റോയല്‍ എന്‍ഫീല്‍ഡ് 12 മേഖലാ കേന്ദ്രങ്ങള്‍ പൂട്ടുന്നു 

റോയല്‍ എന്‍ഫീല്‍ഡ് 12 മേഖലാ കേന്ദ്രങ്ങള്‍ പൂട്ടുന്നു 

ഏറെ ജനപ്രീതിയുള്ള ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡ് റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ 12 മേഖലാ ഓഫീസുകള്‍ പൂട്ടുന്നു. ഗുരുഗ്രാമിലെ കോര്‍പറേറ്റ് ഓഫീസ് അടക്കമാണ് അടച്ചുപൂട്ടുന്നത്. ചെന്നൈ, ബംഗളൂരു, മുംബൈ, ഝാര്‍ഖണ്ഡ്, ഹൈദരാബാദ്, ഭുവനേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. ആഭ്യന്തര അറിയിപ്പായി തൊഴിലാളികളെ ഇക്കാര്യം ധരിപ്പിക്കുകയായിരുന്നു. ഈ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരോട് വീടുകളില്‍ തുടര്‍ന്ന് ജോലിയെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് 12 മേഖലാ കേന്ദ്രങ്ങള്‍ പൂട്ടുന്നു 
'സുശാന്ത് നവംബറില്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നു', മരണം വീട്ടുകാര്‍ ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെയെന്ന് റിപ്പോര്‍ട്ട്

വില്‍പ്പനയും മറ്റ് സേവനങ്ങളും വീടുകളില്‍ തന്നെ തുടര്‍ന്ന് ഏകോപിപ്പിക്കുകയും നിര്‍വഹിക്കുകയും വേണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. കൊറോണ വൈറസ് വ്യാപനം ഓട്ടോമൊബൈല്‍ രംഗത്ത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്നും ഈ സാഹചര്യത്തിലാണ് നടപടിയെന്നും കമ്പനിയുടെ ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ ലളിത് മാലിക് കാര്‍ആന്‍ഡ്‌ബൈക്ക് വെബ്‌സൈറ്റിനോട് പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 23 മുതല്‍ 5 വരെ നിര്‍മ്മാണവും വില്‍പ്പനയും നടന്നിട്ടില്ല. നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജീവനക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ആകെ 1521 വില്‍പ്പന കേന്ദ്രങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡിനുള്ളത്. 921 എണ്ണം ഡീലര്‍ഷിപ്പും,600 എണ്ണം സ്റ്റുഡിയോ സ്‌റ്റോറുകളുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in