ടൊയോട്ടയുടെ ലക്ഷ്വറി എംപിവി വെല്‍ഫയര്‍ ഇന്ത്യയിലേയ്ക്ക്

ടൊയോട്ടയുടെ ലക്ഷ്വറി എംപിവി വെല്‍ഫയര്‍ ഇന്ത്യയിലേയ്ക്ക്

ദീപാവലി സീസണ്‍ ലക്ഷ്യമിട്ട് ടൊയോട്ട തങ്ങളുടെ ആഡംബര എംപിവിയായ വെല്‍ഫയറിനെ ഇന്ത്യന്‍ നിരത്തിലെത്തിക്കാന്‍ പദ്ധതിയിടുന്നു. ടെയോട്ടയുടെ ഗ്ലോബല്‍ ശ്രേണിയിലെ ലക്ഷ്വറി എംപിവി മോഡലാണ് വെല്‍ഫയര്‍.ഈ മാസം അവസാനത്തോടെ വെല്‍ഫയറിനെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വാഹനങ്ങളുടെ 2500 യൂണിറ്റുകള്‍ വരെ ഇന്ത്യയില്‍ വില്‍ക്കാന്‍ പ്രത്യേക ഹോമൊലോഗേഷന്‍ അവശ്യമില്ലെന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ മോഡലാണ് ടൊയോട്ട വെല്‍ഫയര്‍.

നേരത്തെ മെഴ്സിഡിസ് ബെന്‍സ് വി ക്ലാസ് മോഡലും ഈ മാറ്റം പ്രയോജനപ്പെടുത്തി രാജ്യത്തെത്തിച്ചിരുന്നു. 2.5 ലീറ്റര്‍ ഡ്യുവല്‍ വിവിടി ഐ എന്‍ജിനായിരിക്കും രാജ്യത്ത് ഇറക്കുന്ന വെല്‍ഫയറില്‍ ഉപയോഗിക്കുന്നത്. സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതുക്കിയ ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ എന്നിവയാണ് വെല്‍ഫയറിന്റെ സവിശേഷതകള്‍.

വിദേശത്ത് നിരവധി സീറ്റിങ് ഓപ്ഷനില്‍ വെല്‍ഫയര്‍ ലഭ്യമാണെങ്കിലും ആറ് സീറ്റര്‍ വകഭേദമായിരിക്കും ഇന്ത്യയിലെത്തുക. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയറിന് ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, 3സോണ്‍ എസി, 10.2 ഇഞ്ച് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ടൊയോട്ടയുടെ ലക്ഷ്വറി എംപിവി വെല്‍ഫയര്‍ ഇന്ത്യയിലേയ്ക്ക്
ഗിരീഷ് ഗംഗാധരന്‍, നിങ്ങളുടെ ക്യാമറയുടെ ജല്ലിക്കട്ട് കൂടിയാണ് ഈ സിനിമ 

പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും വെല്‍ഫയറിലുണ്ടാവുക. 150 ബിഎച്ച്പി കരുത്തുപകരുന്ന 2.5 ലിറ്റര്‍ എന്‍ജിനൊപ്പം 143 ബിഎച്ച്പി കരുത്ത് നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് വെല്‍ഫയറിന് ഉള്ളത്. ഓള്‍ വീല്‍ ഡ്രൈവില്‍ സിവിടിയാണ് ട്രാന്‍സ്മിഷനയി വാഹനത്തില്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഇറങ്ങുന്ന ഏറ്റവും വിലകൂടിയ ആഡബര വാഹനത്തിലൊന്നുകൂടിയാണ് ടൊയോട്ട വെല്‍ഫയര്‍.

Related Stories

No stories found.
logo
The Cue
www.thecue.in