കൊവിഡ്-19: വെന്റിലേറ്ററുകളും ടെസ്റ്റിംഗ് കിറ്റുകളും നല്‍കാന്‍ മാരുതിയും ഹ്യുണ്ടായിയും

കൊവിഡ്-19: വെന്റിലേറ്ററുകളും ടെസ്റ്റിംഗ് കിറ്റുകളും നല്‍കാന്‍ മാരുതിയും ഹ്യുണ്ടായിയും

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി വെന്റിലേറ്ററുകളുടെയും, ടെസ്റ്റിംഗ് കിറ്റുകളുടെയും ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡും അറിയിച്ചു. നിലവിലുള്ള അംഗീകൃത വെന്റിലേറ്ററുകളുടെ നിർമാതാക്കളായ AgVa ഹെൽത്ത് കെയറുമായി സഹകരിച്ച് 10,000 വെന്റിലേറ്ററുകൾ നിർമ്മിക്കാൻ മാരുതി സുസുക്കി തീരുമാനിച്ചു. ഒപ്പം 25,000 രോഗികളെ സഹായിക്കുന്നതിനായി ദക്ഷിണ കൊറിയയിൽ നിന്ന് ടെസ്റ്റിംഗ് കിറ്റുകൾ ഇറക്കുമതി ചെയ്യാനും കമ്പനി തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

വെന്റിലേറ്ററുകളുടെ സാങ്കേതികവിദ്യ, പ്രകടനം, അനുബന്ധ കാര്യങ്ങൾ എന്നിവയുടെ ഉത്തരവാദിത്തം AgVa ഹെൽത്ത് കെയറിനായിരിക്കുമെന്നും ആവശ്യമായ മറ്റ് എല്ലാ സഹായങ്ങളും നൽകുമെന്ന് മാരുതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മാത്രമല്ല ഇത്തരം പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും മാരുതി സന്നദ്ധമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.ഭാരത് സീറ്റ്സ് ലിമിറ്റഡ്, കൃഷ്ണ മാരുതി ലിമിറ്റഡ് തുടങ്ങിയ ചില വിതരണക്കാരും സംസ്ഥാന, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാസ്കുകളും സംരക്ഷണ വസ്ത്രങ്ങളും ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ്.

ഫാക്ടറികളിൽ വെന്റിലേറ്ററുകൾ നിർമ്മിക്കാനുള്ള സാധ്യതകൾ അന്വേഷിക്കുന്നതിനായി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ രാജ്യത്തെ അഞ്ച് പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ്, ഹോണ്ട കാർസ്, മാരുതി സുസുക്കി എന്നിവരുമായി ബന്ധപ്പെട്ടിരുന്നു. ഹ്യൂണ്ടായ്, തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസബിൾ വിഭാഗമായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഫൗണ്ടേഷൻ വഴി ദക്ഷിണ കൊറിയയിൽ നിന്ന് കോവിഡ് -19 അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക്സ് ടെസ്റ്റിംഗ് കിറ്റുകൾ ഇറക്കുമതി ചെയ്യാൻ അടിയന്തര ഉത്തരവ് നൽകിയിട്ടുണ്ട്. ഇത് വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിലേയ്ക്ക് നൽകും. 'പ്രോഗ്രസ് ഫോർ ഹ്യൂമാനിറ്റി' യുടെ ഭാഗമായി, കോവിഡ് -19 പ്രതിസന്ധിക്കെതിരായ ഇന്ത്യാ ഗവൺമെന്റിന്റെ പോരാട്ടത്തെ പിന്തുണയ്ക്കാൻ ഹ്യുണ്ടായ് പ്രതിജ്ഞാബദ്ധമാണെന്നും നൂതന ഡയഗ്നോസ്റ്റിക്സ് ടെസ്റ്റിംഗ് കിറ്റുകൾ സംഭാവന ചെയ്യാനുള്ള തങ്ങളുടെ തീരുമാനം 25,000 ത്തിലധികം രോഗികളെ സഹായിക്കുമെന്നും ഹ്യുണ്ടായ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ എസ്എസ് കിം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in