്‍സ് ആണോ ബി്ഗ് ബോസ്സ് എന്ന് നിഷാദ ചോദിക്കുന്നു. മലയാളിയുടെ ഉപഭോഗ തൃഷ്ണയേ ചൂഷണം ചെയ്യുകയെന്ന ഗൂഡലക്ഷ്യവും അണിയറക്കാര്‍ക്കില്ലേ ? എവിടെ സാംസ്‌കാരിക നായകരും,ഫെമിനിസ്റ്റുകളും? ഒരു സിനിമ ഇറങ്ങുന്നതിന് മുമ്പ് അതിന്റ്‌റെ അണിയറക്കാര്‍ ഏറ്റവും കൂടുതല്‍ ആകുലപ്പെടുന്നത് സെന്‍സര്‍ ബോര്‍ഡിന്റ്‌റെ കത്രികയേ പറ്റിയാണ്...ഇത്തരം ആഭാസ ഷോകള്‍ക്കും,വ്യത്തികെട്ട സീരിയലുകള്‍ക്കും സെന്‍സര്‍ഷിപ്പ് വേണ്ടതല്ലേ ? കാശ് മുടക്കി തീയറ്ററില്‍ പോയി കാണുന്ന സിനിമകളല്ല ഇവിടെ സെന്‍സറിന് വിധേയമാക്കേണ്ടത്.നമ്മുടെ അനുവാദമില്ലാതെ നമ്മുടെ വീട്ടിലെ സ്വീകരണമുറിയിലെത്തുന്ന ഇത്തരം ആഭാസ,അശ്‌ളീല പരിപാടികള്‍ക്കാണ്..ഒരുത്തന്‍ പുറത്തായതിനെയും,ഒരുത്തി അകത്തായതുമാണോ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ? നാം ഉത്തരവാദിത്വമുളള സമൂഹമാണ്... നാം മറ്റുളളവര്‍ക്ക് മാതൃകയുമാണ് പല കാര്യത്തിലുമെന്നും ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ എം എ നിഷാദ്.

കാശ് മുടക്കി തീയറ്ററില്‍ പോയി കാണുന്ന സിനിമകളല്ല ഇവിടെ സെന്‍സറിന് വിധേയമാക്കേണ്ടത്...നമ്മുടെ അനുവാദമില്ലാതെ നമ്മുടെ വീട്ടിലെ സ്വീകരണമുറിയിലെത്തുന്ന ഇത്തരം ആഭാസ,അശ്‌ളീല പരിപാടികള്‍ക്കാണ്.

എം എ നിഷാദ് bigg boss malayalam season 2 വിമര്‍ശിച്ച് എഴുതിയ കുറിപ്പ്

''ഒരു ബിഗ് ബോസ്സ്,അപാരത''

സാക്ഷര കേരളം...ദൈവത്തിന്റ്‌റെ സ്വന്തം നാട്...മാതൃകയാണ് കേരളം...

അങ്ങനെ അങ്ങനെ നമ്മുടെ നാടിനേപറ്റിയുളള വിശേഷണങ്ങള്‍ തീരുന്നില്ല...കേള്‍ക്കുമ്പോള്‍ ഒരു സുഖമൊക്കെയുണ്ട്...പക്ഷെ അത്ര സുഖകരമല്ല ഇന്നത്തെ നമ്മുടെ കേരളത്തിന്റ്‌റെ അവസ്ഥ...നമ്മുടെ നാട് മാത്രമല്ല ലോകം മുഴുവന്‍ കൊറോണ എന്ന പകര്‍ച്ച വ്യാധിയേപറ്റി ആകുലപ്പെട്ട് കഴിയുമ്പോള്‍,അതിനേക്കാളും മാരകമായ ഒരു വൈറസിനേയാണ് നാം നേരിടേണ്ടതും ഭയക്കേണ്ടതും...അത് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സ് എന്ന വൈറസിനെ തന്നെയാണ്..

പാശ്ചാത്യ നാടുകളില്‍ നിന്നും കടമെടുത്ത,ഇത്തരം സാംസ്‌കാരിക വിരുദ്ധമായ ചാനല്‍ പരിപാടികളില്‍,മയക്കുമരുന്നിന് അടിമപ്പെടുന്നത് പോലെ,ഒരു കൂട്ടം മനുഷ്യര്‍ അവരുടെ സ്വത്വമുപേക്ഷിച്ച് വേറൊരു മായിക ലോകത്ത് അഭിരമിക്കുന്നു... അതൊരു രോഗാവസ്ഥയാണ്...വ്യക്തികളില്‍ നിന്നും അതിവേഗം സമൂഹത്തിലേക്ക് പടര്‍ന്ന് കൊണ്ടിരിക്കുന്ന ഉഗ്രശേഷിയുളള വൈറസ്..

മനുഷ്യന്റെ ബുദ്ധി ശക്തിയേ പരീക്ഷിക്കുന്ന സീരിയല്‍ പോലെയുളള കലാരൂപം (അങ്ങനെ പറയാനല്ല ആഗ്രഹിക്കുന്നത് അതൊരു കലയല്ല ) ഈ സമൂഹത്തെ വര്‍ഷങ്ങളായി കാര്‍ന്ന് തിന്നുന്ന ഒരു രോഗമായിരുന്നു..പക്ഷെ അതിനെ കടത്തി വെട്ടിയിരിക്കുന്നു ബിഗ് ബോസ്...

