ജിംനി നവംബറില്‍ എത്തുമോ? സൂചന നല്‍കി മാരുതി

ജിംനി നവംബറില്‍ എത്തുമോ? സൂചന നല്‍കി മാരുതി

ഇന്ത്യന്‍ വാഹന പ്രേമികള്‍ അത്യന്തം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നായ മാരുതി ജിംനി നവംബറില്‍ എത്തുമെന്ന് പുതിയ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചില സൂചനകള്‍ മാരുതി പുറത്തുവിട്ടു. ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച് കയ്യടി നേടിയ വാഹനമാണ് ജനപ്രിയ മോഡലായ ജിപ്സിയുടെ പിന്‍ഗാമിയായ ജിംനി.

വാഹനത്തിന്റെ മറ്റു വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ പതിപ്പ് ജിംനി അന്താരാഷ്ട്ര മോഡലിന് തുല്യമായ മൂന്ന് ഡോര്‍ പതിപ്പാകുമോ അതോ 5 ഡോര്‍ എഡിഷനായിരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. നിലവില്‍ എല്ലാ ഡ്രൈവിംഗ് സാഹചര്യത്തിനും അനുയോജ്യമായ രീതിയിലാണ് കോംപാക്ട്, ത്രീ-ഡോര്‍ ജിംനി ഒരുക്കിയിരിക്കുന്നത്.

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ജിംനിയ്ക്ക്.ഒപ്പം 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയുമുണ്ട്. പുതിയ വാഹനത്തില്‍ ഡീസലോ ഹൈബ്രിഡ് ഓപ്ഷനുകളോ സുസുക്കി ഉപയോഗിക്കുന്നില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ഒരു ലാഡര്‍ ഫ്രെയിം ചേസിസ് അടിസ്ഥാനമാക്കിയാണ് പുതിയ ജിംനിയുടെ നിര്‍മ്മാണം. ഇത് എല്ലാത്തരം ഭൂപ്രദേശങ്ങളിലൂടെയും സഞ്ചരിക്കാന്‍ വാഹനത്തിന് കരുത്തേക്കും.

മികച്ച സുരക്ഷയും ജിംനി വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് SRS എയര്‍ബാഗുകള്‍, എബിഎസ് വിത്ത് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ പ്രോഗ്രാം എന്നിവയാണ് സുരക്ഷയ്ക്കായി ജിംനി എസ്യുവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 'സുസുക്കി സേഫ്റ്റി സപ്പോര്‍ട്ട്' എന്നറിയപ്പെടുന്ന പുതിയ സുരക്ഷാ സ്യൂട്ടും കമ്പനി വാഹനത്തിന് നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in