വിപണി പിടിക്കാന്‍ സ്‌കോഡ; വിഷന്‍ ഇന്‍ എസ്‌യുവി  ഈ വര്‍ഷം എത്തും 

വിപണി പിടിക്കാന്‍ സ്‌കോഡ; വിഷന്‍ ഇന്‍ എസ്‌യുവി ഈ വര്‍ഷം എത്തും 

സ്‌കോഡയുടെ കോംപാക്ട് എസ്‌യുവി വിഷന്‍ ഇന്‍ ഈ വര്‍ഷം തന്നെ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇത്തവണത്തെ ഓട്ടോ എക്സ്പോയിലാണ് വിഷന്‍ ഇന്‍ എന്ന എസ്‌യുവി കണ്‍സെപ്റ്റ് സ്‌കോഡ അവതരിപ്പിച്ചത്. 2021-ന്റെ പകുതിയോടെ വാഹനം വിപണിയില്‍ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ ഈ വര്‍ഷം തന്നെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിഷന്‍ ഇന്‍ എസ്‌യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പ് റെഡിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിപണി പിടിക്കാന്‍ സ്‌കോഡ; വിഷന്‍ ഇന്‍ എസ്‌യുവി  ഈ വര്‍ഷം എത്തും 
ടിവിഎസ് എന്‍ടോര്‍ഖിന്റെ ബിഎസ്-6 പതിപ്പ് വിപണിയിയില്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആഗോള വിപണിയിലുള്ള സ്‌കോഡയുടെ കോംപാക്ട് എസ്‌യുവിയായ കാമിക്കുമായാണ് വിഷന്‍ ഇന്‍ എസ്‌യുവിയ്ക്ക് കൂടുതല്‍ സാമ്യം.സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ഗ്രില്ല്, ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, താഴെയായി ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ പ്രത്യേകതകള്‍.വീതി കുറഞ്ഞ റിയര്‍വ്യു മിറര്‍, ബ്ലാക്ക് B-പില്ലര്‍, ക്രോം ഫ്രെയിമുകളുള്ള വിന്‍ഡോ, 19 ഇഞ്ച് അലോയി വീലുകള്‍, ക്രോം റൂഫ് റെയില്‍, ചുറ്റിലും ക്ലാഡിങ്ങ് എന്നിവയാണ് വശങ്ങളില്‍ നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ ബമ്പറിനൊപ്പം, എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ്, നേര്‍ത്ത ടെയില്‍ ലാമ്പ് എന്നിവ വാഹനത്തിന്റെ പിന്‍ഭാഗത്തിന് മാറ്റുകൂട്ടും.

അത്യാഡംബരമായാണ് വാഹനത്തിന്റെ അകത്തളം സജ്ജീകരിച്ചിരിക്കുന്നത്. കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോള്‍, 12.3 ഇഞ്ചിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്പോക്ക് സ്റ്റീയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയല്‍ വിശേഷണങ്ങള്‍. നിരവധി കണക്ടിവിറ്റി ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയായിരിക്കും.

വിപണി പിടിക്കാന്‍ സ്‌കോഡ; വിഷന്‍ ഇന്‍ എസ്‌യുവി  ഈ വര്‍ഷം എത്തും 
കാത്തിരിപ്പിന് വിരാമം;ടൊയോട്ട വെല്‍ഫയര്‍ ഈ മാസം വിപണിയിലെത്തും 

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരാമിക് സണ്‍റൂഫ്, പുറകില്‍ എസി വെന്റുകള്‍, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍, ഡ്രൈവ് മോഡുകള്‍, ആമ്പിയന്റ് ലൈറ്റിങ് എന്നിവയാണ് അകത്തെ മറ്റ് ഫീച്ചറുകള്‍. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടി എസ് ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത്. ഈ എഞ്ചിന്‍ 150 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. 195 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 8.7 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

കമ്പനിയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി നിരത്തിലെത്തുന്ന വാഹനമാണിത്. സ്‌കോഡയുടെ MQB AO IN പ്ലാറ്റ്ഫോമില്‍ മിഡ് സൈസ് എസ്യുവി ആയിട്ടാണ് വിഷന്‍ ഇന്‍ എത്തുന്നത്. നിലവില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക.ബിഎസ് VI നിലവാരത്തിലേക്ക് എഞ്ചിന്‍ പരീഷ്‌കരിക്കുമ്പോള്‍ ചെലവേറും എന്നതുകൊണ്ടാണ് ഡീസല്‍ എഞ്ചിന്‍ പതിപ്പിനെ കമ്പനി ഉപേക്ഷിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in