എന്ത് തരം സന്ദേശമാണ് ഈ റിയാലിറ്റി ഷോ സമൂഹത്തിന് നല്‍കുന്നത് ? അമ്പത് ലക്ഷത്തിന്റ്‌റെ ഫ്‌ളാറ്റ് സ്വന്തമാക്കാന്‍ എന്ത് തോന്ന്യാസവും ചെയ്യാനുളള ലൈസെന്‍സോ ?മലയാളിയുടെ ഉപഭോഗ തൃഷ്ണയേ ചൂഷണം ചെയ്യുകയെന്ന ഗൂഡലക്ഷ്യവും അണിയറക്കാര്‍ക്കില്ലേ ? എവിടെ സാംസ്‌കാരിക നായകരും,ഫെമിനിസ്റ്റുകളും? ഒരു സിനിമ ഇറങ്ങുന്നതിന് മുമ്പ് അതിന്റ്‌റെ അണിയറക്കാര്‍ ഏറ്റവും കൂടുതല്‍ ആകുലപ്പെടുന്നത് സെന്‍സര്‍ ബോര്‍ഡിന്റ്‌റെ കത്രികയേ പറ്റിയാണ്...ഇത്തരം ആഭാസ ഷോകള്‍ക്കും,വ്യത്തികെട്ട സീരിയലുകള്‍ക്കും സെന്‍സര്‍ഷിപ്പ് വേണ്ടതല്ലേ ? കാശ് മുടക്കി തീയറ്ററില്‍ പോയി കാണുന്ന സിനിമകളല്ല ഇവിടെ സെന്‍സറിന് വിധേയമാക്കേണ്ടത്...നമ്മുടെ അനുവാദമില്ലാതെ നമ്മുടെ വീട്ടിലെ സ്വീകരണമുറിയിലെത്തുന്ന ഇത്തരം ആഭാസ,അശ്‌ളീല പരിപാടികള്‍ക്കാണ്...

ഒരുത്തന്‍ പുറത്തായതിനെയും,ഒരുത്തി അകത്തായതുമാണോ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ? നാം ഉത്തരവാദിത്വമുളള സമൂഹമാണ്... നാം മറ്റുളളവര്‍ക്ക് മാതൃകയുമാണ് പല കാര്യത്തിലും...

നാം പരാജയപ്പെടുന്നത് നിപ്പയുടേയോ കൊറോണയുടേയോ മുമ്പിലല്ല..നമ്മുടെ പരാജയം ഇത്തരം മാനസ്സിക രോഗത്തിന് മുമ്പിലാണ്...അതനുവദിച്ചുകൂടാ..ചാനല്‍ റേറ്റിംഗിനും,പണത്തിനും വേണ്ടി യാതൊരു സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത ചിലരുടെ കൈയ്യിലെ ചട്ടുകങ്ങളായി മാറേണ്ടവരല്ല നമ്മള്‍ മലയാളികള്‍...

ഈ പരിപാടിയേ പറ്റി പറയണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷെ പറയാതെ വയ്യ..

മുഖപുസ്തകത്തിലും,മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇതാണ് ചര്‍ച്ചാ വിഷയം...

പൊട്ടി കരയുന്ന ചിലര്‍,ചീത്ത വിളിക്കുന്ന മറ്റ് ചിലര്‍,സ്വന്തമായിട്ട് പട്ടാളത്തെ ഉണ്ടാക്കുന്നവര്‍,സത്രീകളേ അധിക്ഷേപിക്കുന്നവര്‍,ക്ഷടപ്പെട്ട് മേടിച്ച ടി വി വലിച്ചെറിഞ്ഞ് പൊട്ടീക്കുന്നവര്‍ ,ഇതെല്ലാം മാനസ്സികവൈകല്ല്യത്തിന്റെ ലക്ഷണങ്ങളല്ലാതെ പിന്നെന്താണ്...

ഇങ്ങനെ പോയാല്‍ കോറണ്ടൈന്‍ ചെയ്യേണ്ടി വരുന്നത് ഇത്തരം മാനസ്സിക രോഗികളേയായിരിക്കും,ജാഗ്രത കൊണ്ട് കൊറാണയേ നമ്മുക്ക് അകറ്റി നിര്‍ത്താം..

പക്ഷെ ഇത്തരം മാനസ്സിക വൈറസ് ബാധിച്ചവരെ നമ്മുക്ക് എങ്ങനെ നേരിടാന്‍ പറ്റും..ഒരു സാംസ്‌കാരിക അടിയന്തരാവസഥയിലേക്ക് നമ്മുടെ നാട് മാറുമെന്ന് ഞാന്‍ ഭയക്കുന്നു....

ഇതൊക്കെ ഒരു ഷോ ആണ് സുഹൃത്തുക്കളെ...വെറും ''ഷോ''

NB എന്താണ് വിമര്‍ശിക്കാനുളള എന്റ്‌റെ യോഗ്യത എന്ന് ചോദിക്കുന്നവരോട്...ഞാനിത്തരം പരിപാടികള്‍ കാണാറില്ല എന്നുളളത് തന്നെയാണ്...അതാണ് എന്റ്‌റെ യോഗ്യത..എന്റെ നിലപാടും..

View this post on Instagram

😑

A post shared by BIGG BOSS MALAYALAM © (@bigbossmalayalaminsta) on

bigg boss malayalam season 2 ല്‍ നിന്ന് ഡോ.രജിത്കുമാര്‍ പുറത്തായതിന് പിന്നാലെ ആരാധകര്‍ സൈബര്‍ ആക്രമണവുമായി രംഗത്ത് വന്നിരുന്നു. ബിഗ് ബോസ്സ് അവതാരകന്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലും സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റിന്റെ പേജിലും ആക്രമണം തുടരുകയാണ്. സഹമല്‍സരാര്‍ത്ഥി രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് രജിത്കുമാര്‍ പുറത്തായത്.

Related Stories

No stories found.
logo
The Cue
www.thecue.in