ടൊയോട്ടയുടെ പുതു അവതാരം,സി എച്ച് ആര്‍ നിരത്തിലേക്ക്

ടൊയോട്ടയുടെ പുതു അവതാരം,സി എച്ച് ആര്‍ നിരത്തിലേക്ക്

കഴിഞ്ഞ വര്‍ഷമാണ് ടൊയോട്ട തങ്ങളുടെ പുത്തന്‍ മോഡല്‍ സിഎച്ച്ആര്‍ പ്രഖ്യാപിക്കുന്നത്,2020ല്‍ നിരത്തുകളിലെത്തിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ കമ്പനി.ടൊയോട്ടയുടെ മോഡലുകളായ പ്രീയൂസ്, കൊറോള വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ടിഎന്‍ജിഎ പ്ലാറ്റ്‌ഫോമിലായിരിക്കും സി-എച്ച്ആറിന്റെയും നിര്‍മാണമെന്ന് കമ്പനി അറിയിച്ചു. 2014 ലെ പാരീസ് ഓട്ടോഷോയിലും 2015 ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയിലും ലോസ് ആഞ്ചലസ് ഓട്ടോഷോയിലും പ്രദര്‍ശിപ്പിച്ച ക്രോസ് ഓവര്‍ എസ്യുവി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് സിഎച്ച്ആര്‍. ഇന്ത്യയില്‍ എസ്യുവികളുടെ ഡിമാന്റ് പരിഗണിച്ചായിരിക്കും സി എച്ച് ആറിന്റെ വരവ്.

പ്രീമിയം വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്‌റ്റൈലിലായിരിക്കും സി-എച്ച്ആര്‍ ഇറങ്ങുക. മസ്‌കുലര്‍ ഗെറ്റപ്പും എല്‍ഇഡി ഹെഡ്‌ലൈറ്റും ടെയ്ല്‍ലൈറ്റും 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലും സ്‌പോര്‍ട്ടി സ്‌പോയിലറും വലിയ ബമ്പറുമാണ് വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കും. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.8 ലിറ്റര്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍, 2.0 ലിറ്റര്‍ ഹൈബ്രിഡ് ഡൈനാമിക് ഫോഴ്സ് സിസ്റ്റം എന്നിങ്ങനെയുള്ള എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോര്‍-ജനറേറ്ററുകളുള്ള മോഡിഫൈ ചെയ്ത ട്രാന്‍സാക്‌സിലാണ് ഏറ്റവും വലിയ എഞ്ചിന്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും സി എച്ച് ആറിന് മികവേകും.

കോംപാക്റ്റ് ഹൈ റൈഡര്‍ എന്നതിന്റെ ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സിഎച്ച്ആര്‍ ടൊയോട്ടയുടെ ചെറു എസ്യുവി എന്ന നിലയിലാണ് ഇന്ത്യന്‍ നിരത്തുകളിലേയ്ക്ക് വരുന്നത്. ഡീസല്‍ മോഡല്‍ പുറത്തിറക്കാതെ ഇപ്പോള്‍ പെട്രോള്‍ ഹൈബ്രിഡ് പതിപ്പ് അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

Related Stories

No stories found.
logo
The Cue
www.thecue.in