മുന്‍സീറ്റില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഗുരുതര പരിക്ക്; ക്രാഷ് ടെസ്റ്റില്‍ പൂജ്യം മാര്‍ക്കുമായി മാരുതി എസ്-പ്രസോ

മുന്‍സീറ്റില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഗുരുതര പരിക്ക്; ക്രാഷ് ടെസ്റ്റില്‍ പൂജ്യം മാര്‍ക്കുമായി മാരുതി എസ്-പ്രസോ

വാഹനങ്ങളുടെ സുരക്ഷാപരിശോധനയായ ക്രാഷ് ടെസ്റ്റില്‍ മാരുതി എസ്-പ്രസോയ്ക്ക് ലഭിച്ചത് പൂജ്യം മാര്‍ക്ക്. ഗ്ലോബല്‍ ന്യൂ കാര്‍ അസ്സസ്‌മെന്റ് പ്രോഗ്രാം നടത്തിയ ക്രാഷ് ടെസ്റ്റിലാണ് മാരുതിയുടെ കുഞ്ഞന്‍ എസ്‌യുവി ദയനീയപ്രകടനം കാഴ്ച വെച്ചത്. എസ്-പ്രസോയുടെ മിഡ് വേരിയന്റാണ് ഇടി പരീക്ഷയ്ക്ക് ഉപയോഗിച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

64 കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം. ഡ്രൈവര്‍ സൈഡ് എയര്‍ ബാഗ് മാത്രമാണ് എസ്-പ്രസോയുടെ മിഡ് വേരിയന്റിലുള്ളത്. പാസഞ്ചര്‍ സൈഡ് എയര്‍ബാഗ് ഈ വേരിയന്റില്‍ ഓപ്ഷനാണ്. മുതിര്‍ന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ പൂജ്യം പോയിന്റ് നേടിയപ്പോള്‍, കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ 49ല്‍ 13.84 മാര്‍ക്ക് നേടി 2 സ്റ്റാര്‍ നേടാന്‍ വാഹനത്തിനായെന്നാണ് റിപ്പോര്‍ട്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അപകടമുണ്ടായാല്‍ ഈ വാഹനത്തില്‍ മുന്‍സീറ്റിലിരുന്ന് സഞ്ചരിക്കുന്നവര്‍ക്ക് കഴുത്തിന്റെ ഭാഗത്തും നെഞ്ചിലും ക്ഷതം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ക്രാഷ് ടെസ്റ്റ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്. ഗ്ലോബല്‍ ന്യൂ കാര്‍ അസ്സസ്‌മെന്റ് നടത്തിയ ഇടി പരീക്ഷണത്തില്‍ വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ഡമ്മി യാത്രക്കാര്‍ക്ക് വലിയ രീതിയില്‍ ആഘാതമാണുണ്ടായത്. എന്നാല്‍ തങ്ങളുടെ വാഹനം എല്ലാ സുരക്ഷാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചാണ് വിപണിയില്‍ എത്തിയിരിക്കുന്നതെന്നാണ് മാരുതി സുസുക്കി പറയുന്നത്.

AD
No stories found.
The Cue
www.thecue.in